Monday, December 11, 2017

... ന്യൂ ഇയർ റെസൊല്യൂഷൻസ് എങ്ങനെ വിജയിക്കാം ? ... ( ഒരു സാമൂഹ്യ സേവന ശാസ്ത്ര പോസ്റ്റ് )


എന്നെ പോലെ , എല്ലാ കൊല്ലവും മുടങ്ങാതെ , ഇനി അടുത്ത കൊല്ലമെങ്കിലും, ഒന്ന് നന്നാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നല്ലവർക്കും ; ഇതിനു മുൻപ് ഒരിക്കലും ന്യൂ റെസൊല്യൂഷൻസ് വിജയിച്ചു കാണാൻ ഭാഗ്യം കിട്ടാത്തവർക്കും , ഉള്ള ഒരു സന്തോഷ വാർത്തയാണ് , ഈ പോസ്റ്റ് ... 

ഡിസംബർ 31 നു രാത്രി നമ്മൾ സത്യപ്രതിജ്ഞ ചെയ്യുന്ന റെസൊല്യൂഷൻസ് , ജനുവരി 7 ആം തിയതി രാവിലെ പൊട്ടി പൊളിഞ്ഞു പോകുന്നത് , നമ്മൾ കരുതും പോലെ , നമ്മുടെ തെറ്റ് കൊണ്ടല്ല !!! അത്, ന്യൂട്ടൺ തേർഡ് ലോ പ്രകാരം, നമ്മൾ പാവം മനുഷ്യനെ ശാസ്ത്രം തോൽപ്പിക്കുന്നത് കൊണ്ട് മാത്രം ആണെന്ന , എന്ന ശാസ്ത്ര സത്യം , ഞാൻ ആദ്യം തന്നെ നിങ്ങളെ അറിയിക്കട്ടെ ...

നമ്മൾ ഒരു കാര്യം റെസൊല്യൂഷൻ ആയി അങ്ങ് മനസ്സിൽ ഉറപ്പിക്കുമ്പോൾ , " എവെരി ആക്ഷൻ ഹാസ് ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ " നിയമ പ്രകാരം , ജീവിതത്തിൽ എല്ലാം വിചാരിച്ചതിനു ഓപ്പോസിറ്റ് ആയി നടക്കുകയും ; എന്നും നിയമ സംവിധാനത്തെ ബഹുമാനിച്ചു മാത്രം ജീവിക്കുന്ന , ശാസ്ത്രത്തെ ഒരിക്കലും വെല്ലുവിളിക്കാത്ത , നമ്മളെ പോലുള്ള ബഹുമാന്യർ , ഏഴാം നാൾ, നിയമവിധേയമായി അന്തസായി തോറ്റുകൊടുക്കുകയും ചെയ്യുക ആയിരുന്നു ഇത് വരെ ഇവിടെ സംഭവിച്ചു പോന്നത്. !!!

ആയതിനാൽ , ശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് , ഇക്കൊല്ലം ഞാൻ വിജയിക്കുമെന്ന് 99.99 % എനിക്ക് ഉറപ്പുള്ള , എന്റെ അഞ്ച് 2018 ന്യൂ ഇയർ റെസൊല്യൂഷൻസ് ...

1. ഞാൻ അതി രാവിലെ എഴുന്നേൽക്കില്ല
2. ഒരിക്കലും എക്സർസൈസ് ചെയ്യില്ല
3. ഡെയിലി ഫുഡ് കൺട്രോൾ ചെയ്യില്ല
4. ഇടയ്ക്കിടെ എഫ്. ബിയിൽ ചളു പോസ്റ്റ് ഇടും
5. അറിയാത്ത കാര്യം, ആവശ്യമില്ലാതെ പോയി തള്ളും

ഇനിയഥവാ , കീടാണു ( 0.01 % ) ശതമാന സാധ്യതയിൽ, ഇക്കൊല്ലം എങ്ങാനും ശാസ്ത്രം ജയിച്ചാൽ , കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ പിറക്കാതെ പോയ റെസൊല്യൂഷൻസ് നടന്നല്ലോ എന്നോർത്ത് , ഞാൻ സന്തോഷത്തോടെ തോൽവി സമ്മതിക്കുമെന്നു, വാക്കു നൽകുന്നു.

