Wednesday, June 17, 2015

..പാറ്റയെ സ്നേഹിച്ചു പോയവർ..





"ഈ ജന്മത്തിൽ ഒരു പാറ്റയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ കൊതിക്കാറുണ്ട് "


ഇത്രയും പറഞ്ഞു അവൻ സംസാരം നിർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നോ ,  എനിക്കറിയില്ല. പക്ഷെ , അവന്റെ വാക്കുകൾ പതറിയിരുന്നതായി തോന്നി. തന്റെ ദുഃഖം ഞാൻ കാണാതെ ഇരിക്കാൻ എന്ന പോലെ  അവൻ ജനലിലൂടെ അങ്ങ് ദൂരേക്ക് നോക്കി ഇരുന്നു.


അപ്രതീക്ഷിതമായി കേട്ട ആ ഉത്തരം എന്നെയും കുഴക്കി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്ന അടുത്ത കൂട്ടുകാരനോട് " എങ്ങനെ പോകുന്നു ജീവിതം ?" എന്ന ചോദ്യത്തിനു അങ്ങനെയൊരു മറുപടി ഞാൻ ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല. അടുത്തതായി എന്ത് പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.


ജീവിതത്തിൽ ആദ്യമായി കാണുന്ന അവന്റെ ഭാര്യയോടു, വർഷങ്ങൾ പരിചയമുള്ളവരെ പോലെ ഒരുപാട് വാചകം അടിക്കുന്ന എന്റെ ഭാര്യയുടെ ശബ്ദം അടുക്കളയിൽ നിന്നും നമുക്ക് ഉറക്കെ കേൾക്കാം. ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നിട്ടും ആണുങ്ങൾ  തമ്മിൽ എന്താണ് അത് പോലെ നിർത്താതെ സംസാരിക്കാൻ പറ്റാത്തത്, അതിശയം തന്നെ!


"എന്നാലും എന്താ നീ അങ്ങനെ പറഞ്ഞത് ?" ... ഒടുവിൽ കാര്യം എന്തെന്നറിയാനുള്ള ആകാംഷയിൽ ഞാൻ അങ്ങ് ചോദിച്ചു.


അടുക്കളിയിലേക്ക് എത്തി നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..


" ഈ ലോകത്ത് അവൾക്കു ആകെ പാറ്റയെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ... അങ്ങനെ എങ്കിലും അവൾ എന്നെ....  അത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ.... "


പറഞ്ഞു മുഴുവിക്കാനാവാതെ അവൻ വിതുമ്പി. ഇപ്പ്രാവശ്യം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് ശെരിക്കും കാണാമായിരുന്നു.


"ഇനിയും ലേറ്റായാൽ സുരേഷേട്ടൻ ഇന്ന് എന്നെ കൊല്ലും, ഞാൻ അങ്ങോട്ട്‌ പോകട്ടെ "  എന്നുറക്കെ പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അടുക്കളയിൽ നിന്നും ഇങ്ങോട്ട് വന്നു. യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു


"നീ നാളെ രാവിലെ ചാർജ് എടുക്കുകയല്ലേ , congratulations  "


അടുത്ത ദിവസം രാവിലെ പത്രത്തിൽ അവന്റെ ഫോട്ടോയോടൊപ്പം വന്ന വാർത്തയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു....


'ഗുണ്ടകളെ വിറപ്പിക്കാൻ  C.I ഇടിയൻ സുരേഷ്  നഗരത്തിൽ "


28 comments:

  1. നന്നായിട്ടുണ്ട്‌..

    മനപ്പൂർവ്വമായ ചില വരികൾ ഒഴിവാക്കിയാൽ വളരെ നന്നായിരിക്കും.

    ReplyDelete
  2. വായനക്കും അഭിപ്രായത്തിനും നന്ദി സുധി...

    ReplyDelete
  3. നന്ദി കുഞ്ഞൂസ്.. വീണ്ടും ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷം...

    ReplyDelete
  4. എഴുത്ത് രസായി ട്ടോ! ഇഷ്ടപ്പെട്ടു!

