" ഹലോ
, പറ്റിയാൽ ഒരു ഉപകാരം
ചെയ്യാമോ , ഇപ്പോൾ നിങ്ങൾ മാത്രമേ
ചാറ്റിൽ ഓണ് ലൈൻ
കാണുന്നുള്ളൂ , അത് കൊണ്ടാ
"
ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ഫേസ്
ബുക്ക് ചാറ്റിൽ മലയാളം ഇംഗ്ലീഷിൽ
കയറി വന്ന ഈ
മെസ്സേജ് കണ്ടു അവനു
അകാംഷയായി.
കമ്പനിയിൽ കൂടെ ജോലി
ചെയ്യുന്ന പെണ് കുട്ടിയാണ്.
പലപ്പോഴും ജോലിയുമായുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത് അല്ലാതെ
അധികം മിണ്ടിയിട്ടില്ല. കാണാനൊരു
ചെലോക്കെയുള്ള കൊച്ചാണ്. കല്യാണം കഴിഞ്ഞു
ഒരു കൊച്ചും ഉണ്ട്
. ഇതെന്തായിരിക്കും അവൾക്കു വേണ്ട ഉപകാരം
! കുറെ നേരം മനസ്സിൽ
മാറി മറിഞ്ഞ നൂറു
നൂറു ചോദ്യങ്ങളെ മാറ്റി
നിർത്തി അവൻ മറുപടി
കൊടുത്തു
" ഷുവർ , പറഞ്ഞോളു "
പിനീടുള്ള അവളുടെ ചാറ്റിനു വേണ്ടിയുള്ള
അവന്റെ കാത്തിരിപ്പ് പത്തു
മിനുട്ട് വൈകി . ആ പത്തു
നിമിഷത്തെ ടെൻഷൻ അവനു
താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും , നിഗൂടതകൾ
വീണ്ടും ഒളിപ്പിച്ചു അവൾ ചാറ്റി
" താങ്ക്സ്
, പക്ഷെ ആരോടും ഇത് പറയരുത്
"
അവന്റെ ചങ്കിടിപ്പ് കൂടി , കാര്യം
എന്തോ വലുതാണ്. ജോസ്
പ്രകാശ് സിനിമയിൽ പറഞ്ഞ പോലെ
ഈ ഒരു
സഹായം ചിലപ്പോൾ ജീവിതം
മാറ്റി മറിക്കും. വിറയാർന്ന
കൈകളുമായി അവൻ
എഴുതി
" എന്നെ വിശ്വസിക്കാം
, ധൈരമായി പറഞ്ഞോളു "
പിന്നീടും ,
അവളുടെ മറുപടി പത്തു
മിനിട്ട് വൈകി. അവന്റെ
ആകെയുള്ള മനസ്സമാധാനം കൂടി പോയി.
ഒടുവിൽ മുഖവുര നീക്കി അവൾ കാര്യം
പറഞ്ഞു തുടങ്ങി
" ഇന്ന്
നിങ്ങളുടെ ഫേസ് ബുക്ക്
വാളിൽ ഞാൻ പോസ്റ്റു
ചെയ്ത ഏതെങ്കിലും സ്റ്റാറ്റസ്
വന്നിരുന്നോ , ഒന്ന് വേഗം
നോക്കി പറയാമോ ?"
അവൻ വേഗം ഫേസ്
ബുക്ക് പേജ് മുഴുവൻ
തപ്പി. അവൾ പതിവായി
ഷെയർ ചെയ്യാറുള്ള പേജുകളും
, പിന്നെ ഉച്ചയ്ക്കുണ്ടാക്കിയ മീൻ പൊരിച്ചത്
വെച്ചുള്ള ഒരു ഫോട്ടോയും
അവളുടെതായി അവൻ കണ്ടു.
വീണ്ടും പലകുറി നോക്കി ഉറപ്പു
വരുത്തിയ ശേഷം അവൻ
അവളോട് കാര്യം പറഞ്ഞു
" പേടിക്കാനുള്ള
ഒന്നുമില്ല , ആകെ ഒരു
മീനിന്റെ ഫോട്ടോ മാത്രമേ കാണാൻ
ഉള്ളു "
"വളരെ നന്ദി , ആശ്വാസം. ശെരി അപ്പോൾ. പിന്നെ , ഓഫീസിൽ കാണാം "
ഇത്രയും പറഞ്ഞു പോകാനൊരിങ്ങിയ അവളോട് അവൻ വേഗം ചോദിച്ചു
" ബുദ്ധിമുട്ടില്ലേൽ, എന്താണ് കാര്യം എന്ന് എന്നോട് പറയാമോ ?'
അങ്ങനെ സസ്പെൻസ് പൊട്ടിച്ചു അവൾ പറഞ്ഞു...
"ആരോടും പറയണ്ട , ഞാൻ ഉച്ചയ്ക്കിട്ട മീൻ ഫ്രൈയുടെ ഫോട്ടോക്ക് ഇത് വരെ ലൈക്കൊന്നും കിട്ടാത്തതിനാൽ അത് മറ്റുള്ളവർക്ക് കാണാൻ പറ്റുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാ.. എന്തായാലും വളരെ നന്ദി "
എന്ത് മറുപടി പറയണം എന്നറിയാതെ ലാപ്ടോപ് മടക്കി വെച്ച് അവൻ ആകാശത്ത് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" !@#$%^&**((&^%$$ മോള് "
ha ha :D
ReplyDeleteഹ ഹ ഹാ...
ReplyDeleteഅല്ല പിന്നെ എന്തു ചോദിക്കണമെന്നായിരുന്നാവോ ആശിച്ചിരുന്നത്..???
kollaam, follow cheyyanulla gadget kanunnillallo
ReplyDeleteഇവിടം വരെ വന്നതിനു നന്ദി രാജാവേ , കല്ലോലിനി & സാജിത...
ReplyDelete@ കല്ലോലിനി , ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ! :)
@ ഷാജിത , ആരും ഫോളോ ചെയ്യും എന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ , അത്രയും കടന്നൊന്നും ഞാൻ സ്വപ്നം കണ്ടു തുടങ്ങിയില്ല.. അത് കൊണ്ടാ... :)
പക്ഷെ , ഇനി ഇപ്പോൾ അതിന്റെ കുറവ് വേണ്ട , അതും പരിഷ്ക്കരിച്ചു ! നല്ല നിർദേശം തന്നതിന് , നന്ദി ഷാജിത.
വലിയ പ്രതീക്ഷകളെല്ലാം ഒറ്റ നിമിഷം കൊണ്ട് നശിപ്പിച്ചു അല്ലേ.. കൊള്ളാം. :)
ReplyDeleteഹ ഹാ ഹാ......
ReplyDelete%#%#&#-#-#+₹("!ടെ മോൾ....
New genetation
ReplyDelete