Wednesday, October 7, 2015

...അച്ഛന്റെ മകൾ...


" ആർക്കു വേണ്ടിയാണ് അച്ഛാ ഈ കാശൊക്കെ ഇങ്ങനെ കൂട്ടി വെക്കുന്നത്. നാളത്തേക്ക് എനിക്ക് വേണ്ടിയാണെങ്കിൽ , കുറച്ചു ആവശ്യത്തിനു മാത്രം കാശ് എടുത്തു വെച്ചാൽ മതി. ബാക്കി വേണേൽ എനിക്ക് തന്നെ ജോലിയെടുത്തു ഉണ്ടാക്കാമല്ലോ. പൈസക്ക് വേണ്ടിയൊക്കെ ഇത്രയും ആക്രാന്തം പാടില്ല അച്ഛാ ... "


അയാളുടെ  മുഖത്ത് നോക്കി ഇത്രയും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് പോയി.


ഈ ലോകത്ത് ആദ്യമായി ഒരാൾ തന്റെ മുഖത്ത് നോക്കി കാശിനോട് ആക്രാന്തം ആണെന്ന വലിയ സത്യം പറഞ്ഞു  കേട്ടതിന്റെ ഞെട്ടൽ മാറാതെ
അയാളിരുന്നപ്പോൾ   , അടുക്കളയിൽ നിന്നും ഇതൊന്നുമറിയാതെ അവിടേക്ക് അപ്പോൾ കയറി വന്ന ഭാര്യ ചോദിച്ചു ,


"ഇന്ന് ഷോപ്പിംഗ്‌ കഴിഞ്ഞു വന്നപ്പോൾ മുതൽ മോള് നല്ല ദേഷ്യത്തിൽ ആണല്ലോ , എന്ത് പറ്റി ? "


മോളുടെ വായിൽ നിന്നും തനിക്കു ധാരാളമായി കിട്ടിയ പ്രസംഗത്തിന്റെയും ഉപദേശത്തിന്റെയും വിഷയം മറച്ചു വെച്ച് , ഇതിനെല്ലാം കാരണമായ അന്നത്തെ സംഭവം അയാൾ പറഞ്ഞു ,


" ഒന്നുമില്ലെടി , അവള് ഇന്നും ഒരു ലോലി പോപ്പ് കഴിച്ചു രണ്ടാമതും വാങ്ങി ചോദിച്ചപ്പോൾ , ഞാൻ കാശില്ല എന്ന് പറഞ്ഞതിന്റെ ദേഷ്യമാണ് "


LKG ക്ലാസ്സിൽ നാളെ കൊടുക്കേണ്ട ഹോം വർക്ക്‌ മോള് ചെയ്തു തീർന്നോ എന്നറിയാൻ ഭാര്യ അങ്ങോട്ട്‌ പോകുമ്പോൾ , അയാളുടെ കാതിൽ മോളുടെ ശകാര വർഷങ്ങൾ മുഴങ്ങി കൊണ്ടിരുന്നു....22 comments:

സുധി അറയ്ക്കൽ said...

ഇത്രയ്ക്കങ്ങ്‌ വേണ്ടിയിരുന്നില്ല...ലോലിപ്പോപ്പ്‌ പോലും.

ഹ ഹ!!!!!!

വിനുവേട്ടന്‍ said...

ഷഹീം... ങ്‌ഹും... തൃപ്തിയായല്ലോ... :)

Shaheem Ayikar said...


ആദ്യ വരവിനും , കുറിച്ചിട്ട ഈ വരികൾക്കും വളരെ നന്ദി സുധി... അതെ , വെറും ലോലിപ്പോപ്പ്‌ ! അതിനാ അവൾ ഇങ്ങനെയൊക്കെ ... :)

Shaheem Ayikar said...

തൃപ്തിയായി വിനുവേട്ടാ ... തൃപ്തിയായി :)

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ചെറിയ വായിലെ വലിയ വാക്കുകൾ

വീകെ said...

കുഞ്ഞുവായിലെ വലിയ വർത്തമാനം . ഇല്ലെങ്കിൽ ഇന്നത്തെ കുട്ടികളാകില്ല .....!

Shaheem Ayikar said...

നന്ദി മുഹമ്മദ്‌ ആറങ്ങോട്ടുകര... ചെറിയ വായിലെ , വലിയ വാക്കുകളിലെ , ചെറിയ സത്യങ്ങൾ ! :)

Shaheem Ayikar said...


വളരെ നന്ദി വീകെ .. വളരെ ശെരിയാണ് , ഇന്നത്തെ കുട്ടികൾ വലിയ വർത്തമാനം എന്നതൊരു ശീലമാക്കി എന്ന് തോന്നുന്നു !

Bipin said...