പിന്നല്ല !.... ഒന്നുകിൽ , ഞാൻ ഇക്കൊല്ലം ജീവിതത്തിൽ ആദ്യമായി റെസൊല്യൂഷൻ ജയിക്കും , അല്ലേൽ കഴിഞ്ഞ കൊല്ലത്തെ റെസൊല്യൂഷൻ എങ്കിലും ഞാൻ ഇക്കൊല്ലം ജയിക്കും ...

നിങ്ങൾക്കും ഈ അപ്പ്രോച്ച് പരീക്ഷിച്ചു നോക്കാവുന്നതാണ് ... എല്ലാർക്കും , എന്റെ ഹാപ്പി ന്യൂ ഇയർ റെസൊല്യൂഷൻസ് ഇൻ അഡ്വാൻസ്...

< Happy New Year 2018 >

Friday, November 10, 2017

... ചാണ്ടിബലി ( ഒരു ഐതീഹ്യം ) ...കേരളം പണ്ട് ഭരിച്ചിരുന്ന മുഖ്യനും , ജനപ്രിയനും, ജനനായകനും , ജനസമ്പർക്കനും , വികസന നേതാവും ആയിരുന്നു ചാണ്ടിബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു ചാണ്ടിബലിയുടെ കേരളം ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയല്ലായിരുന്നോ, സമൃദ്ധി !
ചാണ്ടിബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ ഒരു പണികൊടുക്കാനായി സൂര്യദേവനെ സഹായം തേടി. ചാണ്ടിബലി 'ജനസമ്പർക്കം ,ജനങ്ങളുടെ പ്രശനങ്ങൾക്കു പരിഹാരം‌' എന്ന യാഗം ചെയ്യവേ, സരിതേച്ചി എന്ന സൗരോർജ ബിസിനെസ്സുകാരിയുടെ... അവതാരമെടുത്ത സൂര്യ ഭഗവാൻ ,അപേക്ഷയായി മൂന്നു കാര്യങ്ങൾ ചാണ്ടിബലിയോട് ‌ ആവശ്യപ്പെട്ടു.


എന്തോ ചതി മനസ്സിലാക്കിയ ചങ്കു ബ്രോ ആര്യാടാചാര്യരുടെ വിലക്കു വക വയ്ക്കാതെ ചാണ്ടിബലി മൂന്നാവശ്യങ്ങളും സാധിച്ചു തരുമെന്ന് ചേച്ചിക്ക്‌ അതിദൂരം ബഹുവേഗം വാക്കു നൽകി. പെട്ടെന്ന് ആകാശം മുട്ടെ വളർന്ന ചേച്ചി തന്റെ ഒടുക്കത്തെ ഗ്ലാമർ അളവുകോലാക്കി. ആദ്യത്തെ രണ്ടാവശ്യങ്ങളായി ചാണ്ടിബലിയുടെ ആദർശ ചരിത്രവും, കാത്തുവെച്ചിരുന്ന ചാരിത്ര്യവും കവർന്നെടുത്തു.


അങ്ങനെ ആദ്യ രണ്ടു ആവശ്യങ്ങളിലൂടെ ചണ്ടിബലിയെ ഒരു കോഴിയാക്കി മാറ്റി , മൂന്നാമത്തെ ആവശ്യമായ കോഴവാങ്ങണം എന്ന ചേച്ചിയുടെ നിർബന്ധത്തിനു , നിവർത്തിയില്ലാതെ വന്നപ്പോൾ ചാണ്ടിബലി കരഞ്ഞു കൊണ്ട് തന്റെ ഷർട്ടിന്റെയും നിക്കറിന്റെയും ഒക്കെ പോക്കറ്റ് ‌ കാണിച്ചുകൊടുത്തു, കോടികൾ കോഴയായി വാങ്ങി. അങ്ങനെ ചേച്ചി തന്റെ മൃദു സ്പർശത്താൽ ചാണ്ടിബലിയെ നിഷ്കളങ്കതയിൽ നിന്ന് മോചിതനാക്കി കളങ്കതയിലേക്കു ഉയർത്തി.


