Tuesday, January 23, 2018

... ഒരു തമിഴ് കുടുംബ പ്രച്ഛന കഥൈ ...




ചെന്നൈയിൽ നിന്നും അടുത്തിടെ ഒരു ഷോർട്ട് ഓൺസൈറ്റ് അസൈന്മെന്റിനു യുഎസിൽ എത്തിയ , പുതിയ ചെന്നൈ ടീം മെമ്പർ , രാവിലെ 9 മണിക്ക് തന്നെ ഫോണിൽ, പതിവ് ഭർത്ത് രോദനം തുടങ്ങി .... 

" അടിയേ റുക്ക്... കൊഞ്ചം കേളു ചെല്ലാ ....  അളകാതെടിയെ  ...  "

പാവം ... !! ഇന്നും ആ തമിഴ് കുടുംബത്തിൽ കലഹം ആണെന്ന് തോന്നുന്നു ! ആളെ നല്ലോണം അങ്ങോട്ട് പരിചയമില്ലാത്ത കൊണ്ട് , "എന്താടെ ഇന്നത്തെ കല്ലുപ്പ് " എന്ന് തുറന്നു ചോദിയ്ക്കാനുള്ള ഒരു ഫ്രീഡം ഇല്ല....  എങ്കിലും , " ഓരോ സംസ്കാരത്തിലും ഓരോ രാജ്യത്തും ഉണ്ടാകാനിടയുള്ള കുടുംബ വഴക്കുകൾ " എന്ന ഇഷ്ട്ട  വിഷയത്തിൽ ഗവേഷണം നടത്തുന്ന ഞാൻ , അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്തതു പോയത് കൊണ്ടുള്ള സങ്കടം കൊണ്ട് , ഡെസ്പ്പായി നടന്നു വന്ന 'രമൺ ശ്രീവാസ്തവ്' എന്നെന്തോ  റിച്ച് പേരുള്ള , അവനോടു  ചോദിച്ചു ... 

" എന്തുപറ്റി രമണാ .... എനി ഫാമിലി പ്രോബ്ലെംസ് ? "

പിന്നെയങ്ങോട്ട് , മുല്ലപ്പെരിയാർ ഡാമു തുറന്നപോലെ , ആ അരുമൈ തമ്പി എന്നോട് പറഞ്ഞ ഒരു മണിക്കൂർ കഥന കഥ , നിങ്ങൾ തന്നെ  'ഫില്ലിങ് ദി ബ്ളാങ്ക്സ് വിത്ത് സ്യുറ്റബിൾ വേർഡ്‌സ് '  ആയി മനസ്സിലാക്കാൻ , മലയാളത്തിൽ താഴെ കൊടുക്കുന്നു  ....

""" 'അമ്മ അമ്മാൾ .... ഒരൊറ്റ മോൻ ... സ്നേഹത്തിൻ നിറകുടം അമ്മാ ... എപ്പോളും അമ്മാക്കു അഴഗ്  സിരിപ്പു ... കല്യാണം വിത്ത് രുക്കുമണി ... 'അമ്മ സെലക്ട് ചെയ്ത പൊൺ ... നയൻതാര മാതിരി നല്ല പൊൺ ... ഹാപ്പി ജാളി ലൈഫ് ... എന്തോ , അമ്മാക്ക് ഇപ്പോൾ സിറിയില്ല ...  ആനാൽ നല്ല സൊറിയാൽ ഉണ്ടെന്നു റുക്ക്‌ ... റുക്ക്‌നെ വിശ്വാക്കാതിരിക്കാനും വയ്യ , അമ്മാവോടു സോധിക്കാനും വയ്യ ... ഓൺസൈറ്റ് വന്നതിൽ പിന്നെ എന്നും വീട്ടിൽ തിരുവിഴാ .... ഇപ്പോൾ സോറിച്ചിൽ മാറി മാന്തൽ ആയെന്നു റുക്ക്‌... അമ്മാവോട് ചോദിച്ചപ്പോൾ 'എൻ മകൻ പോണ്ടാണ്ടി വന്നതുക്കു പുറം , തട്ടി പേസുതേ ' എന്ന് അലറി അഴകൽ   ....  """

നൂറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരിക്കുന്ന ഈ പാറ്റേൺ , ലോകത്തു എല്ലായിടത്തും എല്ലാ സംസ്കാരത്തിലും , ഒരുപോലെ ആണല്ലോ എന്നോർത്ത് നിന്ന എന്റെ കൈപിടിച്ച് , അവൻ തേങ്ങി
..
" അണ്ണാ ... കാപ്പത്തോങ്കെ ... നീങ്ക പെരിയ ആളാച്ചേ ... ഒരു സൊല്യൂഷൻ താൻകൊ , നാൻ ആര് പക്കം നിക്കണം "

എന്തോ !! ആരേലും എന്നെ 'അണ്ണാ'  , പെരിയ ആൾ , എന്നൊക്കെ പൊക്കി പറഞ്ഞാൽ , അപ്പോൾ എന്റെ മനസ്സ് അലിയും !!! പത്തു മിനിട്ടു നേരം , അവന്റെ ജീവിതത്തിന്റെ അവസ്ഥയിലൂടെ , ഞാൻ ഒരു തമിഴനെ  പോലെ നടന്നു . ഒടുവിൽ ഞാൻ അവനോടു , മലയാളത്തിൽ ചോദിച്ചു ...

" ഗാന്ധിജിയെയും , അദ്ദേഹത്തിന്റെ മാർഗ്ഗത്തെയും പറ്റി എന്താണ് അഭിപ്രായം ? "

ഇതെന്താണ് , ഞാൻ ഒരു ബന്ധവും ഇല്ലാത്ത ചോദ്യം ചോദിക്കുന്നതെന്ന്, വട്ടായി നിൽക്കുന്ന അവനോടു ഞാൻ എന്റെ ഫിലോസഫി തുടർന്നു...

" ... നമുക്ക് പലപ്പോഴും ജീവിതത്തിൽ രണ്ടു ചീത്ത പേരുകളിൽ ഒന്ന് നിർബന്ധമായും തിരഞ്ഞെടുക്കേണ്ടി വന്നാൽ , ഗാന്ധിയൻ മാർഗത്തിലുള്ള ചീത്ത പേര് , സന്തോഷത്തോടെയും പ്രാർത്ഥനയുടെയും കൂടി അങ്ങട്ട് സ്വീകരിക്കുക ..."

വീണ്ടും തല ചൊറിഞ്ഞു , അവൻ പറഞ്ഞു  ... " സർ ... കൊഞ്ചം പുരിയത് മാതിരി , പ്ളീസ് "

ഞാൻ തുടർന്നു ... " നിന്റെ മുൻപിൽ ഇപ്പോൾ രണ്ടു ഓപ്‌ഷനാണ് ... ഒന്ന് :: 'യുദ്ധ മാർഗം ' : അമ്മാവോടൊപ്പം ചേർന്ന് രുക്കുവിനെ സൊറിയുക... അപ്പോൾ ചിലപ്പോൾ ചില പൊട്ടലും ചീറ്റലും ഉണ്ടാകും ... ചിലപ്പോൾ ഒരു യുദ്ധം വരെ ഉണ്ടാകാം ... ഒരുപക്ഷെ , നയൻതാരയെ മറക്കേണ്ടി വന്നേക്കാം  ... അത് പോലെ 'അമ്മാടെ വാക്കും കേട്ട് പൊണ്ടാട്ടിയെ  തല്ലിയവൻ ' എന്ന ചീത്ത പേര് നാട്ടിലും കിട്ടും ..."

അപ്പോഴേ അവൻ അലറി തുടങ്ങി , 'റുക്ക്‌ .... എൻ റുക്ക്‌ ... സെല്ലാ ..."

