Sunday, April 12, 2020

.... April 12th - മലയാളം ബ്ലോഗേഴ്സ് - 'ചോദിക്കൂ പറയാം ' പരിപാടി ...


[എനിക്ക് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ചതിന് വളരെ നന്ദി ദിവ്യ , സുധി , ശാരി ചേച്ചി , ആർഷ , ഉട്ടോപ്യൻ , കെ ഡി , രാജേശ്വരി , വിനുവേട്ടൻ , പിന്നെ എല്ലാ മലയാളം ബോൾഗേര്സ് കുടുംബാങ്ങങ്ങളെ ..... ]


Divya :

🏆 ഷഹീം 🏆

ഷഹീമിനോട് 12.01am മുതൽ ചോദിക്കാം .
7am to 10am live ഉണ്ടാകും എന്നും പറഞ്ഞു . ബാക്കി സമയങ്ങളിൽ വരുന്ന ചോദ്യങ്ങൾക്ക് സമയം പോലെ മറുപടി തരാമെന്നു പറഞ്ഞിട്ടുണ്ട് !!! 🥰

Shaheem :

പ്രിയമുള്ളവരേ … എന്റെ പേര് ഷഹീം …1979 -ഇൽ തിരുവനന്തപുരത്തിൽ ജനനം  .. കുട്ടിക്കാലം കണ്ണൂർ ജില്ലയിൽ  … പിന്നീട് ഞാൻ പഠിച്ചതും വളർന്നതും കൊല്ലം ജില്ലയിൽ …. അങ്ങനെ , തെക്കുള്ളവർ വടക്കനെന്നും  , വടക്കുള്ളവർ തെക്കനെന്നും പറഞ്ഞു , ഞാൻ ഒരു ദിക്കില്ലാത്തവനായി !! ആ കാലഘട്ടത്തിലെ ട്രെൻഡായ കംപ്യുട്ടർ പഠിച്ചു , ഇപ്പോൾ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലിചെയ്യുന്നു ..2005 -ഇൽ  തിരുവനന്തപുരം ടെക്നോപാർക്കിൽ നെസ്റ്റ് കമ്പനിയിൽ തുടങ്ങിയ എന്റെ ഔദ്യോഗിക ജീവിതം ഇപ്പോൾ അമേരിക്കയിൽ കാലിഫോർണിയ ലോസ് ആഞ്ചലസ്‌ നഗരത്തിൽ TCS കമ്പനിയിൽ എത്തി നിൽക്കുന്നു … ഈ ഭൂലോകത്തിന്റെ സ്പന്ദനം പല്ലുകളിലാണെന്നു വിശ്വസിക്കുന്ന  , ഭാര്യ ഷമീന ( ഡെന്റിസ്റ്റു  ആണ്) … മൂന്നു പെൺകുട്ടികൾ - വഫാ ( 11 വയസ്സ് ) , അയേഷ (  6 വയസ്സ് ) , ആംനാ  ( 11 മാസം ) …

ഇനിയിപ്പോൾ കൂടുതൽ വിശേഷങ്ങൾ ചോദ്യോത്തരങ്ങളിലൂടെ പതിയെ പറയാം …. ഇനി അപ്പോൾ , അങ്ങനെയാവട്ടെ ……... :)

Sudhi :

അയ്യോ.... ചേട്ടനായിരുന്നോ? ഞാൻ സമപ്രായം ആണെന്ന് കരുതി നാലഞ്ച് വർഷമായി പേരാണ് വിളിച്ചുകൊണ്ടിരുന്നത്. ക്ഷമിയ്ക്കണേ..... 🙏🏻

Shaheem:

ഒരു മയത്തിലുള്ള ഈസ്സി ചോദ്യങ്ങൾ ചോദിക്കണേ കൂട്ടുകാരേ..... 😜😀Sudhi :
1.ayikar എന്നത്????


'ആയിക്കാർ' എന്നത് എന്റെ കുടുംബ പേരായ 'ആയിക്കാരകത്തു പുതിയപുരയിൽ' എന്നതിന്റെ ചുരുക്ക പേരാണ് … എന്റെ മുഴുവൻ പേര് 'ഷഹീം ആയിക്കാരകത്തു പുതിയപുരയിൽ' എന്നതാണ് . ഇവിടെ അമേരിക്കയിൽ എത്തിയ ശേഷം , സായിപ്പന്മാർ ലാസ്‌റ് നെയിം ആയ 'ആയിക്കാരകത്തു പുതിയപുരയിൽ' വിളിക്കുന്ന ഓരോരോ പുതിയ പേരുകൾ കേട്ട് , സഹിക്കാൻ പറ്റാതെ , ചുരുക്കി ഞാൻ അതിനെ 'ആയിക്കാർ' എന്നാക്കിയതാണ് …. ഈ വിമൽകുമാർ എന്ന് കുഞ്ഞിക്കൂഞ്ഞൻ വിളിക്കുന്ന പോലെ , 'പി ആർ ആകാശ് ' എന്ന് പ്രകാശൻ വിളിച്ച പോലെ ഒരു ഉടായിപ്പു …. !!! 😃

2.ബ്ലോഗിൽ എത്തപ്പെട്ടത് എങ്ങനെ?

2007  - 2008 കാലഘട്ടത്തിൽ അമേരിക്കയിൽ എനിക്ക് തനിയെ താമസിക്കേണ്ടി വന്നപ്പോൾ ,  അവിടെ വെച്ച് പരിചയപ്പെട്ട ഒരു മലയാളി സുഹൃത്താണ് ബ്ലോഗുകളെ പറ്റി പറഞ്ഞത് . ഞാൻ വിചാരിച്ചതു ഇത് ഡയറി എഴുതുമ്പോൾ സ്വകാര്യമായ ഒന്നാണ് എന്നാണ് . അങ്ങനെ ആദ്യമായി 2008 ജൂൺ 24  ഇന്  , 'എന്റെ ലോകം' എന്നൊരു ബ്ലോഗും , 'എന്റെ ദുഃഖം' എന്ന ആദ്യ പോസ്റ്റും പിറന്നു … http://shaheemayikar.blogspot.com/2008/06/blog-post.html

Sari Chechi :

1. താങ്കൾ എൻജിനീയറിങ് പഠിച്ചത് എവിടെയാണ്? എൻജിനീയറിങ് ൽ ഏതാണ് പഠിച്ചത്?

ഞാൻ പഠിച്ചത് MCA ആണ് …കൊല്ലത്തു  TKM എഞ്ചിനീയറിംഗ് കോളേജിൽ , 2004 ബാച്ച് പാസ് ഔട്ട് …. പ്രീഡിഗ്രി മാർക്ക് വളരെ കുറഞ്ഞത് കൊണ്ട് , എഞ്ചിനീയറിംഗ് ചേരാനുള്ള യോഗ്യത കിട്ടിയില്ല … അത് കൊണ്ട് നാല് കൊല്ലം എഞ്ചിനീറിങ്ങിനു പ്രകാരം , മൊത്തം ആറു കൊല്ലം ( BSc മൂന്നും ,MCA മൂന്നും ) കോളേജ് ജീവിതം കിട്ടി എന്നതിൽ വളരെ സന്തുഷ്ടനാണ് ….. 😃

2. എഞ്ചിനീയറിംഗ് തന്നെ ആയിരുന്നോ ലക്ഷ്യം?

