Wednesday, June 10, 2015

എടുത്തു ചാട്ടം - ഒരു കലയാണ്‌


"അളിയാ , സിനിമ ഷൂട്ടിംഗ് ! നമുക്ക് കുറച്ചു നേരം നോക്കിയിട്ട് പോകാം "


പറഞ്ഞു തീരും മുൻപ് അവൻ സ്കൂട്ടർ തിരിച്ചു പാലത്തിന്റെ സൈഡിലേക്ക്  നീങ്ങി.  വേറെയും കുറേ വണ്ടികൾ പാലത്തിന്റെ ഇരു വശവും പാർക്ക്‌ ചെയ്തിട്ടുണ്ട്. ആളുകൾ എല്ലാം ആരുടെയോ ചുറ്റും കൂടി നിൽപ്പാണ്. അവരുടെ അടുത്ത് പോലീസ് ജീപ്പും കുറച്ചു പോലീസുകാരും നിൽപ്പുണ്ട്. സ്കൂട്ടറിൽ നിന്നും അൽപ്പം പൊങ്ങി നിന്ന്  നോക്കി അവൻ പറഞ്ഞു ,


"സീരിയൽ ആണോ എന്നും സംശയം ഉണ്ട് , പോലീസ് വേഷത്തിൽ നിൽക്കുന്ന മെയിൻ ആളെ കണ്ടിട്ട് ഒരു പരിചയം തോന്നുന്നില്ല. പക്ഷെ മുടിഞ്ഞ ഗ്ലാമർ തന്നെ "

സൈഡിൽ മാറി നിന്ന പോലീസുകാരനോട്‌ ചെന്ന് അവൻ ചോദിച്ചു
" ഏതാ സാറേ പടം , ആരാണ് നായകൻ "


അവനെ അടിമുടി നോക്കി ആ പോലീസുകാരൻ പിന്നെ പറഞ്ഞതും , അവിടെ അന്ന് നടന്നതും എല്ലാവർക്കും ഒരു പാഠം ആണ് , ജീവിതത്തിൽ അധികമാരും പറഞ്ഞു തരാത്ത ഒരു വലിയ പാഠം :
" ഗ്ലാമർ ഉള്ളവരെല്ലാം , സിനിമ നടന്മാരല്ല " !!!


ഈ സംഭവം കാരണം അന്ന് അവിടെ ബുദ്ധിമുട്ടിയവർ ::


1. വണ്ടി ചെക്കിംഗ് കഴിഞ്ഞിട്ട് പോകാൻ ഒരുങ്ങുമ്പോൾ , അവസാനം അങ്ങോട്ട്‌ വന്നു കയറിയ എന്റെ കൂട്ടുകാരനെയും പരിശോധിക്കേണ്ടി വന്ന പോലീസുകാർ


2. ബുക്കും പേപ്പറും ഇൻഷുരൻസും ഇല്ലാതെ വണ്ടിയോടിച്ചതിന് അഞ്ഞൂറ് രൂപ ഫൈൻ അടിച്ച പേപ്പറ് കിട്ടിയ എന്റെ കൂട്ടുകാരൻ


3. വണ്ടിയെയും കൂട്ടുകാരനെയും പോലീസുകാര് കൊണ്ട് പോയതു കാരണം ബാക്കി യാത്ര ബസ്സിൽ ആകേണ്ടി വന്ന , പാവം ഞാൻ !




8 comments:

  1. ഗ്ളാമർ ഉള്ളവരെല്ലാം സിനിമാനടൻമാരല്ല എന്ന dialogue കിടിലം shameem...ഹഹഹഹ..
    ഹാസ്യം നന്നായി വഴങ്ങുന്നുൻട്...

    ReplyDelete
  2. കഥ എന്ന് തോന്നിയില്ല. പക്ഷേ കിട്ടിയ പാഠം കൊള്ളാം. :) ആശംസകൾ

    ReplyDelete
  3. ഹ ഹ ഹ ......
    ചിരിപ്പിച്ചു.

    ReplyDelete
  4. എടുത്തുചാട്ടത്തിൽ സർട്ടിഫിക്കറ്റും,ഡിപ്ലോമയും,ഡിഗ്രിയും ,കഴിഞ്ഞ ആളായതുകൊണ്ട് നന്നായി രസിച്ചു.

    ReplyDelete
  5. വായനക്കും അഭിപ്രായത്തിനും നന്ദി അനശ്വര , കുഞ്ഞുറുമ്പ് , ഷഹിദ് , കല്ലോലിനി & സുധി.... :)

    ReplyDelete
  6. എടുത്തുചാട്ടം , നല്ലൊരു പാഠവും തന്നു ല്ലേ.... :)

    ReplyDelete