Monday, July 20, 2015

വേദിയിലെ കസേരകൾ എന്നോട് പറഞ്ഞത്



അടുത്ത സീറ്റിൽ ഇരുന്നു ഉറക്കത്തിലേക്കു വീഴുകയായിരുന്ന സത്യശീലനെ തട്ടി ഉണർത്തി സുഗുണൻ പറഞ്ഞു ,


' അളിയാ , നിങ്ങള് ഇവിടെ ഇരുന്നു ഇങ്ങനെ ഉറങ്ങല്ലേ , ആരെങ്കിലും കണ്ടാൽ നാണക്കേടാണ് "


പെട്ടെന്ന് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു സീറ്റിൽ നിവർന്നിരുന്ന സത്യശീലൻ, പുഞ്ചിരിക്കുന്ന ആവേശമുള്ള മുഖവുമായി തന്റെ വാച്ചിൽ സമയം നോക്കി പിറ് പിറുത്തു.... " ശല്യങ്ങള് , ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ , മനുഷ്യനെ മിനക്കെടുത്താൻ ഓരോ ചടങ്ങുകള്.... "


സുഗുണൻ വീണ്ടും സുശീലനെ ഓർമിപ്പിച്ചു... "പതുക്കെ പറ മച്ചു , അടുത്ത് പോലീസുകാര് ഒക്കെ നിൽപ്പുണ്ട്. അവരെങ്ങാനും കേട്ടാൽ നാണക്കേടാണ്   "


തന്റെ സീറ്റിന്റെ അടുത്ത് നില്ക്കുന്ന കൊമ്പൻ മീശക്കാരൻ  പോലീസുകാരൻ ഒന്നും കേട്ടിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിൽ സത്യശീലൻ നിർവന്നിരുന്നപ്പോഴേക്കും വേദിയിലുള്ള സുന്ദരിയായ അധ്യക്ഷ മൈക്കിൽ ഇങ്ങനെ അരുളി ചെയ്തു...


" അടുത്തതായി സ്വാഗത പ്രസംഗം നടത്താനായി കേരളത്തിന്റെ ബഹുമാന്യനായ അഭ്യന്തര മന്ത്രി സുഗുണൻ സാറിനെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.... "


അത്രയും നേരം അധ്യക്ഷയെ ഇടം കണ്ണിട്ടു നോക്കി വെള്ളം ഇറക്കി ഇരിക്കുകയായിരുന്ന സത്യശീലന്  ഷേക്ക്‌ ഹാൻഡും കൊടുത്തു , സദസിനെ നോക്കി എല്ലാവരെയും അഭിവാദ്യം ചെയ്തു മൈക്ക് കയ്യിലേന്തിയ സുഗുണൻ അണ്ണൻ പതിവ് സ്റ്റൈലിൽ തന്റെ പ്രസംഗം തുടങ്ങി......


" വേദിയിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സത്യശീലൻ സർ , സദസിൽ ഇരിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മമാരെ....സഹോദരിമാരെ .....    "


< the end >

11 comments:

  1. അളിയനും അളിയനും പണിയുണ്ടാക്കാതിരുന്നാ മതി.

    ReplyDelete
  2. ആദ്യ കമന്റിനും, വായനയ്ക്കും നന്ദി സുധി... അളിയന്മാർക്കിട്ടു നാട്ടുകാര് പണി കൊടുത്താലും മതി... :)

    ReplyDelete
  3. സത്യശിലനും സുഗുണനും നല്ല പറ്റിയ പേരുകള്‍!

    ReplyDelete
  4. നന്ദി പ്രിയ എഴുത്തുകാരി....

    ReplyDelete
  5. ഇന്നത്തെ രാഷ്ട്രീയം. കഥയ്ക്ക്‌ അടിക്കുറിപ്പ് അധികപ്പറ്റായി

    ReplyDelete
  6. ഇന്നത്തെ രാഷ്ട്രീയം. കഥയ്ക്ക്‌ അടിക്കുറിപ്പ് അധികപ്പറ്റായി

    ReplyDelete
  7. എനിക്കും അങ്ങനെ തോന്നിയതിനാൽ അടിക്കുറിപ്പ് ഞാൻ നീക്കം ചെയ്തു... വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി ബിപിൻ സർ..

    ReplyDelete
  8. ആദ്യം ക്ഷമചോദിക്കുന്നു ....എന്‍റെ മരമോന്ത ഇവിടെ തൂക്കിയിടാത്തതിനാല്‍... ഇപ്പ തൂക്കിയിട്ടേ പോകൂ.....
    ആഹാ..., അളിയനും അളിയനു..... സുഗുണനും.....സത്യശീലനും..... അപ്പ പിന്നെ എല്ലാവരും .. ..അപ്പടിത്താന്‍....

    ReplyDelete
  9. ഷഹീമിന്റെ നർമബോധം അപാരം തന്നെയാണ് കേട്ടോ. ഓരോ പോസ്റ്റിലും അത് നിറഞ്ഞു നിൽക്കുന്നു.
    മന്ത്രീടെ അടുത്ത് നിൽക്കുന്ന ആ കൊമ്പൻ മീശക്കാരൻ പോലീസിനെ എവിടെയോ കണ്ടപോലെ ഒരു തോന്നൽ! (ഒരു സുശീലൻ ഇടയിൽ കിടന്ന് കളിക്കുന്നുണ്ട്. പിടിച്ച് പുറത്താക്കിയേക്ക്)

    ReplyDelete
  10. ഇവിടം വരെ വന്നതിനും , നല്ല വരികൾ തൂക്കിയിട്ടതിനും നന്ദി വിനോദ് കുട്ടത്ത് ..

    ReplyDelete
  11. ഹാസ്യം എന്നെക്കാൾ വളരെ നന്നായി കൈകാര്യം ചെയ്യുന്ന കൊച്ചു ഗോവിന്ദൻ പറഞ്ഞ വാക്കുകൾക്കു ഇരട്ടി മധുരം... വളരെ നന്ദി കൊച്ചു ഗോവിന്ദൻ :)

    ReplyDelete