ഒരിക്കലുമല്ല …. സത്യം പറഞ്ഞാൽ എനിക്ക്  വലിയ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല …. ഓരോ കോഴ്സ് തീരുമ്പോൾ 'അടുത്ത ഏറ്റവും നല്ല ഓപ്ഷൻ ' എന്ന ഒരു  രീതിയിൽ , അങ്ങനെ അങ്ങ് പോയതാണ് ….. :)

3.താങ്കളുടെ ക്വോട്ടുകൾ എന്ന് പറഞ്ഞ് എഴുതി വെച്ചിരിക്കുന്നത് സ്വന്തം കൃതി തന്നെയാണോ?

അതെ ശാരി ചേച്ചി … ഓരോരുത്തർ വല്ലവരുടെയും കോട്ടുകൾ ഷെയർ ചെയ്യുന്നത് കണ്ടപ്പോൾ , എന്ത് കൊണ്ട് എനിക്കും ചെലവ് കുറച്ചു, സ്വന്തമായി കുടിൽ വ്യവസായത്തിൽ കോട്ടുകൾ പറഞ്ഞു കൂടാ എന്ന തോന്നലിൽ പറഞ്ഞ /എഴുതിയ സ്വന്തം കോട്ടുകൾ ആണ് …. ഒരു നൂറു വര്ഷം കഴിയുമ്പോൾ ഇതിൽ ചിലതൊക്കെ അന്നത്തെ ജനത ഷെയർ ചെയ്യുന്ന കാലം എനിക്ക് മനസ്സിൽ കാണാം …..  😛 http://shaheemayikarquotes.blogspot.com/

നീ സർവകലാവല്ലഭൻ മാത്രല്ല കുഞ്ഞേ...ദീർഘവീക്ഷണനും കൂടെയാണ്..

Sudhi :
3.അമേരിക്കൻ ജീവിതത്തെയും കേരളത്തിലെ ജീവിതത്തെയും (ഇപ്പോളത്തെ കൊറോണക്കാലത്തെ അടിസ്ഥാനപ്പെടുത്തി )താരതമ്യം ചെയ്യുമ്പോൾ........

ഇപ്പോഴത് കൊറോണ കാലത്തു , ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നമ്മുടെ കേരളമാണ് എന്ന് തോന്നാറുണ്ട്  ….     കേരളത്തിലെ  പോലെ , ആദ്യം മുതൽ തന്നെ , സമ്പത്തിനേക്കാൾ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഇവിടത്തെ ഭരണാധികൾ  മുൻ‌തൂക്കം കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട് …. ആദ്യകാലങ്ങളിൽ ഇവിടെ കാണിച്ച അനാവസ്ഥയ്ക്കുള്ള വലിയ വില ഇപ്പോൾ അമേരിക്ക കൊടുത്തു കൊണ്ടിരിക്കുന്നു !!! :)

Sari Chechi:
4.എല്ലാ ബ്ലോഗുകളും മെയിന്റയിൻ ചെയ്യുന്നുണ്ടോ?

ഇല്ല …. ഇപ്പോൾ പ്രധാനമായും 'ചില കഥകൾ ' എന്ന രസകരമായ കഥകൾ എഴുതുന്ന ബ്ലോഗ് ആണ് പ്രധാനമായും എഴുതുന്നത് …. 'എന്റെ ലോകം ' എന്ന ബ്ലോഗ് എനിക്ക് തമാശ അല്ലാത്ത കുറിപ്പുകൾ കുറിക്കാനുള്ള ഇടമാണ് … ഇടയ്ക്കു മൂഡ് പോലെ അവിടെ കുറിക്കും …. 'ഷഹീംസ് കൊട്ട്സ് ' ഭായി തലമുറക്കുള്ളതാണ് , അത് അശരീരികൾ ഉണ്ടാകുമ്പോൾ കുറിക്കാനുള്ള ഇടമാണ് … "😝😃

5.ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് ഫിമെയിൽ സ്പിരിറ്റ്‌കൾ ഉണ്ടാക്കിയ പ്രധാന മാറ്റങ്ങൾ എന്തൊക്കെ? 
'അമ്മ
ഭാര്യ
മകൾ 
അവരോട് നീതി പുലർത്തുന്ന ഒരു വ്യക്തിയാണോ താങ്കൾ? എങ്ങനെ സ്വയം വിലയിരുത്തും?

എന്റെ ജീവിതത്തിലെ 'ഹൈ കമാൻഡ്' കമ്മിറ്റി ഇവരാണ്  ….. 

'അമ്മ ; മറ്റു സ്ത്രീകളോട് എനിക്ക് ചെറുപ്പം മുതൽ തന്നെ , ബഹുമാനം ഉണ്ടാക്കിയ വ്യക്തിത്വം ….

ഭാര്യ ; പുരുഷന്മാരേക്കാൾ  വളരെയധികം സ്മാർട്ട്നെസ്  സ്ത്രീകൾക്കാണെന്നു , എനിക്ക് മനസ്സിലാക്കി തന്ന വ്യക്തിത്വം  ….

മക്കൾ ; ഒരു വീടിന്റെ  ഐശ്വര്യം അവിടത്തെ പെണ്കുട്ടികളാണെന്നു എനിക്ക് മനസിലാക്കിയ വ്യക്തിത്വങ്ങൾ …
:)

അതിലെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല @⁨Shaheem Ayikar⁩

ആം ദി സോറി , വിട്ടു പോയി വക്കീലേ .... എന്റെ അറിവിൽ , ഞാൻ അവരോട് നീതി കേടു ഐ കാട്ടിയിട്ടില്ല ....എന്റെ ഉമ്മായ്ക്കു ഒരു പാട് സങ്കടം കൊടുക്കാത്ത മകനാണ് ഞാൻ ... ഭാര്യയ്ക്ക് നല്ലൊരു സുഹൃത്താണ് ഞാൻ ... മക്കൾക്ക് അവരെ ചിരിപ്പിക്കുന്ന 'ഫണ്ണി ബാപ്പ ' ആണ് ഞാൻ .... ഇതാണ് സ്വയം വിലയിരുത്തൽ .... പിന്നെ , ബാക്കി അവരോടു നിങ്ങൾ ചോദിച്ചാൽ അവരുടെ വേർഷൻ കഥ അറിയാം !!! 😃

6.ഭാരത സ്ത്രീകളുടെ വീട്ടകങ്ങളിലെ പ്രശ്ന ങ്ങൾ സോൾവ് ചെയ്യുന്ന കഴിവ് പ്ലസ് വീട്ടിലെ ഒരാണിന്റെ സപ്പോർട്ട് ഉണ്ടായാൽ ഭാവിയിലെ അതിശയിപ്പിക്കുന്ന ഒളിമ്പിക് താരങ്ങൾ വരെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുണ്ടോ? എന്തൊക്കെയാണ് വീട്ടകങ്ങളിൽ സ്ത്രീകൾ കാണിക്കുന്ന ആ കഴിവുകൾ?

