Thursday, June 4, 2015

ഭൂലോക പ്രശ്നങ്ങൾ



" ഹലോ , പറ്റിയാൽ ഒരു ഉപകാരം ചെയ്യാമോ , ഇപ്പോൾ നിങ്ങൾ മാത്രമേ ചാറ്റിൽ ഓണ്ലൈൻ കാണുന്നുള്ളൂ , അത് കൊണ്ടാ "

 

ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ഫേസ് ബുക്ക്ചാറ്റിൽ മലയാളം ഇംഗ്ലീഷിൽ കയറി വന്ന മെസ്സേജ് കണ്ടു അവനു അകാംഷയായി.

കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന പെണ്കുട്ടിയാണ്. പലപ്പോഴും ജോലിയുമായുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത് അല്ലാതെ അധികം മിണ്ടിയിട്ടില്ല. കാണാനൊരു ചെലോക്കെയുള്ള കൊച്ചാണ്. കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ട് . ഇതെന്തായിരിക്കും അവൾക്കു വേണ്ട ഉപകാരം ! കുറെ നേരം മനസ്സിൽ മാറി മറിഞ്ഞ നൂറു നൂറു ചോദ്യങ്ങളെ മാറ്റി നിർത്തി അവൻ മറുപടി കൊടുത്തു
" ഷുവർ , പറഞ്ഞോളു "

 

പിനീടുള്ള അവളുടെ ചാറ്റിനു വേണ്ടിയുള്ള അവന്റെ കാത്തിരിപ്പ്പത്തു മിനുട്ട് വൈകി . പത്തു നിമിഷത്തെ ടെൻഷൻ അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ,  നിഗൂടതകൾ വീണ്ടും ഒളിപ്പിച്ചു അവൾ ചാറ്റി 
" താങ്ക്സ് , പക്ഷെ ആരോടും ഇത് പറയരുത് "

 

അവന്റെ ചങ്കിടിപ്പ് കൂടി , കാര്യം എന്തോ വലുതാണ്‌. ജോസ് പ്രകാശ് സിനിമയിൽ പറഞ്ഞ പോലെ   ഒരു സഹായം ചിലപ്പോൾ ജീവിതം മാറ്റി മറിക്കും. വിറയാർന്ന കൈകളുമായി  അവൻ എഴുതി
" എന്നെ വിശ്വസിക്കാം , ധൈരമായി പറഞ്ഞോളു "

 

പിന്നീടും , അവളുടെ മറുപടി പത്തു മിനിട്ട് വൈകി. അവന്റെ ആകെയുള്ള മനസ്സമാധാനം കൂടി പോയി. ഒടുവിൽ മുഖവുര  നീക്കി അവൾ കാര്യം പറഞ്ഞു തുടങ്ങി
" ഇന്ന് നിങ്ങളുടെ ഫേസ് ബുക്ക്വാളിൽ ഞാൻ പോസ്റ്റു ചെയ്ത ഏതെങ്കിലും സ്റ്റാറ്റസ് വന്നിരുന്നോ , ഒന്ന് വേഗം നോക്കി പറയാമോ ?"

 

അവൻ വേഗം ഫേസ് ബുക്ക്പേജ് മുഴുവൻ തപ്പി. അവൾ പതിവായി ഷെയർ ചെയ്യാറുള്ള പേജുകളും , പിന്നെ ഉച്ചയ്ക്കുണ്ടാക്കിയ മീൻ പൊരിച്ചത് വെച്ചുള്ള ഒരു ഫോട്ടോയും അവളുടെതായി അവൻ കണ്ടു.

വീണ്ടും പലകുറി നോക്കി ഉറപ്പു വരുത്തിയ ശേഷം അവൻ അവളോട്കാര്യം പറഞ്ഞു
" പേടിക്കാനുള്ള ഒന്നുമില്ല , ആകെ ഒരു മീനിന്റെ ഫോട്ടോ മാത്രമേ കാണാൻ ഉള്ളു "

"വളരെ നന്ദി , ആശ്വാസം. ശെരി അപ്പോൾ. പിന്നെ , ഓഫീസിൽ കാണാം "
ഇത്രയും പറഞ്ഞു പോകാനൊരിങ്ങിയ അവളോട്‌ അവൻ വേഗം ചോദിച്ചു
" ബുദ്ധിമുട്ടില്ലേൽ, എന്താണ് കാര്യം എന്ന് എന്നോട് പറയാമോ ?'

അങ്ങനെ സസ്പെൻസ് പൊട്ടിച്ചു അവൾ പറഞ്ഞു...

"ആരോടും പറയണ്ട , ഞാൻ ഉച്ചയ്ക്കിട്ട മീൻ ഫ്രൈയുടെ ഫോട്ടോക്ക് ഇത് വരെ ലൈക്കൊന്നും കിട്ടാത്തതിനാൽ അത് മറ്റുള്ളവർക്ക് കാണാൻ  പറ്റുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാ.. എന്തായാലും വളരെ നന്ദി "

എന്ത് മറുപടി പറയണം എന്നറിയാതെ ലാപ്ടോപ് മടക്കി വെച്ച് അവൻ ആകാശത്ത് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" !@#$%^&**((&^%$$ മോള് "









7 comments:

  1. ഹ ഹ ഹാ...

    അല്ല പിന്നെ എന്തു ചോദിക്കണമെന്നായിരുന്നാവോ ആശിച്ചിരുന്നത്..???

    ReplyDelete
  2. kollaam, follow cheyyanulla gadget kanunnillallo

    ReplyDelete
  3. ഇവിടം വരെ വന്നതിനു നന്ദി രാജാവേ , കല്ലോലിനി & സാജിത...

    @ കല്ലോലിനി , ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ! :)

    @ ഷാജിത , ആരും ഫോളോ ചെയ്യും എന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ , അത്രയും കടന്നൊന്നും ഞാൻ സ്വപ്നം കണ്ടു തുടങ്ങിയില്ല.. അത് കൊണ്ടാ... :)

    പക്ഷെ , ഇനി ഇപ്പോൾ അതിന്റെ കുറവ് വേണ്ട , അതും പരിഷ്ക്കരിച്ചു ! നല്ല നിർദേശം തന്നതിന് , നന്ദി ഷാജിത.

    ReplyDelete
  4. വലിയ പ്രതീക്ഷകളെല്ലാം ഒറ്റ നിമിഷം കൊണ്ട് നശിപ്പിച്ചു അല്ലേ.. കൊള്ളാം. :)

    ReplyDelete
  5. ഹ ഹാ ഹാ......
    %#%#&#-#-#+₹("!ടെ മോൾ....

    ReplyDelete