Friday, November 13, 2015

... ഒരു "ക" യുടെയും ; "കു" വിന്റെയും ഇടി കഥൈ ...


തമിഴ്നാട്ടിലെ ഒരു ബസ്‌ സ്റ്റാൻഡിൽ , ആ രാത്രിയിൽ , കന്യാകുമാരിയിലേക്ക് പോകുന്ന അവസാന ബസ്സും കാത്തു, അടുത്തുള്ള കടയിൽ ബോഞ്ചി വെള്ളമടിച്ചു നിൽക്കുമ്പോഴാണ്  , ഞങ്ങളുടെ കൂട്ടത്തിലെ ആകെ അൽപ്പം തമിഴ് പറയാനും വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന , ആന്തപ്പൻ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകുന്ന ഒരു ബസ്സിന്റെ നെയിം ബോർഡ് വായിച്ചു ഉറക്കെ നിലവിളിച്ചത്....


" അളിയന്മാരെ , ഇതാ കന്യാകുമാരി ലാസ്റ്റ് ബസ്‌ വിട്ടു ; ഓടി  കയറിക്കോ , ഇല്ലേൽ എല്ലാ പ്ലാനും കൊളമാകും "


കേട്ട പാതി , കേൾക്കാത്ത പാതി , കന്യാകുമാരിയിലെ സൂര്യോദയം കാണാൻ മുട്ടി നിന്ന ഞങ്ങൾ നാലഞ്ചു തമിഴ് നിരക്ഷർ , ഓടി ചാടി ബസ്സിൽ കയറി.  ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന ഞങ്ങളെ നോക്കി , തലൈവർ അന്തപ്പൻ ജാടയിൽ അമ്പത് രൂപയുടെ നോട്ടെടുത്ത് , കണ്ടക്റ്റർ അണ്ണന്റെ പോക്കറ്റിൽ തിരുകി വെച്ച്  തമിഴിൽ വൻ ക്ലാസ് ഡയലോഗും വിട്ടു ....


" അണ്ണാ , നാങ്കൾ ലാസ്റ്റ് സ്റ്റോപ്പ്‌ താൻ ... ഇത് അണ്ണൻ വെച്ചുക്കോ , ടിക്കറ്റ്‌ ഒന്നും വേണ്ടാ ! "


മൊത്തം ടിക്കറ്റ്‌ കാശിൽ 30 രൂപാ ലാഭിച്ച  സന്തോഷത്തിൽ ഞങ്ങളും ,ലാസ്റ്റ് ട്രിപ്പിൽ അമ്പതു രൂപ കിട്ടിയ സന്തോഷത്തിൽ കണ്ടക്റ്റർ അണ്ണനും ഹാപ്പി ! അങ്ങനെ എല്ലാരും ഹാപ്പി ആയി യാത്ര തുടരവേ തലൈവർ അന്തപ്പൻ ഞങ്ങളോട് മൊഴിഞ്ഞു... " ഒന്ന് ഒന്നര മണിക്കൂർ യാത്ര ഉണ്ട് ; സാദ ബസ്‌ ആണ് , നിർത്തി നിർത്തിയെ പോകു ... അത് കൊണ്ട് മക്കളെല്ലാരും നല്ലോണം റസ്റ്റ്‌ എടുത്തോ.. ഞാൻ തമിഴിൽ അണ്ണന്മാരോട് കുറച്ചു കാര്യങ്ങൾ തിരക്കട്ടെ ...  "


മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ഇഴഞ്ഞു  , ആ  ബസ്‌ ആളൊഴിഞ്ഞു  ഞങ്ങളും ഡ്രൈവറും കണ്ടക്ട്ടരും , പിന്നെ മറ്റു രണ്ടു പേരും , ഒരു ആടും ,  മാത്രമായിട്ടും ; ഡ്രൈവറുടെ അടുത്ത് തമിഴിൽ സിനിമയും രാഷ്ട്രിയവും  പറഞ്ഞു ചിരിച്ചിരിക്കുന്ന അന്തപ്പൻ ഞങ്ങളെ ഇടയ്ക്കിടെ നോക്കി കണ്ണടച്ച് 'ഇപ്പൊ എത്തും അളിയാ " എന്ന ആക്ഷൻ കാണിച്ചു  കൊണ്ടിരുന്നുഒടുവിലൊരു പട്ടികാടിലെ , ടാറു പോലും ഇല്ലാത്ത റോട്ടിലൂടെ പോയി , ഒരു വളവിൽ നിർത്തി , ഡ്രൈവർ അവസാന യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ;


" ഇടം ആയാച്ചു ; ഇതാൻ ലാസ്റ്റ് സ്റ്റോപ്പ്‌ ! "


ആളും വെളിച്ചവും ഇല്ലാത്ത , ആ കന്യാകുമാരി ജങ്ക്ഷൻ കണ്ടു അന്തം വിട്ടിരുന്ന ഞങ്ങൾ , അറിയാവുന്ന ശുദ്ധ മലയാളത്തിൽ ഡ്രൈവറോട് ചോദിച്ചു ,


" ഇതാണോ ചേട്ടാ ഈ കന്യാകുമാരി ? !!! "" കന്യാ കുമാരിവാ... ഇത് വന്ത് , തിരുനെൽവേലി പക്കം കളിയെകുളം എന്ട്ര ഊര്രു .. നീങ്ക ലാസ്റ്റ് സ്റ്റോപ്പ്‌ താനേ കേട്ടത് ! കന്യാകുമാരി എന്റര് സോല്ലവേ ഇല്ലയെ.... " എന്ന് ഡ്രൈവർ അണ്ണൻ .ആ രാത്രിയിൽ , അന്ത ഒരു ഊരിൽ , അടുത്ത നാൾ ഞങ്ങൾ , അത്ര പ്രശസ്തമല്ലാത്ത കളിയെകുളം സൂര്യോദയം കാണും വരെ , ഞങ്ങളുടെ ഇടി കൊണ്ട് തലൈവർ അന്തപ്പൻ മലയാളത്തിൽ നിലവിളിക്കുന്നതിനിടയിലും , അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....


" എന്റെ പൊന്നു അളിയന്മാരെ ; എന്നെ ഒന്ന് മനസ്സിലാക്ക് ; എനിക്ക് ആകെ തമിഴിൽ 'ക' യും 'കു' വും മാത്രമേ നല്ലോണം വായിക്കാൻ അറിയൂ.... ഇതിലും ആദ്യമൊരു 'ക' , മൂന്നാമതൊരു 'കു ' ! ; ഇതും ലാസ്റ്റ് സ്റ്റോപ്പ്‌ ! അതാണ്‌  ഇവിടെ പ്രശ്നം ആയതു ".... !!!!!23 comments:

 1. ഒരുവിഷയം പറഞ്ഞു അനുവാചകന്റെ ശ്രദ്ധ പിടിച്ചെടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.വിഷയം എന്തായാലും
  സരസമായും ലളിതമായും പറഞ്ഞു വിഷയത്തിന്റെ സത്ത
  വായനക്കാരന്റെ മനസ്സിലേക്ക് ചോര്തിക്കൊടുക്കുക എന്നത്
  ഒരു കഴിവുതന്നെയാണ്.ആ കഴിവ് പതിവ് പോലെ ഇവിടേയും ആവർത്തിച്ചു.

  ആശംസകൾ

  ReplyDelete
 2. ഷഹീമേ!!!!!!

  നടന്ന സംഭവമായതിനാൽ അതിലെ കഥപാത്രങ്ങളെ ഒന്ന് സങ്കൽപ്പിച്ച്‌ നോക്കി..ലാസ്റ്റ്‌ സ്റ്റോപ്പിൽ അന്തം വിട്ടിരുക്കുന്നത്‌ ഓർത്ത്‌ പൊട്ടിച്ചിരിച്ച്‌ പോയി...
  നന്നായി ഷഹീമേ.