1.  നല്ലൊരു സ്പോർട്സ് മാൻ സിപ്രിട്ടോടു കൂടി , അതിശയിപ്പിക്കുന്ന സമയ പരിധിക്കുള്ളിൽ നിന്നും , വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കി കണ്ടു ചെയ്യുകയും , സ്വന്തം കാര്യങ്ങൾ ചെയ്യുകയും , ചെയ്യുന്ന ചാമ്പ്യാൻ മനോഭാവം    ( ഫോർ ഒളിമ്പിക് മെഡൽ )😝😃

7.ട്രോൾ ഇറക്കൽ എന്ന് തുടങ്ങി?

ട്രോളുകൾ ആധിനിക കാലത്തെ കാർട്ടൂൺ കലയാണെന്ന് തോന്നിയിട്ടുണ്ട് …. പല മനോഹമരമായ ട്രോളുകളും കണ്ടു ഒരു പാട് ചിരിക്കുകയും അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട് … നമുക്ക് വളരെ പരിചിതമായ സിനിമ സീനുകൾ , സമീപകാലത്തെ സംഭവങ്ങളുമായി കൂട്ടി ചേർത്ത് , അത് താനല്ലയോ ഇത് , എന്ന് എല്ലാരേയും തോന്നിപ്പിക്കുന്ന , പല വലിയ കാര്യങ്ങളും ഒരു ചിത്രത്തിലൂടെ പറയാൻ കഴിയുന്ന , ഒരു നല്ല മാധ്യമമാണ് ട്രോളുകൾ എന്ന് തോന്നിയിട്ടുണ്ട് …. ഇടയ്ക്കു അതോ ഒരു  സംഭവം കേട്ടപ്പോൾ  , എന്റെ മനസ്സിൽ ഒരു സിനിമ സീൻ ഓർമ്മ വന്നപ്പോൾ തുടങ്ങിയതാണ് ട്രോള് ഉണ്ടാക്കൽ … അത് നന്നായെന്ന് ചില കൂട്ടുകാർ പറഞ്ഞപ്പോൾ , പിന്നെയും ഇടയ്ക്കു  അത് പോലെ ഇറക്കാനുള്ള ആവേശമായി ... :)

8.തമാശ വഴങ്ങുമെന്ന് എന്നാണ് തിരിച്ചറിഞ്ഞത്? 
ജീവിതത്തിൽ ഒരു തമാശക്കാരൻ ആണോ? ചുറ്റുമുള്ളവരെ തമാശ പറഞ്ഞു ചിരിപ്പിക്കാറുണ്ടോ?

ചെറുപ്പം മുതൽ , കൂട്ടുകാർക്കിടയിൽ , മിമിക്രി / കൊമേഡി / ബഡായി പറച്ചിൽ / ചളു അടിക്കൽ എന്നിവ ഉണ്ടായിരുന്നു …. ആദ്യം എഴുതിയ ബ്ലോഗുകൾ സീരിയസ് /ബുദ്ധി ജീവി ടൈപ്പ് ആണ് … ഇപ്പോൾ അതൊക്കെ വായിക്കുമ്പോൾ എനിക്ക് കൊമേഡി ആയി തോന്നും ….. മറ്റുള്ളവർ ചിരിച്ചു കാണുമ്പോൾ വല്ലാത്ത സന്തോഷം   ആണ് ; നമ്മൾ ആ ചിരിയുടെ കാരണം ആകുന്നതു മഹാ ഭാഗ്യം ആയും ഞാൻ കാണുന്നു … അങ്ങനെ , തമാശകൾ എന്ന് എനിക്ക് തോന്നിയത് ഞാൻ എഴുതി തുടങ്ങി … !! ചിരിച്ചാൽ സന്തോഷം , അല്ലേൽ , ആകെ കോമേഡിയാകും !!!  :D

9.സ്വന്തം ഭാഷയിൽ താങ്കൾ ചിരിപ്പിക്കുന്ന അതേ കഴിവ് ഇംഗ്ലീഷ് ഭാഷയിലും ഉണ്ടോ?

ഇല്ല …. മലയാളം  മീഡിയത്തിൽ പഠിച്ച എനിക്ക് , ഇപ്പോഴും ഇംഗ്ലീഷിൽ ഒരു പാട് കാര്യങ്ങൾ വഴങ്ങില്ല … !!  അത് കൊണ്ട് ഇംഗ്ലീഷിൽ ഞാൻ സീരിയസ് ആണ്  സംസാരിക്കുമ്പോൾ മറ്റുള്ളവർ ഒരുപാട് ചിരിക്കാറുണ്ട് … പക്ഷെ , അത് വേറെ !!!  😝

10.ഫേസ്ബുക്കിൽ ട്രെന്റിനൊപ്പം പോസ്റ്റിടുന്ന ആളാണോ താങ്കൾ..അങ്ങനെ ഇടാൻ സാധികാഞ്ഞാൽ വീർപ്പുമുട്ടോ മാനിയ ബാധിക്കാറുണ്ടോ?

ഫേസ്ബുക്കിൽ ട്രെൻഡായി വിഷയങ്ങളിൽ , എന്റെ അഭിപ്രായം പറയാൻ തോന്നാറും , ഇടയ്ക്കു പോസ്റ്റാറും ഉണ്ട് . പക്ഷെ , ഇത് വേറെ അതൊരു വീർപ്പുമുട്ടോ മാനിയ ആയിട്ടില്ല … ചിലപ്പോൾ എനിക്ക് മാക്സിമം പത്തു ഇരുപതു ലൈക്കുകൾ മാത്രമേ കിട്ടാറുള്ളു .. അത് കൊണ്ടാകും വലിയ  ടെൻഷൻ ഇല്ലാത്തതു !!!  :D


11. സർപ്രൈസ് കൾ ഇഷ്ടമുള്ള ഒരാളാണോ?ആണെങ്കിൽ അടുത്ത കാലത്ത് സർപ്രൈസ് ചെയ്തു ഞെട്ടിച്ചത് പറയാമോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്?

