Friday, May 20, 2016

സുഗതപുരാണം - ഒരു കൂട്ടാരന്റെ കഥ


രാത്രി 2 മണിക്ക് നിർത്താതെ മുഴങ്ങിയ ഫോൺ ബെല്ലിൽ , വിളിച്ചത് ആരെന്നു പോലും നോക്കാതെ ഫോൺ എടുത്തതും , മറു തലക്കൽ എന്റെ അറ്റ കൂട്ടാരാൻ  സുഗതന്റെ ശബ്ദം ,

" അളിയാ  , ഈ കള്ളവണ്ടി കയറി പണ്ട് നാട് വിടുന്നവരൊക്കെ  , പിന്നീട് എപ്പോഴും പണക്കാരായി മാറുന്നത് എന്ത് കൊണ്ടാകും  ? "

ആദ്യം വായിൽ വന്നത് മുഴുത്ത തെറിയാണെങ്കിലും, ഉറക്കത്തിനു ഇടയിൽ തെറി വിളിച്ചു ബ്ലഡ്‌ പ്രെഷർ കയറിയാൽ , ഉറക്കത്തിന്റെ കെട്ട് വിട്ടുപോകും എന്നതിനാൽ മാത്രം ഞാൻ ക്ഷമിച്ചു മറുപടി പറഞ്ഞു ,

" ഒന്ന് പോടേ , നട്ടപാതിരക്കു ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നെപ്പിച്ചു ആണോടെ ഇമ്മാതിരി വട്ടു ചോദ്യമൊക്കെ ചോദിക്കുന്നത് ! നാളെ രാവിലെ സംസാരിക്കാം , പോയി കിടന്നു ഉറങ്ങേടാ പുല്ലേ  "

സുഗതൻ എന്തോ ഉറപ്പിച്ചാണ് ,

" അളിയാ , പ്ലീസ് ... കാര്യം സീരിയസ് ആയതു കൊണ്ടാല്ലെടാ ഞാൻ നട്ടപാതിരക്കു വരെ വിളിച്ചു ചോദിക്കുന്നത്.. നിന്റെ അഭിപ്രായം അനുസരിച്ചാണ് ഇന്ന് രാത്രി കള്ളവണ്ടി കയറി ഞാൻ നാട് വിടണോ എന്ന് തീരുമാനിക്കാൻ ! "

കാര്യം സുഗതൻ കുറച്ചു തൊല്ല ആണെങ്കിലും , അവനെ രണ്ടു തെറി പറയാത്ത ഒരു ദിവസം പോലും എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ലെങ്കിലും  . ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ എന്ന് കരുതി ഞാൻ കാര്യം സീരിയസ് ആയെടുത്തു മറുപടി പറഞ്ഞു ,

" അളിയാ സുഗാതാ ... ശെരിക്കും കള്ളവണ്ടി കയറിയത് കൊണ്ടോ , നാട് വിട്ടത് കൊണ്ടോ അല്ല അവരൊക്കെ ജീവിതത്തിൽ രക്ഷപ്പെട്ടത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഒരു വഴിയും ഇല്ലെന്നു തോന്നിയ ഘട്ടത്തിലും , നാട്ടിൽ നിൽക്കാൻ ഒരു വഴിയും കാണാതെ ആയപ്പോഴും  , തോറ്റു ഇവിടെ തന്നെ കരഞ്ഞു നിൽക്കാതെയും , ആത്മഹത്യ ചെയ്യാതെയും ,  ആരുടെയും മുൻപിൽ പോയി കാലു പിടിച്ചു നിൽക്കാതെയും ; വരുന്നതെന്തും വരുന്നിടത്ത് നേരിടാം എന്ന തീരുമാനത്തിൽ , രണ്ടും കല്പ്പിച്ചുള്ള അവരുടെ ആ ചങ്കൂറ്റം ഇല്ലേ, അതാണ്‌ അവരെ രക്ഷിച്ചത്‌ .... ....എന്തായാലും അളിയാ , നീ മുന്നോട്ടെടുത്തു വെച്ച കാലു പിന്നോട്ട് എടുക്കണ്ട ... വലിയ ആളായി തിരിച്ചു വരുമ്പോൾ നീ എന്നെ മറക്കാതിരുന്നാൽ മതി ... ശേരിടാ , ഗുഡ് നൈറ്റ്‌ "

സുഗതാൻ ഒരു മിനിട്ട് മൌനത്തിനു ശേഷം വാ തുറന്നു ,

" ഓ , അങ്ങനെയാണോ , ഇത്രയും മിനക്കെടൊക്കെ ഉണ്ടോ , എങ്കിൽ എനിക്ക് ശരിയാവില്ല ... ശരിയളിയാ, അപ്പോൾ നാളെ രാവിലെ ക്ലാസ്സിൽ വെച്ച് കാണാം...ബൈ ബൈ  "

അങ്ങനെ ഫോൺ വെച്ച് , വീണ്ടും അഗാധ നിദ്രയിൽ വീണു , അന്ന് രാവിലെ പുതിയതായി അടുത്ത ക്ലാസ്സിൽ വെച്ച് കണ്ട  , പേരറിയാത്ത ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുമായി  പഞ്ചാരയടിച്ചു ബൈക്കിൽ 'ഒരു രാജമല്ലി വിടരുന്ന പോലെ ' പാട്ടും പാടി ഞങ്ങൾ പോകുന്ന സ്വപ്നം കണ്ടു ഒരു നല്ല ഫ്ലോയിൽ വന്നതും , അതാ .... വീണ്ടും ഫോൺ ബെൽ !