" അമൈതി തമ്പി .... അമൈതി... രണ്ടാമത്തെ ഓപ്‌ഷൻ പറയട്ടെ ഞാൻ "

" രണ്ട് :: 'ഗാന്ധി മാർഗം' : എപ്പോഴും രണ്ട് പേരോടും 'സമാധാനപ്പെടു' ,  'സമാധാനപ്പെടു' എന്നല്ലാതെ , വേറൊന്നും പറയാതിരിക്കുക ... 'നിങ്ങള്ക്ക് സ്നേഹമില്ലെന്നു ' ഇടയ്ക്കിടെ രുക്കുവും , 'നീ ഇങ്ങനെ പെങ്കോന്തനായല്ലോ ' എന്ന് ഇപ്പോഴും അമ്മാവും പറയുന്നത് , ഒരു രാഷ്ട്ര പിതാവിന്റെ പക്വതയിൽ , എല്ലാം തന്റെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി , പുഞ്ചിരിയോടെ നേരിടുക .."

പറഞ്ഞു നിർത്തും മുൻപ് അവൻ അലറി ... " ഗാന്ധി മതി .... സമാധാനം മതി ... "

എന്നിട്ടു , ഒരു നിമിഷം ആലോചിച്ചു അവൻ , " എന്നാലും , അമ്മാവ് എന്നെ ചീത്ത പറയുന്നത് ..... "

അവനെ ചേർത്ത് നിർത്തി ഞാൻ സമാധാനിപ്പിച്ചു  , " അമ്മാവെടാ ... പെറ്റ തായി ... അമ്മാ എല്ലാം സ്നേഹത്തിൽ പറയുന്നതല്ലേ !! അതിനൊക്കെ സങ്കടപെടാമോ എടാ ... "


അങ്ങനെ , അവിടെ വെച്ച് , 'രമൺ ശ്രീവാസ്തവ്' എന്ന ആ സുഹൃത്തു , സമാധാനത്തിനു വേണ്ടി , കോടിക്കണക്കിനു ഭർത്താക്കന്മാരെ പോലെ , തന്റെ ജീവിതത്തിൽ ഗാന്ധിയൻ മാർഗം സ്വീകരിക്കുകയാണ് സുഹൃത്തുക്കളെ , സ്വീകരിക്കുകയാണ് .

< ദി ഏൻഡ് .... മ്യൂസിക് :: "രഘുപതി രാഘവ് രാജാ രാം " > 

10 comments:

  1. Replies
    1. നന്ദി മുരളി ചേട്ടാ... 👍

      Delete
  2. നന്നായിട്ടുണ്ട്.. സരസമായ അവതരണം!!

    ReplyDelete
  3. എല്ലാം തന്റെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി , പുഞ്ചിരിയോടെ നേരിടുക..

    ഇത്ര കൃത്യമായ നിരീക്ഷണം ..താങ്കളെ കുറിച്ചുള്ള എന്റെ നിരീക്ഷണം ..എന്റെ ഭായി നീങ്ക പെരിയ മനിതൻ ..കടവുകൾ മാതിരി ...

    സൂപ്പർ ..രസിച്ചു

    ReplyDelete
  4. " ആരേലും എന്നെ 'അണ്ണാ' , പെരിയ ആൾ , എന്നൊക്കെ പൊക്കി പറഞ്ഞാൽ , അപ്പോൾ എന്റെ മനസ്സ് അലിയും !!!"

    ഹോ ആ വിനയം.... ഇങ്ങനെ ആളുകളെ ഗാന്ധിമാർഗ്ഗത്തിലേക്ക് നയിച്ചതിനു അടുത്ത സമാധാന നോബേൽ അടിച്ചെടുക്കാൻ ചാൻസ് ഉണ്ടോ ;-)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഹ ഹ ഹ. അത് കുടുക്കി.

    ReplyDelete
  7. അത് കലക്കി.. ഇത്ര മാത്രം എക്സ്പീരിയൻസ് എവിടന്നാ.. അതിന്റെ രഹസ്യം കൂടെ പറയാർന്ന്

    ReplyDelete
  8. 😆😆😆😆😂😂😂😂😂😂😂😆😂😂😂
    ഒരുപാട് ചിരിപ്പിച്ചു ഷഹീം

    ReplyDelete
  9. ഗാന്ധി പോലും തോക്കെടുത്തു പോകും!

    ReplyDelete