അതെ … എനിക്ക് ജീവിതത്തിൽ സർപ്രൈസുകൾ ( അപ്രതീക്ഷിതമായ നല്ലൊരു അനുഭവം ) വളരെ ഇഷ്ട്ടമാണ് … അത് ചിലപ്പോൾ അപ്രതീക്ഷിതമായ ഒരു സുഹൃത്തിന്റെ മെസ്സേജ് /കോൾ ആകാം ; അല്ലെങ്കിൽ നിനച്ചിരിക്കാതെ വീട്ടിലേക്കു വന്നുകയറിയ ഒരു കുടുംബ സുഹൃത്താകാം …. അടുത്ത കാലത്ത് സർപ്രൈസ് ചെയ്തു ഞെട്ടിച്ചത് , കഴിഞ്ഞ കൊല്ലം എന്റെ ഭാര്യയ്ക്ക് അവളുടെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് നൽകിയ 'സർപ്രൈസ് ബേബി ഷവർ '  ആണ് … ആ ദിവസം രാവിലെ തന്നെ ഷിപ്പിംഗ് എന്നും പറഞ്ഞു ഞാൻ രാവിലെ എല്ലാരേയും കൂട്ടി ഇറങ്ങി .. ആ സമയം കൊണ്ട് ഞങ്ങളുടെ സുഹൃത്തുക്കൾ ( ഏതാണ്ട് 30 കുടുംബങ്ങൾ ) ഞങ്ങളുടെ വീട്ടിൽ കയറി എല്ലാ ഒരുക്കങ്ങളും നടത്തി , അകത്തു മിണ്ടാതെ ഇരുന്നു … പറഞ്ഞുറപ്പിച്ച സമയം ആയപ്പോൾ , ഞാൻ വീട്ടിൽ ഒരു അത്യാവശ്യ സാധനം മാറാന് വെച്ചെന്നു പറഞ്ഞു , തിരിച്ചു വീട്ടിലെത്തുകയും , ഭാര്യയോട് വയറ്റിൽ തുറന്നു മേശപ്പുറത്തുള്ള സാധനം എടുത്തു കൊണ്ട് വരുവാനും പറഞ്ഞു … അവൾ പോയി വാതിൽ തുറന്നപ്പോൾ , അകത്തു നിന്ന് എല്ലാരും കൂടെ 'സർപ്രൈസ് പാർട്ടി '... !! അതൊരു നല്ല അനുഭവം ആയിരുന്നു എല്ലാർക്കും ... :)

12.ആണ്കുട്ടികൾ ഇല്ലാത്തത് വിഷമം ഉണ്ടാക്കിയിട്ടുണ്ടോ?

ഒരിക്കലുമില്ല …. എനിക്ക് ഒരൊറ്റ അനിയനാണ് , അത് കൊണ്ട് പണ്ട് മുതലേ ഒരു സഹോദരി ഇല്ലെന്ന സങ്കടം ഉണ്ടായിരുന്നു … എനിക്ക് പെണ്കുട്ടികള് വേണമെന്നായിരുന്നു ആഗ്രഹം … അത് കൊണ്ട് മൂന്നു മിടുക്കി സുന്ദരി പെൺകിക്കുട്ടികൾ എന്നത് എനിക്ക് ഒരുപാട് സന്തോഷം ആണ് …  :)

13.ജീവിതത്തിൽ നിന്ന് പഠിച്ച, എന്നാൽ പാലിക്കാൻ ബുദ്ധിമുട്ടുന്ന രണ്ട് പാഠങ്ങൾ പറയാമോ?

1. " നമ്മൾ  മറ്റുള്ളവരെ നമ്മുടെ ഭാഗം മനസ്സിലാക്കിപ്പിക്കാൻ  ശ്രമിക്കുന്നതിനു പകരം , ആദ്യം മറ്റുള്ളവരെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുക , "

2. " ഏറ്റവും പ്രധാനമായത് , ആദ്യം തന്നെ ചെയ്യുക .. ", ഉദാഹരണത്തിന് ദിവസേനയുള്ള വ്യായാമം . മറ്റുള്ള ജീവിത തിരക്കിൽ പ്രധാനമായ , എന്നാൽ വേറെ ആരും നിര്ബന്ധിക്കാനില്ലാത്ത ഇതുപോലെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം 
:)

14.മുഴുക് തിരി കത്തിക്കാൻ പറഞ്ഞാൽ സ്വന്തം വീട് കത്തിക്കുന്ന പന്തം കൊളുത്തി പ്രകടനം നടത്തുന്ന ഇന്ത്യക്കാർക്ക് അപകടം വരുത്താതെ ഹെൽത്ത് വർക്കേഴ്സിനെ ബഹുമാനിക്കാൻ ഒരു വഴി നമ്മുടെ പി എം ന് ഉപദേശിക്കാൻ ഒരവസരം കിട്ടിയാൽ എന്ത് പറയും?

ട്രാഫിക് സിനിമയിലെ ജോസ് പ്രകാശിന്റെ ശബ്ദത്തിൽ ഞാൻ പറയും … " അളിയാ  പി.എം … ജീവിതത്തിൽ മുഴുവൻ ഇമ്മാതിരി ഉടായിപ്പു പരിപാടി കാണിച്ചു പറ്റിക്കാതെ , ഒരു പ്രാവശ്യം , ഒരൊറ്റ പ്രാവശ്യം , നമ്മുടെ ഹെൽത്ത് വർക്കേഴ്സിനെ സഹായിക്കുന്ന എന്തെങ്കിലും സാമ്പത്തിക പദ്ധതി , ഉദാഹരണത്തിന് ഹെൽത്ത് വർക്കേഴ്സിസിന്റെ മിനിമം സാലറി ഉയർത്തുക , പെൻഷൻ/ ഇൻഷുറൻസ്  പോലുള്ള പദ്ധതികൾ തുടങ്ങുക , താങ്കൾ കൊണ്ടുവന്നാൽ ; ഇത് വേറെ ചെയ്ത മണ്ടത്തരങ്ങൾക്കു ഒരു പ്രായശ്ചിത്തം ആകും ; ഇല്ലേൽ … പ്രത്യേകിച്ച്  ഈ ചീത്ത  പേരിനു ഒന്നും സംഭവിക്കില്ല …" 😛

15. ഇത്തരം ആഹ്വാനങ്ങൾ പൊളിറ്റിക്കൽ ഗിമ്മിക്ക് ആയി തോന്നിയിട്ടുണ്ടോ?

അതെ .. ഇത്തരം പല കാര്യങ്ങളും , വലിയ കോർപ്പേറേറ് മാർക്കറ്റിംഗ് / PR കമ്പനികളുടെ തന്ത്രങ്ങളായി എനിക്ക് തോന്നിയിട്ടുണ്ട് !!

16.ദൈവ വിശ്വാസി ആണോ?

വിശ്വാസം , അതല്ലേ എല്ലാം !! മനുഷ്യനേക്കാൾ ഒരു വലിയ ശക്തി ഇല്ല എന്ന് വിശ്വസിക്കുന്നതിനേക്കാൾ , ഒരു വലിയ ശക്തി എവിടെയോ ഉണ്ടെന്നു വിശ്വസിക്കാൻ എനിക്ക് ആഗ്രഹമുണ്ട് … പക്ഷെ , അത് നമ്മളിൽ പലരും കരുതും പോലെയുള്ള  ഉടായിപ്പു ഒരാളല്ല സാർ ...😃

17. അടച്ചിട്ട അമ്പലങ്ങൾ പള്ളികൾ .. അതിനകത്ത് ഇരിക്കുന്ന ഏകരായി പോയ, തിരക്കില്ലാതെ മടുത്തിരിക്കുന്ന ദൈവങ്ങൾ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?18.താങ്കൾ താങ്കളോട് തന്നെ ചോദിച്ചിട്ട് ഉത്തരം കിട്ടാതെ പോയ ചോദ്യം എന്താണ്?