എന്തായാലും , താൻ കുടുങ്ങിയെന്നു മനസ്സിലാക്കിയ ചാണ്ടിബലി , തന്നെമാത്രം ഈ കേസിൽ ഒറ്റയ്ക്കാക്കരുതെന്നും , കൂടെയുള്ള ഗ്രൂപ്പുകാരെയും, ചങ്കു ബ്രോ ആര്യാടാചാര്യയെയൊക്കെ പണികൊടുക്കണമെന്നു ചേച്ചിയോട് കരഞ്ഞു ആവശ്യപ്പെട്ടു . എത്ര അപകടഘട്ടത്തിലും തന്റെ കൂടെ ഉള്ളവരെ കൈവിടാത്ത ചാണ്ടിബലിയുടെ സ്നേഹം കണ്ടു ദേവന്മാർ പോലും ഡെസ്പ്പ് ആയി.....


< എൻഡ് ഓഫ് ഐതീഹ്യം >

Friday, August 18, 2017

... ബഹുമാന്യച്ചിത്രപ്പാഴ് ... ( എ സയൻസ് ഫിക്ഷൻ സ്കിറ്റ് )


കൊച്ചിയിൽ പോയി ഇങ്ങനെ ചീപ്പായി ഉന്തും തള്ളും ഉണ്ടാക്കിയ പിള്ളേരുടെ ഫോട്ടോ പത്രത്തിൽ കണ്ടു , നാട്ടിലെ വലിയ ബഹുമാന്യനായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് , എല്ലാരും കാണെ നീട്ടി കാർക്കിച്ചു തുപ്പി , എല്ലാരും കേൾക്കെ മാന്യമായി ഉറക്കെ മൊഴിഞ്ഞു ,

" എഭ്യന്മാർ ... ഒരു ബോളിവുഡ് നടിയെ കാണാൻ , ഒരു നാണവും മാനവും ഇല്ലാതെ , പോയി എല്ലാണോം ക്യൂ നിന്നിരുന്നു .... വഷളന്മാർ ..."

എന്നിട്ട് , ന്യൂസ് പേപ്പറിലെ നടിയുടെ കളറ് പടം തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും ഒക്കെ നോക്കി അദ്ദേഹം ശങ്കയോടെ പതുക്കെ മനസ്സിൽ പറഞ്ഞു ....

" ശെടാ .... ഒരുപാട് അങ്ങട്ട് കണ്ട് നല്ല പരിചയം ഉള്ളപോലെ .,.. എന്നാൽ എനിക്കങ്ങട്ട്... ശരിക്കും ഓർമ ങ്ങട്ടു ..... " !!!!

അപ്പോൾ ഫോട്ടോയിലെ നടി ഒരു ആക്കിയ ചിരി ചിരിച്ചു തിരിച്ചു അങ്ങേരോട് ...

" ഹമ് ...തിരുമേനി എന്നെ അങ്ങനെ അങ്ങട്ട് മറന്നെന്നോ !!! എന്നെ നിങ്ങള് കണ്ടുശീലിച്ച പേരൊക്കെ പറഞ്ഞാൽ പെട്ടെന്ന് ഓർക്കും ... ഞാൻ സൂപ്പർ സെക് .... "

ആ പറഞ്ഞ വാക്കു പോലും അങ്ങോട്ട് മുഴുവിപ്പിക്കാൻ വിടാതെ തിരുമേനി ചാടി എഴുന്നേറ്റു ...

" എന്താ കഥാ ... നിന്നെ ഞാൻ മറക്കയോ ... അമ്പടി കള്ളി... സണ്ണി കുട്ടീ ... ഈ ഹിന്ദി നടിയെന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ,പിന്നെ പെട്ടെന്ന് ഈ വേഷത്തിൽ കണ്ടപ്പോൾ, എനിക്ക് അങ്ങട്ട് ആളെ പെട്ടെന്ന് .... "

തിരുമേനി വേറെയാരും കാണും മുൻപ് , ആ പത്രം ദൂരെക്കളയുകയും , ഒരു കസേരയെടുത്തു മാവിൻറെ ചുവട്ടിൽ പോയി ഇരുന്നു , പണ്ടത്തെ ഓരോരോ സണ്ണി കഥകൾ മനസ്സിൽ ഓർത്തു ,അങ്ങനെ സീരിയസ് ആയി മാന്യമായി ഇരിക്കുകയും ചെയ്തു .

