Monday, January 4, 2016

... ഒരു കോളേജ് യുണിയൻ ഡേ ...ഇ-മഷി ഓണ്‍ലൈൻ മാഗസിൻ 2016 പുതുവത്സര പതിപ്പിൽ  പ്രസിദ്ധീകരിച്ച , പുതിയ കഥയുടെ ലിങ്ക് ....


http://emashi.in/jan-2016/oru-college-union-day.html 


...ഒരു കോളേജ് യുണിയൻ ഡേ...


കോളേജ് ഗേറ്റും കഴിഞ്ഞു യുണിയൻ ഡേ ആഘോഷം നടക്കുന്ന വേദിയിലേക്ക് പെണ്‍കുട്ടികൾ  നടന്നു പോകുന്ന ആ വഴിയിൽ ,കോളേജു കാന്റിനിന്റെ മതിലിനു മുകളിൽ കയറിയിരുന്നു , അതിലൂടെ പോകുന്ന അവരെ നോക്കി , അവരോടു ഉറക്കെ കുശലം ചോദിച്ചും പറഞ്ഞും , പതിവ് പോലെ വളരെ ജോലി തിരക്കിൽ ഇരിക്കുകയായിരുന്നു ,എന്നും ഈ സമൂഹം  'അലവലാതികൾ' എന്ന് ഓമന പേരിട്ടു വിളിക്കാറുള്ള,  'വായിനോക്കികൾ 'എന്ന് സുന്ദരിമാർ പൊതുവെ വിശേഷിപ്പിക്കാറുള്ള , ഞങ്ങൾ സൌന്ദര്യ ആരാധകർ / ആസ്വാദകർ / വിമർശകർ / പണ്ഡിതർ .


പെട്ടെന്നാണ് എങ്ങുനിന്നോ ഓടി കിതച്ചു എത്തിയ, BA സെക്കന്റ്‌ ഇയർ കിച്ചു ആ ചൂടുള്ള വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തിച്ചത്... "മൂന്നാം നിലയിലെ ,അങ്ങ്  മൂലയ്ക്കുള്ള  ഒറ്റപ്പെട്ട ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സിൽ , ആരും ഇല്ലാത്ത ഈ നേരത്ത് , ഓരോ അറ്റത്തെ ബെഞ്ചിലായി, മൂന്നു യുവ മിധുനങ്ങൾ കുറെ മണിക്കൂറായി മുട്ടൻ പഞ്ചാരയടി നടത്തുന്നു " !
ഇത്രയും ഞങ്ങളോട് വിങ്ങിയ ശബ്ധത്തിൽ പറഞ്ഞു തീര്ക്കുംപോഴേക്കും  അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. 


ആ കോളേജു വർഷം മുഴുവൻ, ഫസ്റ്റ് ഇയർ സുവോളജി പെണ്‍ പിള്ളേരെ വായി നോക്കാനുള്ള അനുമതി , ഞങ്ങളുടെ വായിനോട്ട ഏരിയ റേഞ്ച് വിളിയിൽ , സുവോളജി ജാതി പരമായ അടിസ്ഥാനത്തിൽ കടുത്ത മത്സരത്തോടെ കൈക്കലാക്കിയ , ഫൈനൽ ഇയർ സുവോളജി സുഗുണൻ , ഈ ഞെട്ടിക്കുന്ന വാർത്ത കേട്ട് മതിലിൽ നിന്നും ചാടിയിറങ്ങി , അവിശ്വസനീയതയോടെ ആരോടും ഒന്നും മിണ്ടാനാകാതെ തലയിൽ കൈ വെച്ചു സ്തംഭിച്ചു നിന്നു.


വായിനോട്ട ഗാങ്ങിന്റെ രക്ഷാധികാരിയും , അക്കൊല്ലത്തെ പ്രസിഡന്റുമായ , BCom ഫൈനൽ ഇയർ കട്ടച്ചിറ ബാബു സമചിത്തതയോടെ എല്ലാരെയും സമാധാനിപ്പിച്ചു.  നമ്മൾ തളന്നു നിൽക്കേണ്ട നേരമില്ല ഇതെന്നും , ഈ പ്രതിസന്ധി ഘട്ടത്തിൽ  അവര് അവിടെ നിന്നും മുങ്ങും മുൻപ് ചെന്ന് കയ്യോടെ പൊക്കി , അവിടെ ഒരു വലിയ സീൻ ഉണ്ടാക്കി അവരെ വെറുപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകൾ ഞങ്ങൾ അണികൾ  'ജയ് ഹിന്ദ് ' വിളിച്ചു പാസ്സാക്കി.


അടിയന്തര യോഗ തീരുമാനപ്രകാരം , വൈസ് പ്രസിഡന്റ്‌ കെമിസ്ട്രി സെക്കന്റ്‌ ഇയർ കുരുട്ടു ബുദ്ധി കബീർ  , ആ പ്രശ്ന ബാധിത ക്ലാസ്സിൽ ചെന്ന്, നമ്മൾ  അവരോടു ചെയ്യാൻ ഉദ്ദേശിക്കുന്ന അലമ്പിന്റെ രൂപ രേഖയുണ്ടാക്കാൻ തുടങ്ങി.


ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദൈവ വിശ്വാസിയായ, കോളേജു ഔട്ട്‌ സൈഡാർ സുബ്രു , ആ പയ്യന്മാർ അവരുടെ ആങ്ങളമായിരിക്കണേ ദൈവമേ എന്നും , അഥവാ അല്ലെങ്കിൽ , അവിടെ അവിഹിതമായതൊന്നും സംഭാവിക്കാതിരുന്നാൽ അമ്പലിൽ 101 രൂപാ നേർച്ച ഇടാമെന്നും കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടിരുന്നു.