19. ഇരക്കൊപ്പം നിൽക്കുകയും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ പ്രതിയേക്കാൾ ഭീകരർ ആണോ? എന്തായിരിക്കും ആ മനോഭാവത്തിന് പിന്നിൽ?

ഇരക്കൊപ്പം നിൽക്കുകയും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ, ഭീകരർ എന്നതിനേക്കാൾ ഗത്കെട്ടവർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ മനോഭാവത്തിന് പിന്നിൽ ഏതേലും മാനസ്സിക രോഗം/ അവസ്ഥ ആയിരിക്കണം.... !!


20.ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് എന്താണ്?

ഈ പോസ്റ്റിൽ ഞാൻ പറഞ്ഞ അനുഭവത്തിൽ,അദ്ദേഹം പറഞ്ഞ “ I should say that you are the only one person in my life who gave me money with a nice smile on happy face. I feel some happiness while holding your money. “ വരികളാണ് എനിക്ക് കിട്ടിയ വലിയ അവാർഡ്... 


Aarsha :

😍ഷഹീമിനോട് ഞാൻ എന്ത് ചോദിക്കും !! 😅


അത് ശരിയാണല്ലോ !! എന്നെ പറ്റി എന്തേലും അറിയാഞ്ഞുണ്ടെങ്കിൽ, അത് അഭിലാഷിനോട് നേരിട്ട് ചോദിച്ചറിഞ്ഞാൽ മതി.... 👍😜😀

കിട്ടിപ്പോയി. 😂

 1. അഭിലാഷിനെ കുറിച്ച് താങ്കൾക്കുള്ള അഭിപ്രായം - രണ്ടു വാചകത്തിൽ കുറയാതെ എഴുതുക ?    😎😎

ഓണം, വിഷു, ഈസ്റ്റർ, ദീപാവലി, ക്രിസ്മസ്, റംസാൻ, ന്യു ഇയർ ആഘോഷങ്ങൾ ഏതുമാവട്ടേ ; അഭിലാഷ് ആർഷയ്ക്ക് ഒരുത്തമ സമ്മാനമാവമാണ്.... 😜😀

Utopian :
@⁨Shaheem Ayikar⁩ ബ്ലോഗ്‌സാപ്പ് ന്റെ  വീഡിയോ ഉണ്ടാക്കിയത് കണ്ടിട്ട് കൊച്ചു പയ്യനാ എന്ന് കരുതിയ ഞാൻ പ്ലിങ്.. 🤭

ഷഹീമിക്കാ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല / ഇപ്പോഴും കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് താങ്കൾ  എന്ന് പറഞ്ഞാൽ ശരിയാണോ?

വളരെ , വളരെ ശരിയാണ് ... പക്ഷെ , അതിനെ കുടുംബത്തിലെ ചില 'പ്രമുഖ' അസൂയാലുക്കൾ 'ജീവിതത്തിൽ വലിയ ഉത്തരവാദിത്യമില്ലാതെ നടക്കുന്നവൻ ' എന്ന് അടക്കം പറഞ്ഞതായി ചില ആക്ഷേപങ്ങളുണ്ട് ....  😝😃

@⁨Shaheem Ayikar⁩ ഡെന്റിസ്റ്റ് ഭാര്യയുടെ ഭർത്താവ് എന്ന നിലയിൽ എന്തൊക്കെയാണ് ജീവിതാനുഭവങ്ങൾ?

ഈ ചോദ്യം ഷമിയോട് ചോയിച്ചിരുന്നേൽ കൊട്ടക്കണക്കിനു മറുപടി കിട്ടിയേനെ 😂😂

അതെ, അതെ ... ഇവിടെ ഒരു ലോഡ് മറുപടി വീണേനെ !!!!  :D

കല്യാണം കഴിഞ്ഞപ്പോൾ അവളോട് എന്നോട് ആദ്യം പറഞ്ഞത് , "ഇക്കായുടെ മുന്നിലുള്ള രണ്ടു പല്ലു ക്ലാസ്സ് 2, ഡി 2 ആണ് " എന്നാണ് !!! ഞാൻ ആകെ നാണിച്ചു പോയി , പിന്നെയാ മനസ്സിലായത് അത് കോമ്പല്ലു എന്നതിന്റെ ശാസ്ത്രീയ നാമം ആണെന്ന് !! ഇപ്പോൾ  ഒരു സന്തുഷ്ട്ടപരമായ കുടുംബജീവിതത്തിൽ 'പല്ലിനുള്ള' സ്ഥാനം എനിക്ക് പിടികിട്ടി !! അതായത് , അടങ്ങി ഒതുങ്ങി ജീവിച്ചില്ലേൽ , ചിലപ്പോൾ അവള് പല്ലു അടിച്ചു കൊഴിക്കാം എന്ന് !!!😝😃


കണ്ണൂർ ജില്ലയിൽ നിന്നും കൊല്ലത്ത് എത്തിപ്പെട്ടത് എങ്ങനെ? 

കല്യാണിയെന്നും 
ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത 

വായിച്ചോ? 

ഇങ്ങനെ തെക്കും വടക്കും ആയി പറിച്ചു നടൽ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചു?

പൊതുവെ പരുക്കനും , കർക്കശ കാരനും , സർക്കാർ ഉദ്യോഗസ്‌ത്‌നുമായ എന്റെ ബാപ്പാജിക്കു  , അടിക്കടി കേരളത്തിന്റെ മുക്കിലും മൂലയിലേക്കും ഉണ്ടാകുന്ന ട്രാൻസ്ഫെറുകളുടെ ഇടയിൽ , കുട്ടികളായ ഞങ്ങളുടെ പഠിത്തം ഒരു സ്കൂളിൽ തന്നെ തുടരട്ടെ എന്ന പേരും പറഞ്ഞാണ്  , എന്റെ മാതാശ്രീ ബാപ്പാനോട് , കൊല്ലത്തുള്ള അമ്മയുടെ തറവാടിന് ചേർന്ന് തന്നെ വീട് വെച്ച് കൊല്ലത്തു സ്ഥിര താമസം ആക്കാൻ സജ്ജെസ്റ് ചെയ്തത് ... അങ്ങനെ ഞാൻ ആറാം ക്ലാസ്സു മുതൽ കൊല്ലം ജില്ലയിലേക്ക് പറച്ചി നടപ്പെട്ടു .... ആ പ്രായത്തിൽ ഭാഷയിലും ദേശത്തിലും വേഷത്തിലുള്ള മാറ്റം വലുതായിരുന്നു ..... 'അയ്മ്പതു പിസ ', 'ഓൻ', 'ഓൾ ', 'ആടെ ', 'ഈടെ', എന്നതിന്റെ പേരിലൊക്കെ സ്കൂളിൽ ഒരുപാട് കളിയാക്കൽ കിട്ടിയിട്ടുണ്ട് .... അതൊക്കെ ജീവിതത്തിൽ എങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് മാറാം എന്നതിന്റെ നല്ല പഠിപ്പുകളായിരുന്നു ....