<... ദി ഏൻഡ് ഓഫ് എ പകൽ മാന്യൻ കഥ ... >

Thursday, August 3, 2017

... ഇമ്മാനുവൽ എന്ന മാനുവൽ ടെസ്റ്റർ ... ( ഒരു ഐ.ടി ബാലരമ കഥ )പണ്ട് മിഥുനാ പുരി എന്ന രാജ്യത്ത്, വൈകുണ്ഠം ടെക്‌നോളജി എന്നൊരു ഐ.ടി കമ്പനി ഉണ്ടായിരുന്നു. അവിടെ ഇമ്മാനുവൽ എന്ന ടെസ്റ്ററും , രമേശൻ എന്ന ഓട്ടോമേഷൻ ടെസ്റ്ററും, ദാസൻ എന്ന ഡെവലപ്പേറും , മനോജ് എന്ന മാനേജരും, പിന്നെ ചെറിയാൻ എന്ന സെയ്ൽസ് മാനും  ജോലി ചെയ്തിരുന്നു.


എല്ലാ ദിവസവും , മനോജ് മാനേജർ എവിടെ നിന്നുമെങ്കിലും കൊണ്ട് തപ്പി വരുന്ന ഓരോരോ പണികൾ , ദാസൻ സ്വന്തം കൈ കൊണ്ട് ഡെവലപ്പ് ചെയ്യുകയും ; അത് ഇമ്മാനുവൽ അവന്റെ കൈ കൊണ്ട് ടെസ്റ്റ് ചെയ്യുകയും, അത് ചെറിയാൻ തള്ളി തള്ളി കൊണ്ട് നടന്നു വിറ്റു കാശാക്കുകയും  ചെയ്യുമായിരുന്നു.


എങ്ങനെ ഭാവിയിൽ ഇമ്മാനുവലിന്റെ ടെസ്റ്റ് പണികൾ , കൈകൊണ്ടു തൊടാതെ ചെയ്യാം എന്ന ശാസ്ത്ര പരീക്ഷണമായിരുന്നു രമേശന്റെ പ്രധാന പണി. രമേശനും ഇമ്മാനുവലും നല്ല കൂട്ടുകാരായിരുന്നെങ്കിലും , രമേശന്റെ കണ്ടു പിടിത്തം വിജയിക്കുന്നതോടെ , ഇമ്മാനുവലിനെ  വൈകുണ്ഠം ടെക്നോളജിയിൽ നിന്നും അടിച്ചു പുറത്താക്കി , ചാണകം തെളിച്ചു , മിഥുനാ പുരി എന്ന രാജ്യത്ത് നിന്നും നാടുകടത്തും , എന്ന് മനോജ് മാനേജരും, ചെറിയാനും അവസരം കിട്ടുമ്പോഴൊക്കെ ഇമ്മാനുവേലിനെ ചുമ്മാ ചൊറിയുമായിരുന്നു.


അധികം താമസിയാതെ തന്റെ കഥ കഴിയുമെന്ന് തിരിച്ചറിഞ്ഞ ഇമ്മാനുവൽ , ഇനിയിപ്പോ വരുന്നിടത്തു വെച്ച് കാര്യങ്ങൾ കാണാമെന്നും , ഇപ്പോഴേ വെറുതെ ഒരോർന്നു ആലോചിച്ചു തല ചൂടാക്കാതെ , ഉള്ള സമയം പണി  ചെയ്തു കിട്ടുന്ന കാശുണ്ടാക്കാമെന്നും തീരുമാനിച്ചു. എങ്കിലും , മറ്റുള്ളവർ ഇന്നോ നാളെയോ തീരാൻ പോകുന്ന ഇമ്മാനുവലിനെ സഹതാപത്തോടെ അധികപ്പറ്റായി കാണുകയും , ഭാവി താരം ആവാൻ സാധ്യതയുള്ള രമേശൻ എന്ന ആട്ടോമേഷനെ ആവേശത്തോടെ നോക്കുകയും ചെയ്തു പോന്നു .