  ReplyDelete
 3. ப்ரமாதம் ஷஹீம்.... அதுக்கப்புறம் எப்படி கன்னியாகுமரி போனது?

  ReplyDelete
  Replies
  1. പ്രമാദം ഷഹീം.... അതുക്കപ്പുറം എപ്പടി കന്യാകുമാരി പോനതു..???
   ഹൊ.!!! വിയര്‍ത്തുപോയി.....!!!
   വിനുേവട്ടാ.....

   Delete
 4. ഈ വലിയ പ്രോത്സാഹനത്തിനു , സമയമെടുത്ത്‌ കുറിച്ചിട്ട ഈ വിലപ്പെട്ട നല്ല വാക്കുകൾക്കു , ഒരുപാട് വളരെ നന്ദി ഷഹിദ് ..

  ReplyDelete
 5. സുധി ഭായി ... നമ്മുടെ കഴിഞ്ഞു പോയ പല സംഭവങ്ങളും , പിന്നീട് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ആണ്, അന്ന് അതിലുള്ള ചെറിയ തമാശകൾ കാണാൻ സാധിക്കുന്നത് ! ... വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന, ഇപ്പോഴും നൽകുന്ന ഈ പ്രോത്സാഹനങ്ങൾക്ക് നന്ദി ... :)

  ReplyDelete
 6. വിനുവേട്ടാ... വളരെ നന്ദി ...ഇനി ഞാൻ തലൈവർ അന്തപ്പനെ കാണുംവരെ , കുറിച്ചിട്ട വരികൾ ഇങ്ങനെ ഇരിക്കട്ടെ ... എന്തായാലും , ഈ വരികളിൽ മൂന്നു "ക" യും , ഒരു "കു" വും ഉണ്ടെന്നു എനിക്ക് പിടികിട്ടി ... :)

  ReplyDelete
 7. ഹഹഹ... മിടുക്കൻ... അത്രയും പഠിച്ചല്ലോ... ഇനി ധൈര്യമായി കന്യാകുമാരിയിലേക്ക്‌ പോകാം... :)

  ReplyDelete
 8. ப்ரமாதம் ஷஹீம்.... அதுக்கப்புறம் எப்படி கன்னியாகுமரி போனது
  eppadi

  ReplyDelete
 9. ப்ரமாதம் ஷஹீம் அதுக்கப்புறம் எப்படி கன்னியாகுமரி போனது. ப்ரமாதம் ஷஹீம்அதுக்கப்புறம் எப்படி கன்னியாகுமரி போனது ப்ரமாதம் ஷஹீம்அதுக்கப்புறம் எப்படி கன்னியாகுமரி போனது ப்ரமாதம் ஷஹீம்
  அதுக்கப்புறம் எப்படி கன்னியாகுமரி போனது

  ReplyDelete
 10. ente postil thankalude comment kandappol thonni ee peru njan kandittundennu...njan ningalde IT Conference vayichirunnu.....nannayi ezhuthiyirunnu....ithum vythyasthamayilla.....thamasha parayuka ezhuthuka athu mattullavaril athe frequencyil ethikkuka.....you are blessed in that...ashamsakal...

  ReplyDelete
 11. വായനക്കും കമന്റ് ഇട്ടതിനും നന്ദി ഷാജിത... ഏതു ഭാഷയിൽ ആയാലും , 'കോപ്പി & പേസ്റ്റ് ' ചെയ്തത് കണ്ടാൽ എനിക്ക് മനസ്സിലാകുമെന്ന ഒരു പുതിയ അറിവ് നൽകിയതിനു , പ്രത്യേകം നന്ദി ... :)

  ReplyDelete
 12. വിലപ്പെട്ട ഈ വാക്കുകൾക്കു വളരെ നന്ദി ജിഷ ... ഞാൻ മുൻപ് എഴുതിയ ഒരു കഥ വായിച്ചു, എന്റെ പേര് എവിടെയോ കണ്ടിട്ടുണ്ടെന്ന ആ ഒരു തോന്നൽ ഇല്ലേ, അത് തന്നെയാണ് എന്നെ പോലുള്ള ചെറിയ കുറിപ്പുകൾ കുറിക്കുന്നവർക്കുള്ള വളരെ വിലപ്പെട്ട അവാർഡ് ... :)