ഒരുപാട് പരന്ന വായന എനിക്കില്ല . അത് കൊണ്ട് തന്നെ ആ കഥ വായിച്ചിട്ടില്ല ... പിന്നെ , ഒരു തമാശയ്ക്കു പറയുക ആണെങ്കിൽ , ഭായിയുടെ കൂട്ടുകാരെ ( കല്യാണിയെയും 
ദാക്ഷായണിയെയും  )  എനിക്കും അറിയില്ല , എന്റെ കൂട്ടുകാരെ ഭായിക്കും അറിയില്ല ... 
 😝😃

😃🤭👌🏾

Fyi,  കല്ല്യാണിയുടെയും ദാക്ഷായണിയുടെയും കത എന്ന  ആർ രാജശ്രീ യുടെ നോവൽ ..  ഇതുപോലെ വടക്ക് നിന്ന് തെക്കോട്ടും  അവനവന്റെ വീട്ടിൽ നിന്ന് ഭർത്താവ് ന്റെ വീട്ടിലേക്കും പറിച്ചു നടപ്പെടുന്ന സ്ത്രീകൾ ടെ ജീവിതസമരങ്ങൾ ടെ കഥ ആണ്. 

Very good novel. 

You should read it. 👍🏽🥰

തീർച്ചയായും ഭായ് .... അടുത്ത അവസരം കിട്ടുമ്പോൾ ഞാൻ ഈ കഥ വായിച്ചു ഭായിയെ എന്റെ അഭിപ്രായം അറിയിച്ചിരിക്കും ... ✋

Sari Chechi :
ഇപ്പോൾ പ്രോപ്പർ കൊല്ലം കാരൻ ആയോ..
ഞാൻ കൊല്ലത്തിന്റെ മരുമഹൾ ആണ്

അതെയോ !! ശാരി ചേച്ചി കൊല്ലത്തു എവിടെയാണ് ....? എന്റെ വീട് ഇരവിപുരം പള്ളിമുക്ക് എന്ന് പറയുന്ന സ്ഥലത്താണ് ... അതെ , ഇപ്പോൾ  ഞാൻ എല്ലാരോടും കൊല്ലം കാരൻ എന്നാണ് പറയാറ് .... 😃

എനിക്ക് കൊല്ലത്തെ കുറിച്ച് ഏറെ ഒന്നും അറിയില്ല. 
കൂട്ടുകാരൻ കരുനാഗപ്പള്ളി കാരൻ ആണ്.
അവനാകട്ടെ 18 മത്തെ വയസ്സിൽ പാലക്കാട്‌ ക്ക് പോന്നിരുന്നു. ആകെ അറിയാവുന്നത് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പോയിട്ടുണ്ട്. അവൻ അവിടെ ആയിരുന്നു പി ഡി സി ചെയ്തത്. 
അവരുടെ വീട്ടിലേക്ക് വഴി തെറ്റാതെ ചെന്നെത്തും എന്ന ഒറ്റ അച്ചീവ്മെന്റ് ആണ് കൊല്ലത്ത് എനിക്കുള്ളത്🤭

അത് കൊള്ളാം ... വീട്ടിലേക്ക് വഴി തെറ്റാതെ ചെന്നെത്തും എന്നത് വലിയ  അച്ചീവ്മെന്റ് തന്നെയാണ് .... ✋😃

Aarsha :
2.  മറക്കാൻ കഴിയാത്ത ഒരു അബദ്ധം?

ഒന്നോ !!! എന്റെ പോസ്റ്റുകളിൽ പലതും എന്റെ അബദ്ധങ്ങൾ ആണ് !!! SSM&T ( ശ്രീനാരായണ സ്കൂൾ ഓഫ് മാനേജ്‌മന്റ് & ടെക്നോളജി ) എന്നതിന് പകരം 'ഷഹീം സ്കൂൾ ഓഫ് മണ്ടത്തരം ആൻഡ് തെണ്ടിത്തരം ' എന്നൊരു നിർവചനം വേറെ ഉണ്ടായിരുന്നു എന്റെ കോളേജിൽ എനിക്ക് ... 😃 എങ്കിലും , മറക്കാനാവാത്ത ഒരു അബദ്ധം ഈ പോസ്റ്റിലുണ്ട് ..... http://nicestories4u.blogspot.com/2015/09/blog-post_25.html

😝ithenikk ariyam. Postaatthath parayanam  Mistar

അതെന്നാ പരിപാടിയാണ് മാഡം ... പണ്ട് ഞാൻ പോസ്റ്റായ അനുഭവങ്ങളൊക്കെ പോസ്റ്റായി , ഇതിപ്പോൾ ഇതുവരെ എഴുതാത്ത അനുഭവം ഞാൻ എവിടെന്നിടുത്തു തരാനാണ് .... !! െ😜

Sari Chechi:
21 @⁨Shaheem Ayikar⁩  ഈ കാർട്ടൂണിസ്റ്റിനെ ശ്രദ്ധിക്കാറുണ്ടോ?👆🏽വളരെ നല്ല കാർട്ടൂൺ ... ഇതിനു മുൻപും ഇദ്ദേഹത്തിന്റെ കാർട്ടൂൺ ആരൊക്കെയോ ഫോർവേഡ് ചെയ്തു കണ്ടിട്ടുണ്ടെന്ന് തോന്നുന്നു ... ഇനിമുതൽ ശ്രദ്ധിക്കാം ... :)

22 മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും.
ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ. മ്മടെ സച്ചിദാനന്ദ കവി എഴുതിയതാണ്..
മുൻകാല കാമുകിയെ അടുത്തെങ്ങാനും തിരിച്ചറിഞ്ഞീനാ?

മുൻകാല കാമുകിയെ അടുത്തെങ്ങാനും തിരിച്ചറിയാൻ , അവളെ ഇടയ്ക്കെങ്ങാനും മറന്നിട്ടു വേണ്ടേ .... !!  😝😃

മണ്ടൻ.. മറക്കലും തിരിച്ചറിയലും രണ്ടാണ്

ആണോ ! ആണല്ലേ !!

23. ആദ്യ പ്രണയനുഭവം പങ്കു വെക്കാമോ..
തേപ്പ് കിട്ടിയിട്ടുണ്ടോ

ആദ്യ പ്രണയം പ്രീഡിഗ്രി പഠിക്കുമ്പോൾ ആണ് ...പ്രേമത്തിലെ ജോർജിന്റെയും മേരിയുടെയും പോലെ ഒരു ടീനേജ് പ്രണയം !! ഗൾഫുകാരന്റെ ഒറ്റ മോളാണെന്നു  കരുതി , രണ്ടു മാസം  ബാക്കിൽ നടന്നു വലച്ച സുന്ദരി ഉമ്മിച്ചി പെണ്ണ് , ലൈൻ ആയ    ശേഷം പട്ടാളക്കാരന്റെ മകളായിരുന്നെന്നു തിരിച്ചറിഞ്ഞു ഞെട്ടി തെറിച്ച എന്റെ കൗമാരം !!!! പക്ഷെ , ആ ദിവ്യപ്രണയത്തിനു വലിയ ആയുസ്സു ഉണ്ടായില്ല ... ഏതാണ്ട് പ്രീഡിഗ്രി തീരാറായപ്പോൾ ലൈൻ ആയി ; അപ്പോഴേക്കും ക്ലാസ്സ് തീർന്നു ; ഡിഗ്രിക്ക് അവൾ കോളേജിൽ വന്നില്ല ; അന്വേഷിച്ചപ്പോൾ അവളെ പതിനെട്ടു വയസ്സിൽ തന്നെ വീട്ടുകാര് കെട്ടിച്ചു വിട്ടെന്ന് കേട്ട് !!! അന്ന് അവശകാമുകനായി താടി പോലും വളരാത്തതു കാരണം താടി വളർത്താനാവാത്ത എന്റെ സങ്കടം !! ഇത് തന്നെയായിരുന്നു ആദ്യ തേപ്പും !!!! എന്തായാലും , കോളേജിൽ വെച്ച് രണ്ടാമത്തെ കാമുകിയെ കണ്ടതോടെ ഞാൻ അതു മറന്നു !!!!  😝😃