അങ്ങനെ ഇരിക്കെയാണ് , ഒരു നാൾ , രാവിലെ വിൽക്കാൻ കൊണ്ട് പോയ സാധനങ്ങൾ അധികം വിറ്റു പോവാതെ , തള്ളി തളർന്നു തിരിച്ചെത്തിയ ചെറിയാൻ , ആ ചൂട് നാട്ടു വാർത്ത  വൈകുണ്ഠത്തിൽ പൊട്ടിച്ചത് ! 'ഉടനടി ഐ.ടി തന്നെ ഇല്ലാതാവാൻ പോകുന്നു . ഇനിയിപ്പോൾ ജെ.ടി , കെ.ടി , എൽ.ടി എന്നൊക്കെയുള്ള , പുതിയ ഏതേലുമൊക്കെ ടെക്നോളജികളുടെ കാലം ആണ്' എന്ന് ' !!!


ഇത് കേട്ട , മാനേജർ മനോജ് മാനത്തു നോക്കി മോങ്ങി ... ഡെവലപ്പർ ദാസൻ ഡെസ്പ് ആയി തളർന്നു ഡെസ്കിൽ ഇരുന്നു. രമേശൻ ഓട്ടോമേഷന്റെ ഇതുവരെയുള്ള യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം പാഴാകുമല്ലോ എന്നോർത്ത് ഒരു സാധാ മാനുവൽ ടെസ്റ്റർ കരയും പോലെ  കരഞ്ഞു. ചെറിയാൻ ഭാവിയിൽ എന്തെടുത്തു വിൽക്കുമെന്നറിയാതെ തല ചൊറിഞ്ഞു !


ഇതൊക്കെ കേട്ടിട്ടും, പ്രത്യേക വികാരമൊന്നുമില്ലാതെ മൂലക്കിരുന്നു , തനിക്കി എത്ര കാലം കൂടി ജോലി കാണുമായിരിക്കും എന്ന് , എന്നത്തേയും പോലെ  മനോരമ കലണ്ടർ നോക്കിയിരുന്ന ഇമ്മാനുവേലിനോട് മറ്റുള്ളവർ ആകാംഷയോടെ ചോദിച്ചു , " നിനക്കിതൊന്നും കേട്ട് ഞെട്ടലില്ലേ ? "


അവരെയെല്ലാം നോക്കി , ഒരു ആസിഫ് അലി ട്രാഫിക് ചിരി ചിരിച്ചു ഇമ്മാനുവൽ മാനുവലായി മൊഴിഞ്ഞു , " ഓ ! ഞാൻ എന്തായാലും ഒരു ദിവസം മാനുവൽ ടെസ്റ്റിംഗ് ഇല്ലാതാവുമ്പോൾ ഒറ്റയ്ക്ക് പുറത്താവാൻ   ഇരിക്കയാണല്ലോ...   ഇനിയിപ്പോ ഐ.ടി ഇല്ലാതായാൽ നമുക്കെല്ലാവർക്കും ഒന്നിച്ചു അടിച്ചു പൊളിച്ചു അങ്ങ് പുറത്താകാം ... അത്ര തന്നെ ...! "


അത് കേട്ട് , ഇത്രയും കാലം ഇമ്മാനുവലിനെ ചുമ്മാ ചൊറിയാൻ പോയതിൽ അവർക്കു കുറ്റബോധം തോന്നുകയും, നാളെ അരക്ഷിതാവസ്ഥ എന്ന് എപ്പോഴും പറഞ്ഞു കേൾക്കുമ്പോഴുള്ള , ഒരാളുടെ ഇന്നത്തെ വല്ലാത്ത അവസ്ഥ  അവർ മനസ്സിലാക്കുകയും ചെയ്തു.