    ReplyDelete
  5. വായിച്ചതിനും , കുറിച്ചിട്ട ഈ നല്ല വാക്കുകൾക്കും നന്ദി ജ്യുവൽ...

    ReplyDelete
  6. ഹ ഹാഹ്ഹാ ....ആള് കൊള്ളാല്ലോ ....സി. ഐ ഇടിയൻ സുരേഷ് ...കൊള്ളാം നന്നായിട്ടുണ്ട് ...

    ReplyDelete
  7. രസിച്ചു ഭായ്. ആശംസകള്‍.

    ReplyDelete
  8. എസ്. ഐ ഇടിയൻ സുരേഷ് ആള് കൊള്ളാം.

    ഇഷ്ടപ്പെട്ടു

    ReplyDelete
  9. പ്രവീണ്‍ ശേഖര്‍ , സുധീര്‍ദാസ്‌ & ഷഹിദ് ഇബ്രാഹിം... ഇവിടെ വരെ വന്നതിനും , വായിച്ചതിനും, അഭിപ്രായം കുറിച്ച് ഇട്ടതിനും ഒരുപാട് നന്ദി... :)

    ReplyDelete
  10. പാവം ,, എന്‍റെയും കണ്ണ് നിറഞ്ഞുപോയി ,,എല്ലാ ആണുങ്ങളും ഇങ്ങനെയാണല്ലോ എന്നോര്‍ത്ത്

    ReplyDelete
  11. ക്ലൈമാക്സ്‌ കലക്കി

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. നന്നായിട്ടുണ്ട്‌......ആശംസകള്‍

    ReplyDelete
  14. നന്ദി alju sasidharan , അന്നൂസ് , Pratheesh Prathee & Sunitha Madhu... :)

    ReplyDelete
  15. രസകരമായ എഴുത്ത്, ആശംസകൾ

    ReplyDelete
  16. ഇടിച്ചുതന്നെയാണോ ആ പേര് കിട്ടീത്??!!

    ReplyDelete
  17. ഇവിടെ വരെ വന്നതിനു നന്ദി Mohiyudheen & അജിത്ത് ഏട്ടാ ...

    ReplyDelete
  18. ഹ...ഹ...ഹ ഇയാളെയാണോ ആൾക്കർ ഇടിയൻ എന്ന് വിളിക്കുന്നത്‌

    ReplyDelete
  19. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി മനോജ്....

    അങ്ങനെ നമ്മൾ പുലിയെന്നു പറയുന്ന പലരിലും ആരും കാണാത്ത ഒരു എലി ഒളിച്ചിരിപ്പുണ്ടാകും... :)

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. പാറ്റയാകാൻ ആഗ്രഹിച്ചതിന്റെ കഥ പറഞ്ഞ് വിതുമ്പിയത് അൽപ്പം ഓവർ ആയിപ്പോയി. അത് പോലെ ഇടിയൻ എന്നൊരു വിശേഷണവും അധികപ്പറ്റ് ആയി. പറഞ്ഞു കേൾപ്പിക്കുമ്പോഴല്ല, കഥയിൽ നിന്നും സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുമ്പോഴാണ് കഥയും ക്ലൈമാക്സും ഒക്കെ ആസ്വാദ്യകരം ആകുന്നത്. കഥ കൊള്ളാം.

    ReplyDelete
  22. വിലപ്പെട്ട അഭിപ്രായത്തിനും, തെറ്റുകൾ ചൂണ്ടി കാണിച്ചതിനും വളരെ നന്ദി ബിപിൻ സർ...

    ReplyDelete
  23. ഈ നല്ല വാക്കുകൾക്കു വളരെ നന്ദി ഷാജിത... :)

    ReplyDelete
  24. കൊള്ളാലോ ചങ്ങാതി അപാര പെടയാണല്ലോ പെടക്കണേ......ആശംസോള്ന്ന്.....

    ReplyDelete

  25. വായനക്കും കുറിച്ചിട്ട വാക്കുകൾക്കും നന്ദി വിനോദ് ഭായി... :)

    ReplyDelete