നല്ല കഥ.
അടുത്ത തലമുറയ്ക്ക് വേണ്ടി അനാവശ്യമായി സമ്പാദിച്ചു കൂട്ടുന്ന മനുഷ്യൻ. അതിനു വേണ്ടി സ്വജീവിതം ഹോമിക്കുന്ന മനുഷ്യൻ. എന്നിട്ട് അടുത്ത തലമുറയെ അലസരാക്കുന്നു. കൊച്ചു കുട്ടിയിലൂടെ സത്യം വെളിപ്പെടുത്തുന്നു കഥയിൽ. സ്വന്തം ആവശ്യം സാധിച്ചു കിട്ടാത്തതിൽ അമർഷം കാട്ടുന്ന പുതിയ തലമുറയെയും ഇതിൽ കാണാം. അങ്ങിനെ കഥയിൽ ആരെയും ന്യായീകരിക്കാൻ കഴിയുന്നില്ല.
കൊച്ചു കുട്ടി ആണെന്നുള്ള ട്വിസ്റ്റ്‌ കാട്ടാൻ LKG എന്ന് പറയുന്നത് മന:പൂർവ്വം പറഞ്ഞത് പോലെ മുഴച്ചു നിൽക്കുന്നു.
കഥ നന്നായി.

അന്നൂസ് said...

ഇഷ്ടമായി... ബിപിന്‍ ചേട്ടനൊക്കെ നല്ലത് കണ്ടാല്‍ മാത്രമേ നല്ലതാണെന്ന് പരയൂ.... അങ്ങനെ നോക്കുമ്പോള്‍ ഷഹീമിനോട് അസൂയ... ഹഹഹ്ഹ

Shaheem Ayikar said...

വിലപ്പെട്ട അഭിപ്രായത്തിനും , കുറിച്ചിട്ട നല്ല വാക്കുകൾക്കും, വളരെ നന്ദി ബിപിൻ സർ... :)

Shaheem Ayikar said...

പങ്കു വെച്ച ഇഷ്ട്ടത്തിനു വളരെ നന്ദി അന്നുസ്... :)

Muralee Mukundan , ബിലാത്തിപട്ടണം said...

ന്യൂ‍ൂ ജെനെരേഷൻ ടോക്ക്സ്...

Shaheem Ayikar said...

അതെ , ന്യൂ‍ൂ ജെനെരേഷൻ ... നന്ദി മുരളി ചേട്ടാ .. :)

വിനോദ് കുട്ടത്ത് said...

പണി ലോലിപോപ്പിലും കിട്ടുമല്ലേ .....ഷഹീം ഭായ് അതു കലക്കി ....... ഇപ്പോഴാണ് കൂട്ടു കൂടിയില്ലെന്ന് മനസ്സിലായത്..... ഇപ്പോള്‍ തന്നെ കൂടി.....
ആശംസകൾ നേരുന്നു.........

Shaheem Ayikar said...

ഈ വാക്കുകൾക്കും , കൂട്ട് കൂടലിനും വളരെ നന്ദി വിനോദ് ഭായ്...

Shaji K S Pandalam said...

നാളേക്ക് കൂട്ടിവെക്കുന്നതൊന്നും നമുക്കുപകാരപ്പെട്ടില്ലെന്നു വരാം. ഇന്നത്തെ ആഗ്രഹങ്ങൾ കഴിഞ്ഞല്ലേ നാളെ!

Shaheem Ayikar said...


വളരെ ശെരിയാണ് ഷാജി KS... ഇത് വഴിയുള്ള വരവിനും , കുറിച്ചിട്ട വരികൾക്കും നന്ദി...

alju sasidharan said...

മകള്‍ക്ക് ഒരു ലോലിപപ്പ് പോലും വാങ്ങികൊടുക്കാത്ത പിശുക്കന്‍ , വാങ്ങിയപ്പോള്‍ രണ്ടെണ്ണം കൂടി വാങ്ങിയാല്‍ പോരായിരുന്നോ ?

Shaheem Ayikar said...

നന്ദി alju sasidharan ... അത് മകളെ അങ്ങ് നല്ല പരിചയം ഇല്ലാതോണ്ടാ , ലോലി പോപ്പ് തിന്നുന്ന കാര്യത്തിൽ , പത്തു വായാണ് അവൾക്കു ! :)

കല്ലോലിനി said...

വലിയൊരു പാഠമുള്ള കഥ.!!
ഇഷ്ടമായി...
പ്രത്യേകിച്ച് മോള്‍ ചോദിച്ച ആ ചോദ്യം.!!!

Shaheem Ayikar said...

നന്ദി കല്ലോലിനി ... ലവളു അങ്ങനെതന്നെ ചോദിക്കും .. അച്ഛന്റെ അല്ലെ മകൾ !! :)