ഗുണപാഠം :: " കാലം മാറും , ഇൻഡസ്ട്രിയുടെ കോലം മാറും , നമ്മുടെയൊക്കെ കഥ മാറും , പക്ഷെ , ഒരെത്തും പിടിയും ഇല്ലാത്തപ്പോൾ നോക്കാൻ പറ്റിയ കലണ്ടർ ..  അത്  മനോരമ തന്നെ ... ! "


< ടെസ്റ്റിംഗ് കംപ്ലിറ്റഡ്  >

Thursday, April 6, 2017

... ഫേസ്ബുക്ക് വീഡിയോ ... ( ചെറു കഥ )" എന്താടാ കള്ള ഹിമാറെ ഒരു പണിയുമെടുക്കാതെ ഇബടെ ഫോണും കുത്തി ഇരിക്കുന്നത് " ;


പെട്ടെന്ന് പുറകീന്നുള്ള മുതലാളിയുടെ അലർച്ച കേട്ട് അവൻ ഞെട്ടി ... എന്തേലും മറുപടി പറയും മുൻപ് മുതലാളി അവന്റെ ഫോൺ പിടിച്ചു വാങ്ങി നോക്കി ... പ്രത്യേകിച്ചൊന്നും പിടികിട്ടാത്തോണ്ടു മുതലാളി അവനോടു തന്നെ ചോദിച്ചു , " എന്താടാ ഇത് ... ഒന്നും പുടികിട്ടുന്നില്ലല്ലാ ... !"


ഒരു മുതലാളിയുടെ അറിയില്ലായ്മയായാണ് , ഒരു തൊഴിലാളിയുടെ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ അവൻ , പെട്ടെന്ന് ഒരു ബുദ്ധിജീവിയെ പോലെ വാചാലനായി .... " ഇതാണ് മുയലാളി ഈ ഫേസ്ബുക് ... ഇതിൽ ഇങ്ങനെ ലോകത്തെ എല്ലാ വിവരവും അപ്പൊ അപ്പൊ വന്നോണ്ടിരിക്കും ... നമ്മൾ ഇടയ്ക്കിടെ ഫോൺ ഇങ്ങനെ നോക്കി വായിച്ചോണ്ടിരുന്നാൽ മതി... "


ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന തന്റെ വീക്ക് ‌പോയിന്റ് പുറത്തു കാണിക്കാതെ മുതലാളി ജാടയിൽ ഫേസ്ബുക്ക്  ഓടിച്ചു നോക്കി മനസ്സിൽ പറഞ്ഞു , " നല്ല കളറ് ... നല്ല ഫോട്ടോകൾ ... ഇതിൽ വീഡിയോ ഒക്കെ ഉണ്ടല്ലോ ... !". എന്നിട്ടു അതിൽ കണ്ട ആദ്യ വീഡിയോ തന്നെ ഞെക്കി കണ്ടു ...


' നിന്റെ അമ്മയ്ക്കുള്ളതൊക്കെയോ അവർക്കുമുള്ളു ' എന്ന അതി ശക്തമായ സന്ദേശം പറയുന്ന ആ വീഡിയോ കണ്ടു മുതലാളിയുടെ കണ്ണ് നിറഞ്ഞു ... ഇത് പോലെയൊക്കെയുള്ള നല്ല നല്ല സന്ദേശങ്ങളുള്ള ഫേസ്ബുക്ക് എന്ന സാധനം കണ്ടോടിരുന്ന പാവം അവനെ വഴക്കു പറഞ്ഞതിൽ മുതലാളിക്ക് സങ്കടം വന്നു. ഒരു ചീത്ത പോലും പറയാതെ ഫോൺ തിരികെ കൊടുത്തു , "മോൻ ഇവിടിരുന്നു ഫേസ്ബുക്ക് കണ്ടോ " എന്നും പറഞ്ഞു മുതലാളി വീട്ടിലേക്കു തിരിച്ചു.


