
പണ്ടു സ്കൂളില്‍ ഈ സാമൂഹ്യപാടവും ഭൂമിശാസ്ത്രവും ഒക്കെ പഠിപ്പിക്കുന്ന നേരത്ത് വല്ല പാചകവും, പാര വെപ്പും പോലെയുള്ള ജീവിതത്തിനു ആവശ്യമുള്ളത് പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നതിനു ഒരു കാര്യം ഉണ്ട്. ഈ പാചകം ഒക്കെ അറിയാതെ എന്തൊക്കെ കഷ്ടപ്പാടുകള്‍ ആണെന്നോ....
അമേരിക്കയിലെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആണ് പാചകം അറിയാത്ത പാടു ഏറ്റവും കൂടുതല്‍ അറിഞ്ഞത്. പണ്ടു ബംഗ്ലോരിലും ചെന്നയിലും ഒക്കെ ഒറ്റയ്ക്ക് താമസിച്ചപ്പോലും ഹോട്ടല്‍ ഭക്ഷണത്തില്‍ അഭയം കണ്ടെത്തിയതിനാല്‍ ഇത്രയും പാടു ഉണ്ടായിരുന്നില്ല. ഇവിടെ ഹോട്ടലില്‍ കിട്ടുന്ന ഒന്നും നമ്മുടെ നാവിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മധുരമുള്ള കറിയും , എരിവും പുളിയും ഇല്ലാത്ത എന്തൊക്കെയോ സാധനങ്ങളും. അങ്ങനെ ഇരിക്കെ ഒരു ദിവസം ചിക്കന്‍ ഫ്രൈ തിന്നാന്‍ ഭയങ്കര കൊതി. വിശന്നു കൊതി പിടിച്ചാല്‍ മനുഷ്യന് പിന്നെന്തു അഭിമാനം. കൊച്ചിയില്‍ നിന്നു വന്ന സഹ പ്രവര്തകയോട് ഉള്ള കാര്യം പറഞ്ഞു. എന്റെ അവസ്ഥ കണ്ടിട്ട് അവള്‍ ഫ്രിഡ്ജില്‍ നിന്നും രണ്ടു പൊരിച്ച ചിക്കന്‍ ഫ്രൈ കൊണ്ടു തന്നു. എന്നിട്ട് കുറച്ചു വെളിച്ചെണ്ണയില്‍ നന്നായി ചൂടാക്കി കഴിക്കാന്‍ പറഞ്ഞു. എനിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം. വീട്ടില്‍ ആ ചിക്കന്‍ ഫ്രൈ മേശയില്‍ വെച്ചു കുറച്ചു നേരം നോക്കി നിന്നു. പണ്ടു ചെമ്മീന്‍ സിനിമയില്‍ പരീത് കുട്ടി കറുത്തമ്മയെ നോക്കി നിന്ന പോലെ....
എന്തായാലും ചിക്കന്‍ ഫ്രൈ കിട്ടിയതല്ലേ... രണ്ടു പെഗ്ഗ് അടിച്ച് കഴിക്കാം എന്ന് തോന്നി.. സ്മിര്‍നോഫ് റം എടുത്തു അടി തുടങ്ങി. ഒന്നു..... രണ്ടു.... മൂന്നു... നാല്. ഇതാണ് ചിക്കന്‍ ഫ്രൈ കഴിക്കാന്‍ പറ്റിയ സമയം. ഇനി ചിക്കന്‍ ഫ്രൈ പൊരിച്ചിട്ടു , രണ്ടു പെഗ്ഗ് കൂടെ. ഇന്നത്തെ ദിവസം കുശാല്‍.
അടുക്കളയില്‍ കയറി. ഫ്രയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടാക്കി. ഭയങ്കര പുക... റൂമിലെ ഫയര്‍ അലാറം അടിച്ച് തുടങ്ങി. ഇനി വെളിച്ചെണ്ണ മായം ആണോ? എങ്കിലും പെട്ടെന്ന് രണ്ടു ചിക്കന്‍ ഫ്രൈയും അതിലിട്ട് ചെറുതായി ചൂടാക്കി വേഗം പാചകം മതിയാക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഫയര്‍ അലാറം അലര്‍ച്ച നിര്‍ത്തി. പയ്യെ ഞാന്‍ ചിക്കന്‍ ഫ്രൈയും ആയി എന്‍റെ കര്‍ത്തവ്യത്തിലേക്ക് കടന്നു.