  ReplyDelete
 13. njanoru thamasakku cheythathanu ktto,

  ReplyDelete
 14. തീർച്ചയായും ഷാജിത ... ഈ തമാശയൊക്കെ മനസ്സിലാക്കാനും , അതിൽ ചിരിക്കാനും ഒക്കെ കഴിയുന്നത്‌ കൊണ്ടല്ലേ , നമ്മൾക്കും മറ്റുള്ളവരോട് വീണ്ടും തമാശകൾ പറയാൻ തോന്നുന്നത് ... :)

  ReplyDelete
 15. കഥയ്ക്ക്‌ വേണ്ടി എഴുതിയ ഒരു കഥ. തലക്കെട്ട് ആദ്യമേ അന്ത്യം വിളിച്ചോതുന്നു. പിന്നെ അന്തപ്പന്റെ വിളി കേൾക്കുമ്പോഴും തമിഴ് അറിയാമെന്നു പറയുമ്പോഴും (''വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന") അവസാനം എന്താകുമെന്ന് ഊഹിക്കാം. അത് കൊണ്ട് സസ്പെൻസ് പോയി. പിന്നെ കഥ പറഞ്ഞു ക്ലൈമാക്സിലെക്കു കൊണ്ട് വന്നതായി അനുഭവപ്പെട്ടില്ല. കണ്‍ വിൻസിംഗ് ആയില്ല. അതായത് നന്നായി കഥ പറഞ്ഞില്ല. പെട്ടെന്നവസാനിപ്പിക്കാൻ ഒരു ധൃതി പോലെ. ആകെ മൊത്തം കഥ അത്ര നന്നായില്ല.

  ReplyDelete
 16. ഇനി ഞാൻ എഴുതുന്ന കഥകൾ കൂടുതൽ നന്നായും കണ്‍ വിൻസിംഗ് ആയും എഴുതണമെന്നും ,കഥയുടെ പേരിടലിൽ എന്തൊക്കെ ഞാൻ ശ്രദ്ധിക്കണം എന്നും ഓർമപ്പെടുത്തുന്ന, വിലപ്പെട്ട ഈ അഭിപ്രായത്തിനു വളരെ നന്ദി ബിപിൻ സർ...

  ReplyDelete
 17. ഷഹീം ഭായ് .....
  കിടിലനായി എഴുതി.......
  പഴയ ഓര്‍മ്മകളിലൂടെ ഒരു യാത്ര......
  ചിരിയുടെ അലകളുയര്‍ത്തി.....
  വിനുവേട്ടന്‍ തമിഴ് വിദ്വാൻ ആണ്.....
  ഷാജിത വിദ്വാനിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.....
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.....

  ReplyDelete
 18. ഈ നല്ല വാക്കുകൾക്കും , ഇപ്പോഴും നൽകുന്ന ഈ വലിയ പ്രോത്സാഹനത്തിനും , വളരെ നന്ദി വിനോദ് ഭായ് ... :)

  ReplyDelete
 19. നർമ്മത്തൽ പൊതിഞ്ഞ് ഒരു പഴേ ഇതിഹാസം

  ReplyDelete
 20. അതേ മുരളി ചേട്ടാ ... നമ്മുടെ പഴയ അബദ്ധങ്ങൾ ഇപ്പോൾ നർമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നല്ല രസമാണ് ! :)

  ReplyDelete
 21. നാന്‍ സിരിച്ച് സത്തിട്ടാളേന്‍..... !!! :-D

  ReplyDelete

 22. നന്ദി കല്ലോലിനി ... കമ്മന്റിനും , വിനുവേട്ടന്റെ തമിഴ് തർജിമയ്ക്കും ! :)

  ReplyDelete