അപ്പുറത്ത് സുഗതന്റെ അടുത്ത ചോദ്യം ,

" അളിയാ , ഞാൻ മുംബയിൽ ചെന്ന് ഈ അധോലോകത്തിൽ  ചേരുന്നതിനെ പറ്റി എന്താണ് അഭിപ്രായം "

" മുംബയല്ലെടാ തെണ്ടി .... നിന്റെ ..... ".... എന്നും പറഞ്ഞു , സിനിമ നടനായ കൊല്ലം  MLA  പതിനൊന്നു മണിക്ക് വിളിക്കുന്ന ആരാധകരോട് പറയുന്ന രണ്ടു തെറിയും വിളിച്ചു , നാളെ അവനെ കോളേജിൽ വെച്ച് കാണുമ്പോൾ വെട്ടി കൊല്ലുമെന്നും പറഞ്ഞു , ഫോൺ ഒരു വിധം വെച്ച് ഉറങ്ങി , സ്വപ്നത്തിൽ വീണ്ടും ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുടെ അടുത്തെത്തിയതും, അമ്മ വന്നു തലയിൽ കൂടെ  വെള്ളം കോരി ഒഴിച്ച് രണ്ടു ചീത്ത വിളി ,

" നീ പോത്ത് പോലെ കിടന്നുറങ്ങിക്കോ , ഇവനൊന്നും എത്ര ഉറങ്ങിയാലും മതിയാവില്ലേ ? എഴുന്നേറ്റു പെട്ടെന്ന് കോളേജിൽ പോടാ , ആ സുഗുതനെ ഒക്കെ കണ്ടു പഠിക്കെടാ .. അതാ ആ മോൻ രാവിലെ പുറത്തു വന്നു , നിന്നോട് എന്തോ സംശയം ചോദിക്കാനുണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട് ...." 

< സുഗതന്റെ കഥയും ഈ കഥയും കഴിഞ്ഞു >
 

11 comments:

 1. എന്ത് നല്ല അഭിപ്രായം. എത്ര നല്ല മോൻ സുഗതൻ. ഇതാണ് ജീവിതം. സംഭവം നന്നായി.

  ReplyDelete
 2. ഇനിയും ഉണ്ടോ ഷഹീംഭായ് ഇതു പോലത്തെ കൂട്ടുകാർ...? :)

  ReplyDelete
 3. നല്ലവനായ ഉണ്ണി സോറി സുഗതൻ. എല്ലാ നാട്ടിലും ഉണ്ടാകും ഇത് പോലെ ഒരെണ്ണം

  ReplyDelete
 4. വിലപ്പെട്ട ഈ വാക്കുകൾക്കു വളരെ നന്ദി ബിപിൻ സർ ...

  നന്ദി വിനുവേട്ടാ.. ഈ ടൈപ്പ് വേറെ രണ്ടു മൂന്നെണ്ണം ഉണ്ടായിരുന്നു ! ഇപ്പൊ എവിടെയാണോ എന്തോ !! :)

  ശരിയാണ് ഷഹിദ് ഭായ് , ഈ സുഗുണനും ഉണ്ണിക്കും ഒരുപോലുള്ള നല്ല സ്വഭാവങ്ങൾ ! :)

  ReplyDelete
 5. ആാഹാാ.ഇങ്ങനത്തെ ഒരെണ്ണമെങ്കിലും എല്ലാ നാട്ടിലുമുണ്ട്‌...എത്ര തെറി വിളിച്ചാലും സംശയം തീർക്കാൻ പാവം രാവിലേ രാവിലേ കേറി വരുന്നുണ്ടല്ലോ!!!!

  ReplyDelete
 6. സുഗതനെ കണ്ട് പഠിക്ക്..

  ReplyDelete
 7. നന്ദി സുധി... എല്ലാ നാട്ടിലും ഇത് പോലുള്ള നല്ല സുഗതന്മാരുണ്ടാകും എന്നതാണ് ഭാഗ്യം... :)

  നന്ദി തുമ്പി .. അതേ , സുഗതനെ കണ്ടു പഠിച്ചു എനിക്കും വലിയ ആളാകണം ... :)

  ReplyDelete
 8. ഫോൺ നമ്പർ അറിയാത്തത് കൊണ്ട് ഇവിടെ ചോദിക്കുന്നു. അല്ലെങ്കിൽ പാതിരാത്രി വിളിച്ച് ഞാൻ ചോദിച്ചേനെ. "സുഗതൻ ബോംബെ അധോലോകത്തിൽ ചേരുന്നതിനെ കുറിച്ച് എന്താ അഭിപ്രായം?!"

  ReplyDelete
 9. വളരെ നന്ദി കേഡി , ഇപ്പോൾ എന്തായാലും നിങ്ങളുടെ നാട്ടിലെ സുഗതൻ ആരാന്നു ഞങ്ങൾക്ക് പിടികിട്ടി ... :)

  ReplyDelete
 10. അമ്മ പറഞ്ഞത് കേട്ടില്ലേ, കണ്ടു പഠിക്കൂ ആ സുഗതൻ മോനെ.... :)

  ReplyDelete