ഒടുവിൽ , ചില തിരുത്തലുകളോടെ കമ്മിറ്റി അംഗീകരിച്ച കബീറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെയായിരുന്നു :


- ക്ലാസിന്റെ പാതി ചാരിയിട്ട വാതിൽ ചവിട്ടി തുറന്നു , നമ്മൾ ആ ക്ലാസ് മുറിയിൽ ചെന്ന് കയറുന്നു .


- ഇവിടെ എന്താണ് കുറെ നേരമായി പരിപാടിയെന്നും , ഇതി കോളേജിൽ നടക്കില്ലെന്നും , ഓഫീസിൽ നമ്മൾ അറിയിക്കുമെന്നും , ഒന്നിനെയും വെറുതെ വിടില്ലെന്നും പറഞ്ഞു , ഡെമോ കാണിക്കുന്നു.


- അവര് കരഞ്ഞു കാലുപിടിക്കുംപോൾ , പയ്യന്മാരെ വിരട്ടി പറഞ്ഞു വിട്ടു , കരയുന്ന പെണ്‍ കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചു നമ്മൾ അവരെ ഫ്രണ്ട്സു ആക്കുന്നു


എല്ലാരും അവരവരുടെ ഭാഗം ഡയലോഗുകളും , പറയാനുള്ള ടൈമിങ്ങും ഒക്കെ വേഗം പ്രക്ടിസു ചെയ്തു , ഒരു നാടകം അവതരിപ്പിക്കുന്ന ഗൌവരത്തോടെ, മൂന്നാം നിലയിലെ വാതിൽ തള്ളി തുറന്നു മാസ്റ്റർ പ്ലാൻ ചെയ്തു തുടങ്ങി


പയ്യന്മാരെ നല്ലോണം വിരട്ടി ക്ലാസ്സിന്റെ ഇടതു വശത്തും , കരയുന്ന പെണ്‍ കുട്ടികളെ വലതു വശത്തും നിർത്തി, സാമൂഹ്യ സദാചാര ഭാരതീയ സംസ്കാര മൂല്യങ്ങളെ പറ്റി വാചാലരായി കൊണ്ടിരുന്ന  ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് , ഞങ്ങളുടെ സ്ക്രിപ്ടിലില്ലാതെ, ആ ക്ലാസിന്റെ വാതിൽ വീണ്ടും ആരോ ചവിട്ടി തുറന്നു.....


ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ , കോളേജു പ്രിൻസിപ്പൽ , ഒരു കൂട്ടം അദ്ധ്യാപകർ , പിന്നെ   കാഴ്ച കാണാൻ ഒരു വലിയ കൂട്ടം പിള്ളേർ !


അന്ന് വൈകിട്ട് കോളേജു നൊട്ടീസു ബോർഡിൽ പ്രത്യക്ഷ പെട്ട ഒരു പ്രധാന കോളേജു അറിയിപ്പ് ....


"" ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സ് മുറിയിൽ വെച്ചു , ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു കൊണ്ടിരുന്ന സിനിയർ
വിദ്യാർഥികൾ പതിനഞ്ചു ദിവസത്തേക്ക് സസ്പെൻഷനിൽ ""


ആ സമയം,  B.A സെക്കന്റ്‌ ഇയർ കിച്ചു ഈ ചൂടുള്ള സസ്പെൻഷൻ വാർത്ത മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കാൻ ഓടി കിതച്ചു നടക്കുന്നുണ്ടായിരുന്നു.
9 comments:

 1. കഥ കൊള്ളാം മാഷേ.

  ആശംസകള്‍!

  ReplyDelete
 2. നന്ദി ഷാജിത , ശ്രീ & കല്യാണി ....
  ഷാജിത , ലിങ്ക് എനിക്ക് വർക്ക്‌ ചെയ്യുന്നുണ്ട് ! അവിടെ എന്ത് പറ്റിയെന്നു അറിയില്ല !!!

  ReplyDelete
 3. When i try to open the link, it is showing the msg, 504 Gateway Time-out. എന്നെങ്കിലും ഈ ബ്ളോഗില്‍ അതിടുമ്പോള്‍ വായിച്ചുകൊള്ളാം

  ReplyDelete

 4. പ്രിയപ്പെട്ട ഷാജിത , ഞാൻ പോസ്റ്റ്‌ ഈ ബ്ലോഗിൽ പേസ്റ്റ് ചെയ്തു . ലിങ്ക് ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചു കൊണ്ട് , ഈ പോസ്റ്റ്‌ വായിക്കുമെന്ന പ്രതീക്ഷയോടെ ,നിർത്തട്ടെ... ഷഹീം.

  ReplyDelete
 5. വായിച്ചു കെട്ടോ, നന്നായിരിക്കുന്നു, B. A. സെക്കന്റ്‌ ഇയർ കിച്ചുവിനെ സമ്മതിക്കണം

  ReplyDelete
 6. കാമ്പസ് സ്റ്റോറികളിലെ സ്ഥിരം വില്ലനാണ് പ്രിൻസിപ്പാൾ ... പക്ഷേ പിന്നീടാലോചിക്കുമ്പോൾ അങ്ങേരു മാത്രമേ ശരിയുള്ളൂ എന്നു തോന്നും ... അനുഭവം ആണേ ... നല്ല എഴുത്തിനു ആശംസകൾ

  ReplyDelete

 7. നന്ദി ഷാജിത ...

  ആദ്യ വരവിനും ,ആദ്യമായി ഇവിടെ കുറിച്ചിട്ട അഭിപ്രായങ്ങൾക്കും നന്ദി അമൽ ദേവ് ...

  ReplyDelete