Tuesday, October 11, 2016

... ആദ്യ കവിത വന്ന വഴി ...



കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ആദ്യമായി കവിത എഴുതിയതിന്റെ, ആ 'ടെക്ക്നിക്'  ഇവിടെ നിങ്ങൾക്കായി ഇതാ , ഞാൻ വെളിപ്പെടുത്തട്ടെ ... 


ഞങ്ങളുടെ ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ്സിൽ ,SN വിമൻസ് കോളേജിൽ പഠിക്കുന്ന , വായ തുറന്നാൽ പിന്നെ നിർത്താതെ ( അവിടത്തെ ഇംഗ്ലീഷ് സാറിനെക്കാളും നന്നായി )  ഇംഗ്ലീഷ് സംസാരിക്കുന്ന, പച്ച പരിഷ്ക്കാരി പെൺ കൊച്ചു , 'കൊച്ചമ്മണി'  ( Note  :: യഥാർത്ഥ പേരല്ല ! ഇത് ആ കൊച്ചിന്റെ ക്ലാസ്സിലെ ശാസ്ത്രീയ നാമം ആണ് , പിന്നല്ല !! ) , അവരുടെ കോളേജ് മാഗസിനിൽ എഴുതിയ , ഒരു കലക്കൻ 8 വരി സെൻറ്റി ഇംഗ്ലീഷ് കവിത , ഞങ്ങളുടെ ക്ലാസ്സിലെ  വിമൻസ് കോളേജ് സ്പെഷ്യലൈസ്ഡ് പ്രത്യേക റിപ്പോർട്ടർ, ഹംസൻ കുമാരൻ ഞങ്ങളെ കാണിക്കുന്നു. ആ ദുഃഖ കവിത വായിച്ച പലരുടെയും കണ്ണ് നിറഞ്ഞെങ്കിലും , "എനിക്കൊരു വരി പോലും മനസ്സിലാവുന്നില്ലല്ലോ പടച്ചോനെ !" എന്നോർത്ത് എന്റെയും കണ്ണ് നിറഞ്ഞു തുളുമ്പി !! അന്ന് ആ കവിത വായിച്ച പല അലവലാതികളും , കിട്ടിയ ചാൻസിനു , ആസ്വാദനം / സംശയം / ആശയസംവാദം എന്നൊക്കെ പറഞ്ഞു , അതിലെ അവർക്കു ഏതാണ്ട് പിടി കിട്ടിയ , ഏതോ വരിയുടെ അറ്റവും അരികും ഒക്കെയെടുത്തു , കൊച്ചമ്മിണിയോട് മണിക്കൂറോളം മുടിഞ്ഞ ചർച്ച !!! ഒരു വരിപോലും പിടികിട്ടാത്ത ഞാൻ  , എങ്ങനെ വത്യസ്തമായി , കൊച്ചമ്മണിയെ ഇമ്പ്രെസ്സ് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോൾ, മനസ്സിൽ ആ ഐഡിയ മിന്നി മറഞ്ഞു.... കൊച്ചമ്മിണിയുടെ പ്രിയ കവിതയുടെ മലയാള പരിഭാഷ !!! ഇതിൽ , രണ്ടുണ്ട് ഗുണം , എന്തായാലും കവിതയുടെ അർഥം അറിയാൻ , ഞാൻ ഡിക്ഷണറി ഇരുന്നു തപ്പണം , എന്നാൽ പിന്നെ , ആ മിനക്കേടിനു ബദലായി , അതിന്റെ മലയാള പരിഭാഷയും അങ്ങ് ആയിക്കോട്ടെ !!!


ആകെയുള്ളതു , 8 വരിയാണേലും , ഏതാണ്ട് രണ്ടു ദിവസം , ശനിയും ഞായറും  കുത്തിയിരുന്ന് , ഡിക്ഷ്ണറി നോക്കി തപ്പി പിടിച്ചു ഞാൻ എഴുതി ഒപ്പിച്ച , എന്റെ മലയാള പരിഭാഷ കവിതയുമായി ; തികളാഴ്ച രാവിലെ , കൊച്ചമ്മിണിയോട്, "സർപ്രൈസ്... ടങ്കഡാ ...."  എന്നും പറഞ്ഞു , വായിക്കാൻ കൊടുത്തു. അമ്മിണിയുടെ മുഖത്തെ അന്താളിപ്പ് കാണാൻ കാത്തിരുന്ന എന്നെ , അന്തവും കുന്തവും വിടുവിച്ചു കൊണ്ട് , അമ്മിണി മൊഴിഞ്ഞു ,


" നല്ല നൈസ് കോമെഡി കവിത.. ഈഫ് യു ഡോണ്ട് മൈൻഡ് , ഞാൻ ഇതിനെ  ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തു എഴുതിക്കോട്ടെ .... " !!!!!!


അന്ന് , ജീവിതത്തിൽ ആദ്യമായി , എനിക്ക് ഇംഗ്ലീഷ് നല്ലോണം അറിയാത്തതിലും, ഞാൻ എത്ര അർത്ഥം നോക്കിയാലും ഒരിക്കലും ഒരു വാക്കു പോലും ശരിയാവാത്തതിലും , അഭിമാനം തോന്നിയ , ആ അസുലഭ നിമിഷത്തിൽ , എനിക്കൊരു വലിയ ലോക സത്യം പിടി കിട്ടി .....


" ഈ ഇംഗ്ലീഷും , കവിതയും , കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും , മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം...  നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും , പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത വിജയ രഹസ്യം " !!!