ഞാന്‍ ആസ്വതിച്ചു ചിക്കന്‍ ഫ്രൈ-യില്‍ ഒരു കടി... അത് മാത്രമെ ഇപ്പോള്‍ ഓര്‍മയുള്ളൂ..... പണ്ടു കുടിച്ച മുലപ്പാല്‍ ഉള്‍പ്പെടെ എല്ലാം പുറത്തെത്തി. അങ്ങനെ മണിക്കൂറുകള്‍ നിര്‍ത്താതെ തുടര്‍ന്ന് ഒടുവില്‍ എപ്പോഴോ തളര്‍ന്നു ഉറങ്ങി.
പിറ്റേ ദിവസം കണ്ണ് തുറന്നപ്പെഴുക്കും ഉച്ച ആയി. ശെനിയാഴ്ച്ച ആയതു കൊണ്ടു ഭാഗ്യം. അല്ലെങ്കില്‍ ഓഫീസ് മുടങ്ങിയേനെ.... ഞാന്‍ പയ്യെ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. ഇനി സ്മിര്‍നോഫിന്റെ കുഴപ്പം ആണോ? അതോ ചീത്തയായ ചിക്കന്‍ ആയിരുന്നോ? എന്താണെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഇന്നലെ ചിക്കന്‍ പൊരിക്കാന്‍ തുടങ്ങിയപ്പോള്‍ കരിഞ്ഞ ഫ്രൈ പാന്‍ ഒക്കെ അടുക്കളയില്‍ ഇരിക്കുന്ന കാര്യം ഓര്‍ത്തത്. എന്കില്‍ പിന്നെ പാത്രം കഴുകിയ ശേഷം ആവാം അന്വേഷണം എന്ന് കരുതി പാത്രം കഴുക്കാന്‍ അടുക്കളയിലേക്കു.
പാത്രം കഴുകാന്‍ പാത്രങ്ങള്‍ എടുത്തു ഡിഷ് വാഷര്‍ നോക്കിയപ്പോള്‍ അവിടെ ഡിഷ് വാഷരിന്റെ സ്ഥലത്തു വെളിച്ചെണ്ണ!!!!! ഞാന്‍ അടുക്കളയിലേക്ക് ഓടി...... അവിടെ വെളിച്ചെണ്ണയുടെ സ്ഥലത്തു ഡിഷ് വാഷര്‍.
അങ്ങനെ ലോകത്ത് ആദ്യമായി 'ഡിഷ് വാഷര്‍ ചിക്കന്‍ ഫ്രൈ ' ഞാന്‍ വിജയകരം ആയി പരീക്ഷിച്ചു. ഒന്നു ഞാന്‍ പറയാം....... ദഹന സമ്പന്തമായ അസുഖങ്ങള്‍ക്ക് ഇതു ഒരു നല്ല മരുന്നാണ്.... ഞാന്‍ ഗ്യാരണ്ടി.
അങ്ങനെ ലോകത്ത് ആദ്യമായി 'ഡിഷ് വാഷര്‍ ചിക്കന്‍ ഫ്രൈ ' ഞാന്‍ വിജയകരം ആയി പരീക്ഷിച്ചു. ഒന്നു ഞാന്‍ പറയാം....... ദഹന സമ്പന്തമായ അസുഖങ്ങള്‍ക്ക് ഇതു ഒരു നല്ല മരുന്നാണ്.... ഞാന്‍ ഗ്യാരണ്ടി.
kadhakalil evideyo rasacharadu pottipovunnu
ReplyDeletepakshe kavithakalil vallathoru gruhathurathwam
ethrayum pettennu kalyanam kazhikkuka, pinne bharyakku vechundakkikkoduth swayam pachakam padicholum
ReplyDelete