Friday, November 10, 2017

... ചാണ്ടിബലി ( ഒരു ഐതീഹ്യം ) ...



കേരളം പണ്ട് ഭരിച്ചിരുന്ന മുഖ്യനും , ജനപ്രിയനും, ജനനായകനും , ജനസമ്പർക്കനും , വികസന നേതാവും ആയിരുന്നു ചാണ്ടിബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു ചാണ്ടിബലിയുടെ കേരളം ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയല്ലായിരുന്നോ, സമൃദ്ധി !
ചാണ്ടിബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ ഒരു പണികൊടുക്കാനായി സൂര്യദേവനെ സഹായം തേടി. ചാണ്ടിബലി 'ജനസമ്പർക്കം ,ജനങ്ങളുടെ പ്രശനങ്ങൾക്കു പരിഹാരം‌' എന്ന യാഗം ചെയ്യവേ, സരിതേച്ചി എന്ന സൗരോർജ ബിസിനെസ്സുകാരിയുടെ... അവതാരമെടുത്ത സൂര്യ ഭഗവാൻ ,അപേക്ഷയായി മൂന്നു കാര്യങ്ങൾ ചാണ്ടിബലിയോട് ‌ ആവശ്യപ്പെട്ടു.


എന്തോ ചതി മനസ്സിലാക്കിയ ചങ്കു ബ്രോ ആര്യാടാചാര്യരുടെ വിലക്കു വക വയ്ക്കാതെ ചാണ്ടിബലി മൂന്നാവശ്യങ്ങളും സാധിച്ചു തരുമെന്ന് ചേച്ചിക്ക്‌ അതിദൂരം ബഹുവേഗം വാക്കു നൽകി. പെട്ടെന്ന് ആകാശം മുട്ടെ വളർന്ന ചേച്ചി തന്റെ ഒടുക്കത്തെ ഗ്ലാമർ അളവുകോലാക്കി. ആദ്യത്തെ രണ്ടാവശ്യങ്ങളായി ചാണ്ടിബലിയുടെ ആദർശ ചരിത്രവും, കാത്തുവെച്ചിരുന്ന ചാരിത്ര്യവും കവർന്നെടുത്തു.


അങ്ങനെ ആദ്യ രണ്ടു ആവശ്യങ്ങളിലൂടെ ചണ്ടിബലിയെ ഒരു കോഴിയാക്കി മാറ്റി , മൂന്നാമത്തെ ആവശ്യമായ കോഴവാങ്ങണം എന്ന ചേച്ചിയുടെ നിർബന്ധത്തിനു , നിവർത്തിയില്ലാതെ വന്നപ്പോൾ ചാണ്ടിബലി കരഞ്ഞു കൊണ്ട് തന്റെ ഷർട്ടിന്റെയും നിക്കറിന്റെയും ഒക്കെ പോക്കറ്റ് ‌ കാണിച്ചുകൊടുത്തു, കോടികൾ കോഴയായി വാങ്ങി. അങ്ങനെ ചേച്ചി തന്റെ മൃദു സ്പർശത്താൽ ചാണ്ടിബലിയെ നിഷ്കളങ്കതയിൽ നിന്ന് മോചിതനാക്കി കളങ്കതയിലേക്കു ഉയർത്തി.


എന്തായാലും , താൻ കുടുങ്ങിയെന്നു മനസ്സിലാക്കിയ ചാണ്ടിബലി , തന്നെമാത്രം ഈ കേസിൽ ഒറ്റയ്ക്കാക്കരുതെന്നും , കൂടെയുള്ള ഗ്രൂപ്പുകാരെയും, ചങ്കു ബ്രോ ആര്യാടാചാര്യയെയൊക്കെ പണികൊടുക്കണമെന്നു ചേച്ചിയോട് കരഞ്ഞു ആവശ്യപ്പെട്ടു . എത്ര അപകടഘട്ടത്തിലും തന്റെ കൂടെ ഉള്ളവരെ കൈവിടാത്ത ചാണ്ടിബലിയുടെ സ്നേഹം കണ്ടു ദേവന്മാർ പോലും ഡെസ്പ്പ് ആയി.....


< എൻഡ് ഓഫ് ഐതീഹ്യം >

1 comment:

  1. എന്തോ ചതി മനസ്സിലാക്കിയ ചങ്കു ബ്രോ ആര്യാടാചാര്യരുടെ വിലക്കു വക വയ്ക്കാതെ ചാണ്ടിബലി മൂന്നാവശ്യങ്ങളും സാധിച്ചു തരുമെന്ന് ചേച്ചിക്ക്‌ അതിദൂരം ബഹുവേഗം വാക്കു നൽകി. പെട്ടെന്ന് ആകാശം മുട്ടെ വളർന്ന ചേച്ചി തന്റെ ഒടുക്കത്തെ ഗ്ലാമർ അളവുകോലാക്കി. ആദ്യത്തെ രണ്ടാവശ്യങ്ങളായി ചാണ്ടിബലിയുടെ ആദർശ ചരിത്രവും, കാത്തുവെച്ചിരുന്ന ചാരിത്ര്യവും കവർന്നെടുത്തു.

    ReplyDelete