
എന്റെ കൂട്ടുകാരന് തബാക്കിയുമായി ബന്ധമുള്ള ഒരു രസകരം ആയ സംഭവം.
ഇവന്റെ ശരിയായ പേരു തബാക്കി എന്നല്ല. പക്ഷെ ഇവനെ കണ്ടാല്‍ നമ്മുടെ മൌഗ്ലി പരമ്പരയിലെ തബാക്കി എന്ന കഥാപാത്രത്തിന്റെ മുഖ ചായ ഉള്ളത് കൊണ്ടു ഇവന് അങ്ങനെ ആണ് അറിയപ്പെട്ടിരുന്നത്. ആള് വളരെ നിഷ്കളങ്കന് ആണ്. ഒരൊറ്റ കുഴപ്പം മാത്രമെ ഉള്ളു. ഉറക്കത്തില്‍ സംസാരിക്കും. ഇരുപ്പത്തഞ്ച് വയസ്സ് പ്രായം ആയിട്ടും അതിന് ഒരു മാറ്റവും ഇല്ല. ഇടയ്ക്ക് ഒരു ദിവസം കക്ഷി രാത്രി എഴുന്നേറ്റു ഇരുന്നു ഉറക്കെ കരയുകയാണ്. രാത്രി ഒരു രണ്ടു മണി ആയിക്കാണും. ഞങ്ങള്‍ എല്ലാരും ഓടി അവന്റെ അടുത്ത് ചെന്നു. എന്തായിരുന്നു കാര്യം എന്ന് നിങ്ങള്‍ക്കറിയോ?........ പണ്ടു അഞ്ചു വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍ അവന്റെ കുഞ്ഞമ്മ എല്ലാ കുട്ടികള്‍ക്കും ഹോര്‍ലിക്സ് കലക്കി കൊടുത്തിട്ടും അവന് മാത്രം കൊടുത്തില്ല പോലും!!!!!! അതോര്‍ത്തു കക്ഷി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉറക്കത്തില്‍ ആലോചിച്ചു ഇരുന്നു കരയുകയാണ്. നല്ല ഒരു ചവിട്ടും, പിന്നെ കുറെ തന്തയ്ക്കു വിളികളും കേട്ട ശേഷം ആണ് അവന് കിടന്നുറങ്ങിയത്.
ഇപ്പോള്‍ വിഷയം അതല്ല..... ഒരിക്കല്‍ തബാക്കി പറഞ്ഞ രസകരമായ ഒരു സംഭവം ആണിത്.
ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും വീട്ടില്‍ ടിവി കണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തബാക്കി പറഞ്ഞു. 'എന്റെ അപ്പൂപ്പന് പണ്ടു ബ്രിട്ടീഷ് പട്ടാളത്തില്‍ ആയിരുന്നു.'..... ഇവന് എന്താണ് പറയുന്നതു എന്ന് പിടി കിട്ടാത്തത് കൊണ്ടു ഞങ്ങള്‍ അതി മൈന്‍ഡ് ചെയ്യാതെ വീണ്ടും ടിവിയില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. കുറച്ചു നേരം കഴിന്നപ്പോള് തബാക്കി വീണ്ടും...... ' അപ്പൂപ്പന് ഉപ്പ് സത്യാഗ്രഹത്തില്‍ ഒക്കെ പന്കെടുതിട്ടുണ്ട്...... അന്ന്അതിന് കിട്ടിയ സര്ടിഫികറ്റുകള് വീട്ടില്‍ ഉണ്ടത്രേ!!!!'.... അത് നങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഞങ്ങള്‍ അവനെ വളഞ്ഞു... എന്നിട്ട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.... 'ബ്രിട്ടീഷ് പട്ടാളക്കാരന് ഉപ്പ് സത്യാഗ്രഹത്തിന് പോവുകയോ?'... പോട്ടെ, ചിലപ്പോള്‍ ദേശ സ്നേഹം കൊണ്ടു പോയിക്കാണും. അതിന് അതില്‍ പോയതിനു അന്ന് സര്ടിഫികറ്റു വാങ്ങി എന്നോ? ... അതിന് അത് ഒരു കൊമ്ബട്ടിഷഷന് ഐറ്റം അല്ലായിരുന്നല്ലോ..... ഇവന്റെ ഈ ഒരു വെടിയെന്കിലും പൊളിക്കണം..... ഞങ്ങള്‍ ചോദിച്ചു ....' നിന്റെ അപ്പൂപ്പന് ബ്രിട്ടീഷ് പട്ടാളത്തില്‍ ആരായിരുന്നു?'.... അവന് പറഞ്ഞ മറുപടി എന്താണെന്ന് അറിയോ...... അവന്റെ അപ്പൂപ്പന് ബ്രിട്ടീഷ് പട്ടാളത്തില്‍ ഒരു സാധാ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു എന്ന്.
അത് കേട്ടപ്പോള്‍ നങ്ങള്‍ക്ക് ചിരി പൊട്ടി.... ഇനി അവനെ വെറുതേ വിടാമെന്ന് വെച്ചു... പക്ഷെ അന്ന് രാത്രി അവന് എഴുന്നേറ്റു വീണ്ടും കരഞ്ഞു.... കാരണം എന്തെന്നോ... അവന് നമ്മളോട് ഒരു കള്ളം പറഞ്ഞു പോലും. സത്യത്തില്‍ അവന്റെ അപ്പൂപ്പന് ബ്രിട്ടീഷ് പട്ടാളത്തിലെ കുക്ക് ആയിരുന്നു പോലും.