വീട്ടിലേക്കു കയറിയ മുതലാളിയെ കണ്ടതും , പ്രിയ പത്നി കദീജ കണ്ടോടിരുന്ന എം-ടിവിയിലെ സൽമാൻ ഖാന്റെ പാട്ടും ഓഫ് ചെയ്തു അടുക്കളയിലേക്കു  ചായ എടുക്കാനായി ഓടി. ഫേസ്ബുക്ക് വീഡിയോയുടെ ഹാങ്ങ് ഓവർ അപ്പോഴും വിട്ടുമാറാത്ത  മുതലാളി , ചായയുമായി വന്ന ഭാര്യയോട് മൊഴിഞ്ഞു.... " ഖദീസാ.... അനക്കൊരു കാര്യം പറയാനുണ്ട് .... നിന്റെ കെട്ടിയോനായ ഈ എനിക്കുള്ളതേ ആ  സൽമാൻ ഖാനും സാറുഖ് ഖാനുമൊക്കെയുള്ളൂ .... " !!!


ഇത് കേട്ട് , കദീജയുടെ കയ്യിലെ ചായക്കപ്പ്‌ തറയിൽ വീണു പൊട്ടി .. അത് വരെ , തന്റെ ഭർത്താവിന്റെ മുഖത്ത് പോലും നോക്കി സംസാരിക്കാത്ത , അവൾ കലികൊണ്ടു അലറി .... " എന്ത് ബർത്താനാണ് ഇങ്ങള് പറയുന്നത് .... ഇങ്ങടെ എന്താണ് എന്റെ സാറുഖ് ഖാനും സൽമാൻ ഖാനും ഉള്ളത് ..... കുട ബയറാ  .... ? പറ മനുസ്യ ... ?"


കദീസയുടെ പുതിയ 'ഗംഗാ ' ഭാവം കണ്ട മുതലാളി ഞെട്ടി ! നാവിന്റെ തുമ്പിൽ ഉത്തരം പറയാൻ ഉദ്ദേശിച്ച ആ ഇംഗ്ലീഷ് വാക്കുണ്ട് ! ശെടാ , ടെൻഷൻ കൊണ്ട് പ്രഷർ കയറിയപ്പോൾ അതും മറന്നു പോയി ! കലികയറിയ കദീജ പിന്നെയും എന്തൊക്കെയോ പറഞ്ഞു .... "  പറ മനുസ്യ... എന്താണുള്ളത് ... ഇങ്ങടെ കഷണ്ടിയാ... ? മണ്ടത്തരമോ ... ? പറ മനുസ്യ.... "


പിന്നെയും എന്തൊക്കെയോ പിറുപിറുത്തു , അകത്തേക്ക് കരഞ്ഞോണ്ട് പോയ ഖദീജയെ, ഇനി എങ്ങനെ ഫേസ് ചെയ്യുമെന്നറിയാതെ , പാവം മുതലാളി ഫോൺ എടുത്തു അവനെ വിളിച്ചു ചോദിച്ചു .... " എടാ , ഈ സാറുഖ് ഖാനും സൽമാൻ ഖാനും മമ്മൂട്ടിക്കും ഒക്കെ ഉള്ളതും , നമ്മൾക്കില്ലാത്തതുമായ ഒരു ഇംഗ്ലീഷ് സാധനം ഉണ്ടല്ലോ ? എന്താടാ അത് ? "


" അത് ... ഈ 'ഗ്ലാമർ ' ആണോ മുതലാളി ? ", മുതലാളിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ , അവൻ ബഹുമാനത്തോടെ ചോദിച്ചു .


" അതെന്നെ .... പിന്നെ , കള്ള പന്നി ... നാളെ മുതല് നീ പണിക്കു വരണ്ട , കേട്ടാ .... നീ കാണിച്ചു തന്ന ഒരു ഫേസ്ബുക്ക് വീഡിയോ കാരണം , ഇത് വരെ ജീവിതത്തിൽ 'ക.മ' എന്നൊരക്ഷരം എന്നോട് തിരിച്ചു പറയാത്ത  കെട്ടിയോള് ,  ഇന്ന് അതൊഴിച്ചു , വേറെ എല്ലാ അക്ഷരവും പറഞ്ഞു .... നിന്റെ ഒടുക്കത്തെ ഒരു ഫേസ് ബുക്കും വിഡിയോയും ... " !


< അൽഹംദുലില്ല .... എല്ലാം ശുഭം >