Wednesday, February 3, 2016

...രാജു മോൻ & സൂപ്പർ മാൻ...



എന്നും ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ള രാജു മോൻ എന്നോട് ചോദിച്ചു ,


" അങ്കിൾ , എന്ത് കൊണ്ടാണ് ഈ സൂപ്പർ മാൻ എപ്പോഴും ജയിക്കുന്നത് ? "


ഞാൻ പറഞ്ഞു , " പ്രാക്റ്റിക്കൽ ബുദ്ധി, വത്യസ്തത, ആത്മ  വിശ്വാസം , തുറന്ന സമീപനം, ദീർഘ വീക്ഷണം, തിരിച്ചറിവ്... ഇതൊക്കെയുണ്ടെങ്കിൽ ആർക്കും ജയിക്കാം "


രാജുമോൻ വീണ്ടും ചോദിച്ചു , " കുറച്ചു എക്സാമ്പിൾസ് പറയാമോ  ? "


" തണുപ്പ് രാജ്യത്ത് എപ്പോഴും ഒരു ചുവന്ന ബെഡ് ഷീറ്റ് ബനിയന്റെ പിറകിൽ തിരുകി നടക്കാനുള്ള ആ 'പ്രാക്റ്റിക്കൽ ബുദ്ധി' , 

ഉജാല നീല കളറുള്ള ടൈറ്റ് ഫുൾ ഡ്രസ്സ്‌ ഇട്ടു നടക്കാനുള്ള ആ 'വത്യസ്തത' ,


നെഞ്ചത്ത്‌ തന്റെ പേരിന്റെ ആദ്യ അക്ഷരം വലിപ്പത്തിൽ തൂക്കി തലയുയർത്തി നടക്കാനുള്ള ആ 'ആത്മ  വിശ്വാസം '


കാശ് കൊടുത്തു വാങ്ങിയ ചുവന്ന ജെട്ടി , ആരും കാണാതെ അകത്തിട്ടു നടക്കാതെ , പാന്ടിനു പുറത്തിട്ടു നടക്കുന്ന , ആ 'തുറന്ന സമീപനം' ,


പറക്കുമ്പോൾ ജെട്ടി ലൂസായി താഴെ വീഴാതിരിക്കാൻ , ബെൽറ്റ്‌ ഇട്ടു നടക്കാനുള്ള ആ 'ദീർഘ വീക്ഷണം "


ഏറ്റവും പ്രധാനമായി ,  താൻ ഒരു സൂപ്പർ ഹീറോ ആണെന്നും ഒരിക്കലും തോൽക്കാൻ പാടില്ലയെന്നുമുള്ള സ്വയം 'തിരിച്ചറിവ് ' "



എല്ലാം കേട്ട് , കുറച്ചു സംശയത്തോടെ രാജുമോൻ ചോദിച്ചു , " അപ്പോൾ , ഇതൊന്നും മറ്റുള്ളവർക്കും ഉണ്ടാകില്ലേ  ? !!! "


നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ തുടർന്നു ,
" ബെഡ് ഷീറ്റും,ഡ്രെസ്സും , ജട്ടിയും , ബെൽറ്റും  ഒക്കെ എല്ലാർക്കും  ഉണ്ട്... പക്ഷെ , പ്രാക്റ്റിക്കൽ ബുദ്ധിയുള്ളവന് തിരിച്ചറിവ് ഇല്ല , വത്യസ്തതയുള്ളവന് ആത്മ  വിശ്വാസം ഇല്ല , തുറന്ന സമീപനമുള്ളവന് ദീർഘ വീക്ഷണം ഇല്ല എന്നതാണ് നമ്മുടെ പ്രശ്നം "


ഞാൻ പറഞ്ഞതൊന്നും മനസ്സിലാകാതെ രാജു മോൻ
രാധയോടൊപ്പം കളിക്കാൻ മുറ്റത്തേക്ക് ഓടി പോയപ്പോൾ , എനിക്കിത്രയും ഒക്കെ പറയാനുള്ള ബുദ്ധിയുണ്ടെന്ന് ആയ കാലത്ത് തിരിച്ചറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി .


< എല്ലാം ശുഭം >





12 comments:

  1. ഹോ.!!!!

    എനിക്കിത്രയും ഒക്കെ പറയാനുള്ള ബുദ്ധിയുണ്ടെന്ന് ആയ കാലത്ത് തിരിച്ചറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി .
    വായിച്ച്‌ പേടിച്ച്‌ പോയല്ലോ ഷഹീമേ!!!!

    പാവം ആ രാജുമോൻ ഷോക്ക്‌ അടിച്ചത്‌ പോലെ ഞെട്ടിത്തെറിച്ച്‌ നടക്കുന്നത്‌ ഓർക്കുമ്പം.………………

    ReplyDelete
  2. ആദ്യ കമ്മന്റിനു വളരെ നന്ദി സുധി ... അതെ , അത് കൊണ്ടാകും പിന്നിട് ഒരിക്കൽ രാജു മോൻ സാഗർ അങ്കിളിനോട് അങ്കിളിന്റെ അച്ഛൻ ആരാണെന്ന് ചോദിച്ചത് ! :)

    ReplyDelete
  3. ഷഹീം ആള് വിചാരിച്ചത് പോലെയല്ലല്ലോ... ചെറിയ ഒരു ഉദാഹരണത്തിലൂടെ ചില കഥകളല്ല, വലിയ സത്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്... നന്നായീട്ടോ...

