Monday, December 11, 2017

... ന്യൂ ഇയർ റെസൊല്യൂഷൻസ് എങ്ങനെ വിജയിക്കാം ? ... ( ഒരു സാമൂഹ്യ സേവന ശാസ്ത്ര പോസ്റ്റ് )


എന്നെ പോലെ , എല്ലാ കൊല്ലവും മുടങ്ങാതെ , ഇനി അടുത്ത കൊല്ലമെങ്കിലും, ഒന്ന് നന്നാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നല്ലവർക്കും ; ഇതിനു മുൻപ് ഒരിക്കലും ന്യൂ റെസൊല്യൂഷൻസ് വിജയിച്ചു കാണാൻ ഭാഗ്യം കിട്ടാത്തവർക്കും , ഉള്ള ഒരു സന്തോഷ വാർത്തയാണ് , ഈ പോസ്റ്റ് ... 

ഡിസംബർ 31 നു രാത്രി നമ്മൾ സത്യപ്രതിജ്ഞ ചെയ്യുന്ന റെസൊല്യൂഷൻസ് , ജനുവരി 7 ആം തിയതി രാവിലെ പൊട്ടി പൊളിഞ്ഞു പോകുന്നത് , നമ്മൾ കരുതും പോലെ , നമ്മുടെ തെറ്റ് കൊണ്ടല്ല !!! അത്, ന്യൂട്ടൺ തേർഡ് ലോ പ്രകാരം, നമ്മൾ പാവം മനുഷ്യനെ ശാസ്ത്രം തോൽപ്പിക്കുന്നത് കൊണ്ട് മാത്രം ആണെന്ന , എന്ന ശാസ്ത്ര സത്യം , ഞാൻ ആദ്യം തന്നെ നിങ്ങളെ അറിയിക്കട്ടെ ...

നമ്മൾ ഒരു കാര്യം റെസൊല്യൂഷൻ ആയി അങ്ങ് മനസ്സിൽ ഉറപ്പിക്കുമ്പോൾ , " എവെരി ആക്ഷൻ ഹാസ് ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ " നിയമ പ്രകാരം , ജീവിതത്തിൽ എല്ലാം വിചാരിച്ചതിനു ഓപ്പോസിറ്റ് ആയി നടക്കുകയും ; എന്നും നിയമ സംവിധാനത്തെ ബഹുമാനിച്ചു മാത്രം ജീവിക്കുന്ന , ശാസ്ത്രത്തെ ഒരിക്കലും വെല്ലുവിളിക്കാത്ത , നമ്മളെ പോലുള്ള ബഹുമാന്യർ , ഏഴാം നാൾ, നിയമവിധേയമായി അന്തസായി തോറ്റുകൊടുക്കുകയും ചെയ്യുക ആയിരുന്നു ഇത് വരെ ഇവിടെ സംഭവിച്ചു പോന്നത്. !!!

ആയതിനാൽ , ശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് , ഇക്കൊല്ലം ഞാൻ വിജയിക്കുമെന്ന് 99.99 % എനിക്ക് ഉറപ്പുള്ള , എന്റെ അഞ്ച് 2018 ന്യൂ ഇയർ റെസൊല്യൂഷൻസ് ...

1. ഞാൻ അതി രാവിലെ എഴുന്നേൽക്കില്ല
2. ഒരിക്കലും എക്സർസൈസ് ചെയ്യില്ല
3. ഡെയിലി ഫുഡ് കൺട്രോൾ ചെയ്യില്ല
4. ഇടയ്ക്കിടെ എഫ്. ബിയിൽ ചളു പോസ്റ്റ് ഇടും
5. അറിയാത്ത കാര്യം, ആവശ്യമില്ലാതെ പോയി തള്ളും

ഇനിയഥവാ , കീടാണു ( 0.01 % ) ശതമാന സാധ്യതയിൽ, ഇക്കൊല്ലം എങ്ങാനും ശാസ്ത്രം ജയിച്ചാൽ , കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ പിറക്കാതെ പോയ റെസൊല്യൂഷൻസ് നടന്നല്ലോ എന്നോർത്ത് , ഞാൻ സന്തോഷത്തോടെ തോൽവി സമ്മതിക്കുമെന്നു, വാക്കു നൽകുന്നു.

പിന്നല്ല !.... ഒന്നുകിൽ , ഞാൻ ഇക്കൊല്ലം ജീവിതത്തിൽ ആദ്യമായി റെസൊല്യൂഷൻ ജയിക്കും , അല്ലേൽ കഴിഞ്ഞ കൊല്ലത്തെ റെസൊല്യൂഷൻ എങ്കിലും ഞാൻ ഇക്കൊല്ലം ജയിക്കും ...

നിങ്ങൾക്കും ഈ അപ്പ്രോച്ച് പരീക്ഷിച്ചു നോക്കാവുന്നതാണ് ... എല്ലാർക്കും , എന്റെ ഹാപ്പി ന്യൂ ഇയർ റെസൊല്യൂഷൻസ് ഇൻ അഡ്വാൻസ്...

< Happy New Year 2018 >

6 comments:

  1. പുതുവത്സരാശംസകൾ. തീരുമാനങ്ങൾ നടപ്പിലാക്കൂ .
    സ്നേഹത്തോടെപ്രവാഹിനി

    ReplyDelete
  2. ശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് ,
    ഇക്കൊല്ലം ഭായ് വിജയിക്കുമെന്ന് 99.99 %
    ഞങ്ങൾക്കും ഉറപ്പുള്ള , സൂപ്പറായ അഞ്ച് 2018 ന്
    യൂ ഇയർ റെസൊല്യൂഷൻസ് ...!

    ReplyDelete
  3. ഈ പുതുവത്സരാശംസകൾക്കു നന്ദി പ്രിയപ്പെട്ട പ്രവാഹിനി... :)

    എന്റെ വിജയത്തിന്റെ ആശംസകൾക്കു നന്ദി ബിലാത്തി ചേട്ടാ ... :)

    ReplyDelete
  4. അങ്ങനെ ഷഹീം എല്ലാവർക്കും മാതൃകയാവാൻ തീരുമാനിച്ചു... :)

    ReplyDelete
  5. നന്നാവാൻ സമ്മതിക്കില്ല അല്ലേ?

    ReplyDelete
  6. ബു ഹു ഹാ.. നമ്മടെ സ്വന്തം ആളാ അല്ലേ.. ഞാൻ ഇതൊക്കെ നിർത്തി..പറ്റാത്ത പണിക്ക് എനർജി കളയൂല

    ReplyDelete