😃🤭🤪

കടുക്കൻ  ഇട്ടത് പോയാൽ  കമ്മലിട്ടത് വരും ന്നോ മറ്റോ അല്ലേ 🤪🤭 . 
അതോ തിരിച്ചോ?

ഇൻ ഹരിഹർ സിനിമയിൽ ജഗദീഷ് പറയുന്നപോലെ , ഇട്ടത് പോയിട്ട് പിന്നെ  കടുക്കൻ  ആണോ ,  കമ്മലാണോ എന്നൊക്കെ സംശയിച്ചിട്ടു വല്ല കാര്യവും ഉണ്ടോ ഭായി .... !!!😃

Rajeswari:
@⁨Shaheem Ayikar⁩ 
1) പുസ്തകങ്ങളും സിനിമയും പറഞ്ഞു വയ്ക്കുന്നതിൽ നിന്നും വിഭിന്നമായി പ്രണയം ഒരു over rated emotion ആണെന്ന് പറഞ്ഞാൽ, യോജിക്കുമോ, വിയോജിക്കുമോ?

തീർച്ചയായും യോജിക്കും .... പ്രണയം പലപ്പോഴും കഥകളിലും സിനിമകളിലും ഓവർ റേറ്റഡ് ആണ് .... ഉദാഹരണത്തിന് " എരിയുന്ന പേരു വെയിലത്ത് ഒരില തണലിന്റെ അഭയമാണ് പ്രണയം ' എന്ന് കാവ്യാത്മകമായി എഴുതും . പക്ഷെ , കവി ശരിക്കും ഉദ്ദേശിക്കുന്നത് " ഈ തൊല്ല പിടിച്ച ജീവിതത്തിൽ ഒരു ചെറു സമാധാനം  ആണ് കാമുകി ' എന്നാകാം !!! 😃

2)@⁨Shaheem Ayikar⁩  പ്രതിഭ, കഠിനാധ്വാനം, അവസരങ്ങൾ - ഇതിൽ ഏതാണ് ഒരാളുടെ ഭാവി കൂടുതലും  നിർണയിക്കുന്നത്?

കഠിനാധ്വാനം,..... കാരണം , നമ്മൾ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഒരാളുടെ പ്രതിഭ, തെളിയിക്കുവാനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാവുകയും ,  - അങ്ങനെ  ഒരാളുടെ ഭാവി കൂടുതൽ നല്ലതാവുകയും ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ..... പിന്നെ ., പണ്ടത്തെ ത്രീ റോസ്സ് പരസ്യം  പോലെ " പ്രതിഭ, കഠിനാധ്വാനം, അവസരങ്ങൾ', ഈ മൂന്നു ഗുണവും എനിക്കില്ല "..... !!! 😃😃

Three roses കുറേക്കാലം കൂടി ഓർത്തു.. ☺
കഠിനാധ്വാനം + അവസരങ്ങൾ എന്നാണ് എന്റെ അഭിപ്രായം. 
അവസരങ്ങൾ ലഭ്യമാകുന്നത് അനുസരിച്ചു, ആളുകൾ അവിശ്വസനീയമാം വിധം പരിശ്രമ ശാലികൾ ആവുന്നതും ആഗ്രഹിക്കുന്ന ഇടങ്ങളിൽ എത്തിച്ചേരുന്നതും കാണാറുണ്ട്... 😊


വളരെ നല്ല നിരീക്ഷണം... 👍👏

Sari Chechi:
24. തള്ളുകൾ നടത്തി സ്വന്തം ജീവിതത്തിൽ റാഡിക്കൽ ആയ വല്ല മാറ്റവും അതു കൊണ്ട് ഉണ്ടാക്കിയിട്ടുണ്ടോ🤭

ഉണ്ട് ....  എന്റെ വർക്ക് ഏരിയ ആയ , ഐ.ടി ഫീൽഡിൽ  തള്ളുകൾക്കു വളരെ പ്രാധാന്യം ഉണ്ട് ... അത് കൊണ്ട് ഒരു മയത്തിലുള്ള തള്ളുകൾ ജീവിതത്തിലും കരിയറിലും ചെറുതായി സഹായിച്ചിട്ടുണ്ട് .....  😝😃

25.ഉറക്കം പാതി മരണമാണ്.
ഉയിർത്ത് എഴുന്നേക്കുമ്പോൾ എന്താണ് ദിവസേന കണി കാണാൻ കൊതിക്കുന്നത്?

അതെ , ഓരോ ഉറക്കവും ഒരു മരണമാണെന്ന് ഞാൻ വിശ്വസിക്കുന്നു .... ഓരോ പകലും ഉയിർത്ത് എഴുന്നേക്കുമ്പോൾ , ദിവസേന ഞാൻ കണി കാണാൻ കൊതിക്കുന്നത്, ഞാൻ സ്നേഹിക്കുന്നവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളാണ് ..... :)

26. ഖുർആൻ ലെ ഏറ്റവും മനോഹരമായി തോന്നിയ വരികൾ ഏതാണ്?

ഖുർആനിലെ ഒരു ആയത്തിൽ ഒരു വചനമുണ്ട് .... "നിനക്ക് നിന്റെ മതം , എനിക്ക് എന്റെ മതം " എന്ന് ... അതായത് നിനക്ക് നീ വിശ്വസിക്കുന്നതിലും , എനിക്ക് ഞാൻ വിശ്വസിക്കുന്നതിലും തുടരാനുള്ള അവകാശം ..... എനിക്ക് ഈ സ്വാതന്ത്രം വളരെ ഇഷ്ട്ടമാണ് ....

27. പി ഡി സി ചെയ്ത  ആളാണല്ലേ? ലാസ്റ്റ് ബാച്ച് ആയിരുന്നോ?

അതെ .. കൊല്ലം S.N കോളേജിൽ ആയിരുന്നു പ്രീ-ഡിഗ്രി ....ലാസ്‌റ് ബാച്ച് അല്ല .... കാരണം , ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴും കോളേജിൽ പ്രീ ഡിഗ്രി പിള്ളേർ ഉണ്ടായിരുന്നു ....