    ReplyDelete
  4. pathivupole chirippichu, malayalam fontilla ee systethil, ennittum ee post vaayichu manassilaakkiyathinu enikkoru award tharanam, athukondu aake ksheenam, comment kooduthalakkunnilla

    ReplyDelete
  5. ഹൊ..!!! സമ്മതിക്കണം...
    ഇതൊക്കെ എവിടന്ന് ഒപ്പിച്ചുകൊണ്ട് വരുന്നു... ??? :-D

    ReplyDelete
  6. ഞാനും സമ്മതിക്കുന്നു-എല്ലാം

    ReplyDelete

  7. ഈ നല്ല വാക്കുകൾക്കു വളരെ നന്ദി വിനുവേട്ടാ... പലപ്പോഴും വലിയ പല സത്യങ്ങളും ഒളിച്ചിരിക്കുക , നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ! :)


    ഫോണ്ടുകൾ നൽകിയ വെല്ലുവിളികളെ അതിജീവിച്ചും , ഈ പോസ്റ്റ്‌ വായിക്കാനും ചിരിക്കാനും കമ്മന്റു ഇടാനും മനസ്സ് കാട്ടിയ ഷാജിതയ്ക്ക് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! ചോദിച്ചത് പോലെ ഒരു അവാർഡ്‌ തരണം എന്ന് ആഗ്രഹമുണ്ടെങ്കിലും , ഇപ്പോൾ അതിനു കഴിയാത്തതിനാൽ , തല്ക്കാലം ഒരു രണ്ടു നന്ദി കൂടി ഇവിടെ ചേർക്കുന്നു ... നന്ദി , വീണ്ടും , നന്ദി ... :)


    പതിവ് പോലെ , തുടരെയുള്ള ഈ നല്ല പ്രോത്സാഹനത്തിനു ഒരുപാട് നന്ദി കല്ലോലിനി ... പ്രത്യേകിച്ച് ഒന്നും എഴുതാൻ കിട്ടാത്തപ്പോൾ , സൂപ്പർ മാൻ ഇപ്പ്രാവശ്യം രക്ഷക്കെത്തി എന്നതാണ് സത്യം ! :)

    വായിച്ചതിനു , ഈ കമ്മന്റിനും വളരെ നന്ദി അന്നൂസ് .... :)

    ReplyDelete
  8. കഥ രസകരം. ജട്ടിയ്ക്കും ബെഡ് ഷീറ്റിനും ഒക്കെ അർത്ഥവും ഉപയോഗവും കണ്ടു പിടിച്ചത് കൊള്ളാം. ആയ കാലത്ത് തിരിച്ചറിവില്ലാതെ പോയത് കൊണ്ടാണല്ലോ സൂപ്പർ മാൻ ആകാതെ പോയത്.

    ReplyDelete
  9. വായിച്ച്‌ കുറെ ചിരിച്ചു. ഭായിക്ക്‌ ഇത്രയും ബുദ്ധിയൊക്കെ ഉണ്ടല്ലേ ഹ ഹ

    ReplyDelete
  10. superman ee roopathil vannathinulla utharam kollam....cheriya rachanayiloode valiya karyangal paranjirikkunnu....shaheente ella rachanakalilum ulla narmmam ivdeyum undu...

    ReplyDelete

  11. ഈ വിലപ്പെട്ട വാക്കുകൾക്കു വളരെ നന്ദി ബിപിൻ സർ ... അതേ സർ ,ആയ കാലത്ത് തിരിച്ചറിവില്ലാതെ പോയത് കൊണ്ട് , ആകാശത്ത് പറന്നു നടക്കാതെ രക്ഷപ്പെട്ടു എന്നതാണ് ഇപ്പോൾ ആകെയുള്ള ഒരു ആശ്വാസം ! :)

    നന്ദി പ്രവാഹിനി ... പിന്നല്ല , ശരിക്കും കുറെയധികം ബുദ്ധികളുടെ ഒരു സംസ്ഥാന സമ്മേളന നഗരിയാണ്‌ ഞാൻ എന്ന് തെളിയിക്കുക എന്നതാണ് എന്റെ അടുത്ത ലക്‌ഷ്യം .. :)

    തുടർന്നുള്ള ഈ വായനയ്ക്കും , തുടരെയുള്ള ഈ പ്രോത്സാഹനത്തിനും വളരെയധികം നന്ദി ജിഷ ... :)

    ReplyDelete
  12. രാജുമോന്‍ ചോദിച്ചത് കേട്ടില്ലേ: " അപ്പോൾ , ഇതൊന്നും മറ്റുള്ളവർക്കും ഉണ്ടാകില്ലേ ? !!! "
    ഇഷ്ടപ്പെട്ടു!പുതുപുതു ആശയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സന്തോഷം!!
    ആശംസകള്‍

    ReplyDelete