Monday, October 12, 2015

പാഠം 1 : 'ഡാഷ്' അഭിപ്രായങ്ങൾ


"_____ കഴിക്കുന്നത്‌ തെറ്റെന്നു വിശ്വസിക്കുന്നവർ , അത് ഇവിടെ നിരോധിക്കണം എന്ന് വാശി പിടിക്കുമ്പോൾ , അത് _____ കഴിക്കാൻ ആഗ്രഹം ഉള്ളവരോട് അവർ ചെയ്യുന്ന കടുത്ത അനീതിയാണ്."


ഇനി ചുവടിൽ കൊടുത്തിരിക്കുന്ന ഓരോന്നും ഡാഷ് ( ___ ) ഇൽ ചേർത്ത് പൂരിപ്പിച്ചു , മുകളിലുള്ള വാചകം നിങ്ങളൊന്നു കൂടി വായിച്ചു നോക്കിയേ....


a, മദ്യം
b, ബീഫ്
c, കല്യാണം


ഓരോന്ന് ചേർക്കുമ്പോൾ ചിലത് ശേരിയെന്നും / തെറ്റെന്നും/ തമാശയെന്നും ഒക്കെ നിങ്ങൾക്കും വെവ്വേറെ അഭിപ്രായങ്ങൾ തോന്നുന്നുണ്ടോ !


അപ്പോൾ , ഇത്രയേ ഉള്ളു നമ്മുടെയൊക്കെ ഈ ഡാഷ് അഭിപ്രായം എന്നതിന്റെ ഒരിത് എന്നാണു എന്റെയൊരു അഭിപ്രായം ...


14 comments:

  1. ഷഹീം....

    നമിച്ചാശാനേ!!!!

    ReplyDelete
  2. പതിവ് പോലെ എന്നുമുള്ള ഈ ആദ്യ വരവിനും , എപ്പോഴും കുറിച്ചിടുന്ന നല്ല വാക്കുകൾക്കും , വളരെ നന്ദി സുധി ഭായി... :)

    ReplyDelete
  3. ഉത്തരം പറഞ്ഞ് പുലിവാല് പിടിക്കുന്നില്ല ....!

    ReplyDelete
  4. ആ ഡാഷ് ഡാഷായി കിടന്നാൽ മ്ക്കെന്താ കുഴപ്പം അല്ലേ

    ReplyDelete
  5. നന്ദി വീകെ.... ഉത്തരം പറയാതിരിക്കുന്നതും , ചോദ്യം ചോദിക്കുന്നതാണ് നമുക്ക് സേഫ് ... :)

    ReplyDelete
  6. അതെ മുരളി ചേട്ടാ... ആ ഡാഷ് ഡാഷായി കിടക്കട്ടെ , അതാണ്‌ നല്ലത് :)

    ReplyDelete
  7. ഷഹീം... ഇങ്ങളാള് പുലിയാണ് കെട്ടാ... :)

    ReplyDelete
  8. ഡാഷ് പൂരിപ്പിച്ച് ഡാഷാകാന്‍ ഞാനില്ല, എല്ലാരും അവരവരുടെ സ്ന്തോഷമനുസരിച്ച് ജീവിക്കട്ടെ

    ReplyDelete
  9. ഷഹീം ഭായ്..... എന്താ എഴുതുക....... ഒരു രക്ഷയുമില്ല. പിടിച്ചതിലും വലുതാ മാളത്തില്......
    പുലിയാ വെറും പുലിയല്ല പുപ്പുലിയാ.......
    ആശംസകൾ നേരുന്നു........

    ReplyDelete

  10. അരീക്കോടന്‍ മാഷ്‌, വിനുവേട്ടന്‍ , ഗൗരിനാഥന്‍ & വിനോദ് കുട്ടത്ത് .... എല്ലാ ആശംസകൾക്കും , നല്ല വാക്കുകൾക്കും , കുറിച്ചിട്ട വിലയുള്ള അഭിപ്രായത്തിനും വളരെ നന്ദി... :)

    ReplyDelete
  11. എന്ത് കഴിക്കുന്നതിനും ഇവിടെ നിയന്ത്രണവും നിരോധനവും ഉണ്ട്. മദ്യം വാഹനത്തിൽ, പൊതു സ്ഥലത്ത് തുടങ്ങിയവയിൽ നിയന്ത്രണമുണ്ട്‌. എല്ലാ ഒന്നാം തീയതിയും മൊത്തം നിരോധനം. കല്യാണം കഴിയ്ക്കാൻ വയസ്സ് ആണിന് 21 ഉം പെണ്ണിന് 18 ഉം ആയി നിയന്ത്രിച്ചിരിക്കുന്നു. അതിനു മുന്നെയുള്ളത് നിരോധനം. ഇനി കല്യാണം ഒഴിവാക്കാൻ നിയന്ത്രണം. കോടതിയിൽ പോകണം. അങ്ങിനെ പലതും. മൂന്നു തവണ തലാക്ക് ചൊല്ലാൻ പറ്റുന്നവർ ഭാഗ്യവാന്മാർ. (വാട്സ് ആപ്പ് വഴി പോലും). പിന്നെയുള്ളത് ബീഫ്. അതാണ്‌ പ്രശ്നം ആയത്. മതങ്ങൾ അങ്ങിനെ പറയുന്നു എന്ന് പറയുന്നു. മതം പറയുന്ന പോലെയാണോ ആളുകൾ ജീവിക്കുന്നത്? അന്യനെ സഹായിക്കാൻ എല്ലാ മതങ്ങളും പറയുന്നു. ആരെങ്കിലും അത് ചെയ്യുന്നുണ്ടോ? വിശക്കുന്നവന് ഒരു നേരം ആഹാരം കൊടുക്കണമെന്ന് പറയുന്നു. ചിക്കനും മട്ടണും ഒക്കെ കൂട്ടി നമ്മൾ തട്ടുന്നു. ബാക്കി വലിച്ചെറിയുന്നു. ഭരിക്കുന്നവരുടെ സൌകര്യത്തിനു ഓരോ കാര്യങ്ങൾ ഉണ്ടാക്കുന്നു. വിവരമില്ലാത്ത നമ്മൾ അത് പാടി പുകഴ്ത്തി നടക്കുന്നു. ഷഹീമേ, ഷഹീം എഴുതിയതിനേക്കാൾ കൂടുതൽ ഞാൻ എഴുതി. ങാ പോട്ടെ.

    ReplyDelete
  12. വളരെ നന്ദി ബിപിൻ സർ & കല്ലോലിനി ... :)

    ReplyDelete