Friday, July 29, 2016

...കപ്പിനും ചുണ്ടിനും ഇടയിൽ വഴുതി പോയ ചില വിജയങ്ങൾ ...( ആത്മകഥ )പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല !


അപ്പോഴാണ് , ഇന്ന് ഫോബ്‌സ് മാഗസിൻ, ലോകത്തിലെ വലിയ പണക്കാരുടെ പട്ടിക പുറത്തു വിട്ടു , വീണ്ടും എന്റെ ആ പാവം മനസ്സിനെ കുത്തിനോവിച്ചതു !!!


ആദ്യത്തെ 100 പണക്കാരുടെ പേരുള്ള ലിസ്റ്റിൽ , എന്റെ ഭവ്യത ഒന്ന് കൊണ്ട് മാത്രം , നൂറിൽ നിന്നും താഴേക്കു ഒന്നിലേക്കാണ്, ഞാൻ പയ്യെ പയ്യെ നോക്കിയത് , ആദ്യത്തെ തൊണ്ണൂറു കഴിഞ്ഞു കാണാതായപ്പോൾ , ഞെഞ്ചിടിപ്പിന്റെ വേഗം കൂടി , ശെടാ , ആദ്യ പത്തിൽ തന്നെ ഞാൻ ഇടം പിടിച്ചോ ! നാളെയിനി മനോരമക്കാരൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ഞാൻ എന്തൊക്കെ പറയും , പണ്ട് കഷ്ട്ടപ്പെട്ടതും , ഹോട്ടലിൽ പോയി ഇറച്ചി കറി വാങ്ങാൻ കാശ് തികയാതെ ആയപ്പോൾ , സാമ്പാർ ഒഴിച്ച് പൊറോട്ട തിന്നതും , ഒക്കെ പറയണോ ! ബാംഗ്ലൂരിൽ ജോലി തിരക്കി അലഞ്ഞു തിരിഞ്ഞു നടന്നതൊക്കെയൊന്ന് പൊലിപ്പിച്ചു പറയണം. ജീവിതത്തിൽ എന്തേലും ഒരു സംഭവം കൊണ്ടാണ് ലക്ഷ്യബോധം വന്നതെന്നും ഒക്കെയൊന്നു പറയണം. ശെടാ , അവസാനത്തെ അഞ്ചു പേരെ ഇനിയുള്ളു !! ഇപ്പോൾ ശരിക്കും ടെൻഷൻ ആയി !!! നിങ്ങളോടു സത്യം പറയാലോ , ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ! എന്തായാലും , കണ്ണടച്ച് ഞാൻ ഓരോ പേരായി മേൽപ്പോട്ടു വായിച്ചു .....


•#5 Jeff Bezos $45.2 B.
•#4 Carlos Slim Helu $50 B.
•#3 Warren Buffett $60.8 B.
•#2 Amancio Ortega $67 B.
•#1 Bill Gates $75 B.


എന്ത് .... ഇക്കൊല്ലവും ഞാൻ ലിസ്റ്റിൽ ഇല്ലെന്നോ ! ഇനി ബിബിസി ക്കു തെറ്റിയതാണോ എന്നറിയാൻ ഫോബ്‌സിന്റെ വെബ് സൈറ്റിൽ പോയി തന്നെ ശരിക്കും നോക്കി !! അങ്ങനെ ഇക്കൊല്ലവും , $75 ബില്യണ് ഏതാനും നിസാരമായ കാശിന്റെ കുറവ് കൊണ്ട് എനിക്ക് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി !!!


ഡെസ്പ്പ് അടിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ കൂട്ടുകാരന്റെ കാൾ ... " അളിയാ , എനിക്ക് തരാനുള്ള പത്തു ഡോളർ ഇന്ന് എടുക്കാൻ കാണുമോ ? " ;


"എന്തുവാടെ ഇത് , ഒന്നാം തിയതി ശമ്പളം കിട്ടിയിട്ട് തരാമെടെ... നീയിങ്ങനെ എല്ലാ മാസവസാനവും വിളിച്ചു ചോദിക്കണ്ട... " എന്നും പറഞ്ഞു അവനെ പതിവ് പോലെ സമാധാനിപ്പിച്ചു , ഞാൻ വീണ്ടും ഫോബ്‌സിന്റെ വെബ്സൈറ്റ് റിഫ്രഷ് ചെയ്തു , ഒന്ന് കൂടി നൂറിൽ നിന്നും മുകളിലോട്ടു നോക്കി തുടങ്ങി , ഇനിയിപ്പോൾ അവർക്കു ആദ്യം തെറ്റിയതും ആവാലോ !!!


< ശുഭം , ഇനിയിപ്പോൾ 2017 ഇലെ ലിസ്റ്റ് കാത്തിരിക്കാം >

3 comments:

  1. ഹാ ഹാ .ഷഹീമേ.പതിവ്‌ പോലെ സൂപ്പറായിട്ടുണ്ട്‌.

    ReplyDelete
  2. പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല ..അപ്പൊ എത്ര മാർക്ക് കിട്ടി . കൊള്ളാം എഴുത്ത് ..ആശംസകൾ

    ReplyDelete
  3. ഇനിയിപ്പോൾ 2017- ലെ ലിസ്റ്റ് കാത്തിരിക്കാം ...!

    ReplyDelete