Saturday, July 11, 2015

Case No- 1986/12/08-റെഫറൻസ് നോട്ട്സ്



കേസ് No                :: 1986/12/08 , LKG- B ഡിവിഷൻ
ബഹു : കോടതി :: സുഷമ ടീച്ചർ, ക്ലാസ്സ്‌ ടീച്ചർ
പ്രതി                       :: അബ്ദുൽ റഷീദ്, ലാസ്റ്റ് ബെഞ്ച്‌  
വാദി                       :: മീനാക്ഷി നമ്പിയാർ , സെക്കന്റ്‌ ബെഞ്ച്‌
സാക്ഷികൾ           ::  (1) ലക്ഷ്മി, ( 2) നിൻസി, (3) വിശാക്, (4) മജീദ്‌ , (5) അരുണ്‍


FIR റിപ്പോർട്ട്‌ ::
[ അവലംബനം : 1 & 2 സാക്ഷി മൊഴികൾ ]
ലച്ചുവിന്റെയും നിൻസിയുടെയും കൂടി  ക്ലാസ്സിൽ ഓടി കളിക്കുകയായിരുന്ന മീനാക്ഷിയെ ആബ്ദുൽ കൈ കൊണ്ട് തടഞ്ഞു നിർത്തി എന്തോ ചോദിച്ചു. കളിയുടെ ഇടയിൽ തന്നെ ശല്യപ്പെടുത്തിയതിന്റെ എല്ലാ അരിശവും കാരണം അവന്റെ കൈകൾ വലിച്ചു നീക്കി മീനാക്ഷിയും  അതിനേക്കാൾ ശക്തമായി തിരിച്ച് പ്രതികരിച്ചു. ദേഷ്യം വന്ന അബ്ദുൽ  മീനാക്ഷിയെ പിടിച്ചു തള്ളി , മതിലിൽ ഇടിച്ച മീനാക്ഷിയുടെ നെറ്റി പൊട്ടി ചോര വന്നു.


രേഖപെടുത്തിയ പ്രധാന മൊഴികൾ ::
1. "അബ്ദുൽ എപ്പോഴും കളിക്കുമ്പോൾ മീനുവിനെ ശല്യപ്പെടുത്തും" [ മൂന്നാം സാക്ഷി ]
2. "മീനുന്റെ നെറ്റിന്നു ചോര വന്നത് ഞാൻ കണ്ടതാണ് " [ നാലാം സാക്ഷി ]
3. 'FIR ഇൽ പറഞ്ഞതൊക്കെ സത്യമാണ് " [ ഒന്നും രണ്ടും സാക്ഷികൾ ]
4. "അബ്ദുൽ തിരിഞ്ഞപ്പോൾ അറിയാതെ കൈ തട്ടി മീനു വീണു പോയതാണ് " [ അഞ്ചാം സാക്ഷി ]


സുപ്രധാനമായ മൊഴി ::
5. " ഞാൻ വീഴുമ്പോൾ അബ്ദു എന്റെ അടുത്തെങ്ങുംഇല്ലായിരുന്നു "  [ വാദി : മീനാക്ഷി ]


:: വിധി ന്യായം ::
" അബ്ദുൽ തള്ളിയത് കൊണ്ട് തന്നെയാണ് മീനാക്ഷി വീണത്. അബ്ദുൽ എപ്പോഴും മീനാക്ഷിയെ ശല്യപ്പെടുതുന്നതിനാൽ അബ്ധുലിനെ LKG-A ഡിവിഷനിലേക്ക് മാറ്റുവാൻ ഈ കോടതി ഹെഡ് മാസ്റ്ററോട് ശുപാർശ ചെയ്യും.  അബ്ദുൽ ഇനിയും മീനാക്ഷിയെ ശല്യപ്പെടുത്തിയാൽ വീട്ടുകാരെ വിളിപ്പിച്ചു സ്കൂളിൽ നിന്നും പുറത്താക്കും  ഇപ്പോൾ തൽക്കാലം രണ്ടു അടിയാണ് ശിക്ഷ , അബ്ദുൽ സ്റ്റാഫ്‌ റൂമിൽ ചെന്ന് ചൂരൽ കൊണ്ട് വരിക   "


ആ വലിയ വിധി കേട്ട് മൂന്നും നാലും പ്രതികൾ ഉറക്കെ ചിരിച്ചു. വാദി പതുക്കെ പൊട്ടി കരഞ്ഞു , ഒന്നും രണ്ടും പ്രതികൾ വാദിയെ ആശ്വസിപ്പിച്ചു. ആരോടും ഒന്നും മിണ്ടാതെ പ്രതി സ്റ്റാഫ്‌ റൂമിലേക്ക്‌ ചൂരൽ എടുക്കാൻ നടന്നു നീങ്ങി. അത് കണ്ടു അഞ്ചാം പ്രതി അവന്റെ കണ്ണുകൾ തുടച്ചു.


