[ ... രാത്രി ഉറങ്ങാൻ കിടക്കും നേരം, കൊച്ചു കുട്ടികൾക്ക് പേടിപ്പിക്കുന്ന കഥകൾ പറയുന്ന , അച്ചന്മാർക്കുള്ള ഒരു ഉപദേശം ആണ് ഈ കഥ .... ]
കൊച്ച് :: " ഒരു കഥ പറഞ്ഞു തരുമോ .. "
അച്ഛൻ :: " എന്ത് കഥ ... ഒന്ന് കിടന്നുറങ്ങു കൊച്ചേ ..."
കൊച്ച് :: " ഒരു കഥ .. ഒരൊറ്റ കഥ .. പ്ളീസ് ..."
അച്ഛൻ :: " ഒക്കെ .. ഒക്കെ ... ഒറ്റ ഒരെണ്ണം ...വൺസ് അപ്പോൺ എ ടൈം , ദെയർ ഈസ് ..... "
കൊച്ച് :: " 'വൺസ് അപ്പോൺ' എന്ന് വരുമ്പോൾ 'ദെയർ വാസ്' അല്ലേ ? , 'ഈസ്' അല്ലല്ലോ ? " !!!
അച്ഛൻ :: " ദാണ്ടെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം .... കഥയിൽ ചോദ്യമില്ല !!!!... ഞാൻ കഥ പറയുമ്പോൾ ഇടയ്ക്കു ഇങ്ങോട്ടു കയറി ചോദ്യം ചോദിക്കരുത് .... പിന്നെ , ഇനി ഞാൻ മലയാളത്തിലേ കഥ പറയു .. അതും പറഞ്ഞേക്കാം ..... "
കൊച്ച് :: " ശെരി ശെരി .... എന്നാൽ , ഒരു ഗോസ്റ്റ് സ്റ്റോറി പറഞ്ഞു തരുമോ ? "
അപ്പോൾ, പ്രിയതമ ... " രാത്രി വെറുതെ പേടിയാവുന്ന കഥ നിങ്ങൾ പറയാൻ നിൽക്കരുത് ... , മനുഷ്യർക്ക് ഇവിടെ സമാധാനമായി ഉറങ്ങണം ... "
അച്ഛൻ :: " പ്രേതമെങ്കിൽ പ്രേത കഥ ... പണ്ട് പണ്ട് ... ഒരു കൂറ്റൻ
ബംഗ്ളാവ് ............... പാതി രാത്രി .. അങ്ങ് ദൂരെ ... ദൂരെ ..... ദൂരെ ..... ഒരു ശബ്ദം ..... "
വീണ്ടും പ്രിയതമ ... " ഇതാ .. ഞാൻ വീണ്ടും പറയുകയാണ് ... മനുഷ്യർക്ക് ഇവിടെ സമാധാനമായി ഉറങ്ങണം ... "
അച്ഛൻ :: " അങ്ങനെ രാത്രിയിൽ , ദൂരെ ഒരു ശബ്ദം .... പട്ടി ഓരിയിടുന്ന പോലെ ..."
കുറച്ചു കഴിഞ്ഞു , ആ കഥകേട്ട് ബോർ അടിച്ചു ഉറങ്ങി പോയ മോളെ നോക്കി അച്ഛൻ .....
" ശെടാ !!! എന്നോട് കഥപറയാൻ പറഞ്ഞിട്ട് കൊച്ച് അപ്പോഴേക്കും പെട്ടെന്ന് ഉറങ്ങിയോ .... "
തിരിഞ്ഞു നോക്കി , " അപ്പോൾ , ഇനി ഞാൻ മാത്രമേ ഉള്ളോ ഇവിടെ ഉറങ്ങാൻ ..... "
അങ്ങനെ , കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ഉറക്കം വരാതെ, അച്ഛൻ ...
" എടിയേ .... എടി , നീ ദൂരെ എന്തേലും ശബ്ദം കേട്ടോ .... പട്ടി ഓരിയിടുന്ന പോലെ എങ്ങാനും ..." !!!
അപ്പോഴേക്കും അലറി വിളിച്ചു പ്രിയതമ ...
" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ .... വെറുതെ രാത്രി പേടിയാവുന്ന കഥ പറയാൻ നിൽക്കരുത് എന്ന് ... , എനിക്കറിയാമായിരുന്നു ഓരോ പ്രേത കഥ പറഞ്ഞിട്ട് , നിങ്ങള് അതാലോചിച്ചു പേടിച്ചു കിടന്നുറങ്ങാതെ, മറ്റുള്ളരെ കൂടി ശല്യപ്പെടുത്തുമെന്നു ... " !!!!!
അച്ഛൻ :: " എന്റമ്മോ !!!! എന്റമ്മമോ !!! നീ ഉറങ്ങു പ്രിയതമേ .... ഇതിനേക്കാൾ നല്ലതു 'പ്രേതം' വരുന്നത് തന്നെയാണ് ... "
അങ്ങനെ , ധൈര്യവാനായ ആ അച്ഛൻ , തന്റെ കണ്ണുകൾ ഇറുക്കി അടച്ചു , അറിയാവുന്ന പ്രാർത്ഥനയൊക്കെ ചൊല്ലി , ഇനിമേലിൽ താൻ രാത്രി കുട്ടികൾക്ക് പ്രേതകഥ പറഞ്ഞു കൊടുക്കില്ലെന്ന് ശപഥം ചെയ്തു .

nannayittundeeeeeeee
ReplyDeleteഅർജ്ജുനൻ , ഫൽഗുനൻ കൂടി ചൊല്ലേണ്ടിവന്നോ :-D
ReplyDeleteഅതെ പ്രേതം വരുന്നതാണ്
ReplyDeleteസ്വന്തം പ്രിയതമ ചൊല്ലിയാടുന്നതിനേക്കാൾ നല്ലത് ...