രാത്രി ഒൻപതു മണിയായതോടെ , തലയും ചൊറിഞ്ഞു , മനസ്സില്ലാ മനസ്സോടെ ലാപ്ടോപ്പും അടച്ചു പൂട്ടി , ഓഫീസിലെ അഞ്ചാമത്തെ ഫ്ലോറിലെ, ടോപ്പ് പെർഫോർമർ പയ്യെ പയ്യെ നടന്നു , ഓഫീസ് ലിഫ്റ്റിലേക്ക് കയറി ....
ആ ലിഫ്റ്റിലുണ്ടായിരുന്ന , എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ, പതിവായി ഈ സമയത്തു കാണാറുള്ള അവനോടു , അന്ന് ആദ്യമായി ഒന്ന് മിണ്ടി ,
" കഴിഞ്ഞ ആഴ്ച വൈഫ് നാട്ടിൽ ആയിരുന്നല്ലേ ? ഇപ്പോൾ തിരിച്ചെത്തി, അല്ലെ ? "
" അതേ " , എന്ന് മറുപടി പറഞ്ഞ ശേഷം ; പെട്ടെന്നവൻ അത്ഭുതത്തോടെ ചോദിച്ചു . " ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാം " !!!!
എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഞാനും നിന്നെ പോലെ ഒരു ടോപ്പ് പെർഫോർമർ ആണെടോ ! ... കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും , നിങ്ങൾ അഞ്ചു മണിയാവുമ്പോഴേ ചിരിച്ചു പാട്ടും പാടി , ഓഫീസിൽ നിന്നും സ്പീഡിൽ ഇറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു "... !!
ഇത് കേട്ട്, അവരുടെ അടുത്ത് നിന്ന , ആറാമത്തെ നിലയിലെ ടോപ്പ് പെർഫോർമർ , ദീർഘ ശ്വാസം വിടുകയും , ഇതൊന്നും കേൾക്കാത്തത് പോലെ, വളരെ സീരിയസ് ആയി, ഒരു മാന്യനെ പോലെ നിന്നു.
[ വായനക്കാരോട് രണ്ട് അപേക്ഷകൾ ::
1. ദയവായി ഈ ക്രിട്ടിക്കൽ അറിവ്, നിങ്ങൾക്ക് പരിചയമുള്ള ഓരോ ഹൈ പെർഫോർമറിന്റെയും ഭാര്യമാരിൽ എത്തിച്ചു , അവരുടെ ജീവിതം , കൂടുതൽ മനോഹരവും സന്തോഷവും ആക്കി മാറ്റുക .
2. തല ചൊറിയാതെ, ഓഫീസിൽ നിന്നും രാത്രി വീട്ടിൽ ചിരിച്ചെത്തുന്ന , ഓർഗാനിക് ഹൈ പെർഫോർമറിന്റെ ഭാര്യമാർ , ഈ പോസ്റ്റ് വായിച്ചയുടനെ , അങ്ങട്ട് മറന്നേക്കുക. ]
ടോപ്പ് പെർഫോർമർമാരുടെ ഓരോ യോഗങ്ങളേ ...!
ReplyDeleteവളരെ കൃത്യം ...ഇതൊക്കെ പുറത്തുപറയാമോ ...രസിച്ചു ആശംസകൾ
ReplyDeleteഅപ്പൊ ടോപ് പെർഫോർമർ ആയാൽ ഇങ്ങനത്തെ റിസ്കുകൾ ഉണ്ടല്ലേ....അയ്യേ എന്ന വെറുതെ പണിയെടുത്ത് നേരം കളയുന്നില്ല ;-)
ReplyDeleteയാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്. പോസ്റ്റുകൾ ഓരോന്നായി വായിക്കുന്നു...
ഓരോ പുരുഷന്റേയും വിജയത്തിനുപിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് ഇപ്പം ബോധ്യമായില്ലേ!
ReplyDelete