< Case No- 1986/12/08 - File End  >
   
അപൂർവങ്ങളിൽ അപൂർവ്വം ആയി കരുതി കോടതി ശിക്ഷ വിധിച്ച ഈ പ്രമാദമായ പെറ്റി കേസിലെ , ബഹുമാനപ്പെട്ട കോടതിയും നമ്മളും അറിയാൻ ശ്രമിക്കാതെ പോയ ആ ചെറിയ ചോദ്യം ഇപ്പോഴും ബാക്കിയാണ്,

""അബ്ദു എന്തായിരിക്കും അന്ന് മീനുവിനോട് പറഞ്ഞതു ?""


തന്റെ പ്രിയപ്പെട്ട പ്രതിയെ കടുത്ത ശിക്ഷകളിൽ നിന്നും രക്ഷിക്കാനുള്ള വെപ്രാളത്തിൽ കോടതിയുടെ മീനാക്ഷിയെന്ന / സാക്ഷികളുടെ മീനുവെന്ന / അബ്ദുവിന്റെ സ്വന്തം മീനൂട്ടി തന്റെ ഉള്ളിൽ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച, എവിടെയും രേഖപ്പെടുത്താതെ പോയ ആ അതി പ്രധാനമായ മൊഴി ഇതാണ് ,


 " നീ ഇങ്ങനെ ഓടി കളിക്കല്ലേ എന്റെ മീനുട്ടി, എങ്ങാനും വന്നു വീണാൽ നിന്റെ  കയ്യൊടിയും കേട്ടോ, ഞാൻ പറഞ്ഞേക്കാം .... "


::സമർപ്പണം :: വാദികളും സാക്ഷികളും എവിടെയും രേഖപ്പെടുത്താതെ പോയ നിഷ്കളങ്കമായ ചെറിയ മൊഴികൾ കാരണം, എപ്പോഴെങ്കിലുമൊക്കെ പ്രതി സ്ഥാനത്ത് നിൽക്കേണ്ടി വന്നിട്ടുള്ള എല്ലാ പാവം  'കുറ്റവാളി'കൾക്കും വേണ്ടി...



18 comments:

  1. ഹമ്പടാ!! കേസ് കൊള്ലാംലോ

    ReplyDelete
  2. ഭാഗ്യം. ഒരു ക്യാപിറ്റല്‍ പണിഷ്‌മെന്റിലേയ്ക്ക് എത്തിയില്ലല്ലോ.

    ReplyDelete
  3. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ആർഷ...

    ReplyDelete
  4. നന്ദി സുധീര്‍ദാസ്‌... :)

    ReplyDelete
  5. നമ്മ പല കമന്‍റ് ബോക്സിലും ഈ പേരു കണ്ട് ഓടികയറിയതാണ്....... കോടതി ജോറായി ..... അബ്ദു എന്ന പ്രതിയോട് കടുത്ത ശിക്ഷയായിപ്പോയി...... ബഹുമാനപ്പെട്ട കോടതി ഇവിടെ വന്ന് കമന്‍റ് ഇട്ടതിനു എന്നെ ശിക്ഷിക്കരുത്.... വേണമെങ്കിൽ സൂര്യവിസ്മയത്തില്‍ വന്ന് വായിച്ചു കമന്‍റ് ഇട്ടോളൂ..... ആശംസകൾ....

    ReplyDelete
  6. പാവം അബ്ദു.സംഭവം കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete
  7. നന്ദി വിനോദ് ഭായി..ഞാൻ സൂര്യവിസ്മയത്തില്‍ വന്ന് വായിച്ചു വിസ്മയിച്ചു , കേട്ടാ.....

    ReplyDelete
  8. വായനക്കും അഭിപ്രായത്തിനും നന്ദി ഹബീബ് ഭായി....

    ReplyDelete
  9. ഷഹീമേ!!!!!നന്നായിട്ടുണ്ട്‌...ചിരിപ്പിച്ചു.

    ReplyDelete
  10. ഇത് വഴി മുടങ്ങാതെയുള്ള വരവിനും വായനക്കും , പതിവായി കുറിച്ച് ഇടാറുള്ള നല്ല വാക്കുകള്ക്കും വളരെ നന്ദി സുധി...

    ReplyDelete
  11. A typical court room drama. Especially replica of the school courts. Nicely presented. Properly placed all the ingredients of a good short story.

    ReplyDelete
  12. ബിപിൻ സർ , വായനക്കും കുറിച്ചിട്ട നല്ല വാക്കുകൾക്കും വളരെ നന്ദി...

    ReplyDelete
  13. നന്ദി ഷാജിത...

    ReplyDelete
  14. കേസ് ഡയറി ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  15. വളരെ നന്ദി ഷഹിദ്...

    ReplyDelete
  16. കേസ് വിധിച്ച് കോടതി നേരത്തെ പിരിഞ്ഞത് നന്നായി.... ന്നാലും ഇത്ര വല്യ ശിക്ഷ വേണ്ടിയിരുന്നോ?

    ReplyDelete
  17. കുറിച്ചിട്ട വരികള്ക്കും വായനയ്ക്കും നന്ദി മുബി...

    ReplyDelete