എന്തിനധികം പറയുന്നു , പിന്നെ എപ്പോഴെങ്കിലും ഒക്കെ , പുതിയൊരു മലയാള കവിത എഴുതണം എന്ന് തോന്നുമ്പോൾ , ഏതേലും ഒരു ഇംഗ്ലീഷ് കവിതയെടുത്തു , അതിന്റെ പരിഭാഷയെഴുതി , സന്തോഷിക്കുമായിരുന്നു , ഈ മലയാള യുവ കവി !!!!


പണ്ടത്തെ ആ ഇംഗ്ലീഷ് കവിത ഇപ്പോഴെനിക്ക് നല്ലോണം ഓർമ്മയില്ലെങ്കിലും, ഓർമ്മയിലുള്ള അതിലെ ഒരു വരിയും  അതിന്റെ മലയാള പരിഭാഷയും , നിങ്ങൾക്ക് ഒരു സാമ്പിളിനായി , ഇവിടെ കൊടുക്കുന്നു ...


കൊച്ചമ്മിണീസ് ഇംഗ്ലീഷ് :: " Humple, Simple , Honest ; "


എന്റെ പരിഭാഷ : " ഹമ്പട കോമാ ... സിംപിളാ  കോമാ ... സത്യം കുത്തടി കോമാ "...


< എൻഡ് ഓഫ് മൈ കുമ്പസാരം >



 

15 comments:

  1. കവിതയിൽ കൈ വയ്ക്കാതെ ഷഹീം ഇന്നും നിൽക്കുന്നതിന് കൊച്ചമ്മിണിയോട് ഞങ്ങൾ എന്നെന്നും കടപ്പെട്ടിരിക്കുന്നു

    ReplyDelete
  2. ഇപ്പൊ ടെക്നിക് പിടികിട്ടി.

    യുവ കബീ...നീ എവിടെയായിരുന്നു ഇത്ര നാളും?

    ReplyDelete
  3. കലാകാരന്മാരെയും എഴുത്തുകാരെയും അംഗീകരിക്കാൻ ലോകത്തിന് ബുദ്ധിമുട്ടാണ് ഭായി .. നല്ല എഴുത്ത് ...ആശംസകൾ

    ReplyDelete
  4. ഹമ്പട കോമാ ... സിംപിളാ കോമാ ... സത്യം കുത്തടി കോമാ "...

    വല്ലാത്തൊരു കവിത ആയിപ്പോയി...

    നല്ല എഴുത്ത്...
    ഇനി ഇത് പോലെ വല്ലതും ഉണ്ടോ ആവോ?

    ഇഷ്ടം...

    ReplyDelete
  5. കൂടുതല്‍ എഴുതാഞ്ഞത് നന്നായി

    ReplyDelete
  6. വായിച്ച് തുടങ്ങിയപ്പോൾ എന്റെ കഞ്ഞിയിൽ പാറ്റ വീഴുമോ എന്ന് സന്ദേഹിച്ചു... :)

    ReplyDelete
  7. നന്ദി ബിപിൻ സർ ... എന്റെ കൊച്ചമ്മിണി , എന്നെ കവിതയെഴുത്തിലേക്കു നയിച്ച എന്റെ മഹാ ലക്ഷ്മി , അവളില്ലാതെ കവിത എഴുതാൻ കൈവിറക്കുന്നതിനാൽ ആണ് ഞാൻ ഇപ്പോൾ കവിതയിൽ കൈവെക്കാത്തതെന്ന സത്യവും ഇവിടെ വെളിപ്പെടുത്തട്ടേ ... :)

    ReplyDelete
  8. നന്ദി ഷാഹിദ് ... ഇടയ്ക്കൊരു ഇംഗ്ലീഷ് കവിത ട്രാൻസ്ലേറ്റ് ചെയ്യാൻ നോക്കി ബിസി ആയി പോയത് കൊണ്ടാണ് , ലേറ്റ് ആയതു ഭായ് .. :)

    ReplyDelete
  9. വളരെ ശരിയാണ് പുനലൂരാൻ... എന്നെ പോലുള്ള കവികളെ തിരിച്ചറിയാത്തതിൽ ഒരിക്കൽ ഈ ലോകം പശ്ചാത്തപിക്കും , പിന്നല്ല .. :)

    ReplyDelete
  10. ഹമ്പടാ ആദി ... ഇനിയും ഇത് പോലെ ഉള്ള ഉടായിപ്പു ഐറ്റംസ് കിട്ടുമ്പോൾ ഞാൻ ഇവിടെ വരാം , അപ്പോൾ കാണുമെന്ന വിശ്വാസത്തോടെ , തിരിച്ചും സ്നേഹം .. :)

    ReplyDelete
  11. നന്ദി കാൽപ്പാടുകൾ... ഇനിയും എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെയൊക്കെ കേൾക്കുമ്പോഴാണ് ... :)

    ReplyDelete
  12. ഒരിക്കലും ഇല്ല വിനുവേട്ടാ .... 8 വരി വായിക്കാൻ 2 ദിവസമെടുത്ത എനിക്ക് , ഒരു നോവൽ വായിച്ചെടുക്കാൻ 2 ജന്മം മിനിമം വേണ്ടേ ... :)

    ReplyDelete
  13. chirippichu konnu sahodaraa......

    ReplyDelete
  14. എന്തായാലും നര്‍മ്മം തുളുമ്പുന്ന വരികളായി
    ആശംസകള്‍

    ReplyDelete

  15. " ഈ ഇംഗ്ലീഷും , കവിതയും ,
    കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും ,
    മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം..
    നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും ,
    പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ
    മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത
    വിജയ രഹസ്യം " !

    ReplyDelete