Divya :
ചിലതൊക്കെ വായിച്ചു . ഇന്ന് ചിരിച്ചു ചാവാനുള്ള ദിവസം ആണെന്ന് തോന്നുന്നു 😅😅😅

തുരു തുരെയുള്ള കിടിലം ചോദ്യങ്ങളുടെ ആക്രമണത്തിൽ , ഞാൻ തട്ടിപോകുമോ എന്ന ഭയത്തിലാണ് ഞാൻ  !!!! 😝😃

Rajeswari:
@⁨Shaheem Ayikar⁩
 3) ബഷീറിനെ വായിച്ചിട്ടുണ്ടോ?  അദ്ദേഹത്തിന്റെ ലോക ദർശനത്തെ പറ്റി പറയാമോ?  ഇഷ്ട കൃതിയും കഥാപാത്രവും കൂടി.

സത്യം പറയാലോ .. ഞാൻ ബഷീർ കൃതികൾ വായിച്ചിട്ടില്ല ... എങ്കിലും നാടൻ കഥാപാത്രങ്ങളുടെ ഭാഷയിൽ മണ്ണിന്റെ മണമുള്ള കഥകൾ രസകരമായി പറഞ്ഞ ബഷീറിനെ ഒരുപാട് ബഹുമാനമാണ് . ... "ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ ,സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം .ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല". എന്നദ്ദേഹം പറഞ്ഞത് ഈ കൊറോണക്കാലത്തു നമ്മൾ സത്യമായെന്നു മനസ്സിലാക്കിയില്ലേ !!!! 😃

😊😊പറ്റിയാൽ വായിക്കാൻ നോക്കൂ. നഷ്ടം ആവില്ല

Sari Chechi:
28. നല്ല കഠിനാധ്വാനികൾ പ്രിവിലേജ് ഇല്ലാത്തത് കൊണ്ട് അവസരങ്ങൾ കുറഞ്ഞു പോകും എന്ന് തോന്നിയിട്ടുണ്ടോ?

കുറച്ചൊക്കെ ശരിയാണെന്നു തോന്നിയിട്ടുണ്ട് ... പ്രിവിലേജ് ഇല്ലാത്തത് കൊണ്ട് അവസരങ്ങൾ കുറഞ്ഞു പോകാം ; പക്ഷെ , ഉള്ളിലെ തീയ് അണയാതിരുന്നാൽ , വീണു കിട്ടുന്ന കുറഞ്ഞ അവസരങ്ങളിൽ നിന്നും പ്രിവിലേജ് ഇല്ലാത്ത കഠിനാധ്വാനികൾക്ക് അന്തിമ വിജയം സാധ്യമാണെന്നതാണ് പരമ സത്യം .....

KD:
1. ഷഹീം ഭായ്, 
താഴെ പറയുന്നവരെ നേരിൽ കാണുമ്പോൾ അവരവരുടെ സ്വഭാവഗുണത്തിനനുസരിച്ചു എന്ത് ഭക്ഷണം വാങ്ങിക്കൊടുക്കും?!
1. മുരളി ചേട്ടൻ  
2. കല്ലോലിനി 
3. ആർഷ ചേച്ചി 
4. ഉട്ടോപ്പിയൻ 
5. ആനന്ദ് ശ്രീധരം 
6. വിനുവേട്ടൻ 

ഉദാഹരണം: 
കൊച്ചു ഗോവിന്ദൻ - പാൽപ്പായസം 😋

അയ്യടാ നേരിട്ട് കാണുമ്പോൾ പാൽപായസം കിട്ടാനുള്ള മൂവ്

അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യം ആണല്ലോ കെ.ഡി ഭായ് .. !! ഇവരുടെ പേരു കേട്ടപ്പോൾ ആദ്യം എന്റെ മനസ്സിൽ എത്തിയ ഭക്ഷണത്തിന്റെ പേരു വേണേൽ പറയാം .... 

1. മുരളി ചേട്ടൻ - പൊരിച്ച കോഴിയും ചപ്പാത്തിയും 
2. കല്ലോലിനി - പൊരിച്ചമീനും ചോറും 
3. ആർഷ ചേച്ചി - ബീഫും പൊറോട്ടയും 
4. ഉട്ടോപ്പിയൻ - ചിക്കൻ ബർഗർ 
5. ആനന്ദ് ശ്രീധരം - നെയ്‌റോസ്റ്റും ഉഴുന്ന് വടയും 
6. വിനുവേട്ടൻ - മലബാർ ബിരിയാണി 
7. കൊച്ചു ഗോവിന്ദൻ - ബോണ്ട 😝😝😃

Sari Chechi:
Kedik angane thanne venam. Bondaaaaaa

Only മത്തി 😃

Vinu vettan:
മലബാർ ബിരിയാണി... താങ്ക്യൂ താങ്ക്യൂ... 😋😘

Utopian:
എനിക്ക് അൽ ഫഹാം മാത്രമേ ഇറങ്ങൂ ന്ന് അറിയില്ലേ കുട്ടിക്ക്. 

I dont like burger. 🤮😤

KD:
ബർഗറും ബോണ്ടയുമായി ഒരു എക്സ്ചേഞ്ചിനു താല്പര്യം ഉണ്ടോ?! 🙄
Utopian:
മസാല ബോണ്ട ആണെങ്കിൽ 🤝🏾👍🏽

@⁨Shaheem Ayikar⁩ Note the point!

Aarsha:
Thankoooo ഷഹീമേ താങ്കൂ... 😍🥰

കൂട്ടത്തിൽ പറയട്ടെ ബാക്കിയുള്ളവർക്ക് വേണ്ടി -  എന്റെ ദിച്ചൻ വയറ്റിലുള്ളപ്പോൾ എനിക്ക്  അങ്ങ് ദൂരത്ത് LA യിൽ നിന്നും ഒരു ബോക്സ്‌ നിറയെ ബീഫ് വരട്ടിയത് അയച്ചവരാണ് ഷഹീമും ഷമിയും 😍❤🥰 ഒറ്റയ്ക്കു വെച്ചുണ്ടിരുന്ന ഗര്ഭകാലത്തിലെ അപൂർവമായ രുചിയോർമ്മകൾ

Shaheem:
ദാണ്ടെ , ദാണ്ടെ .... "നൂറുദിന രുചിയോർമ്മകളിലെ ' ഒരു ലക്കം ആർഷയ്ക്കു ഒത്തു കിട്ടി !!! 😃😝

Aarsha:
അതൊക്കെ ആൾറെഡി ലിസ്റ്റിൽ ഉള്ളതാ 😎😎

Sari Chechi:
29 @⁨Shaheem Ayikar⁩   ജീവിതത്തിലെ ആദ്യ സെലിബ്രിറ്റി ക്രഷ് ആരായിരുന്നു..
സെലിബ്രിറ്റി അല്ലാത്ത ഇപ്പോൾ ക്രഷ് ഉള്ള ഒരാൾ?

കാജൽ .... എന്റെ കോളേജ് കാലത്തു കാജലിന്റെ ഏതു പാട്ടും സിനിമയും വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ...ഇപ്പോൾ എനിക്ക്  ക്രഷ് തോന്നാറില്ല എന്നൊന്നും കള്ളം പറയുന്നില്ല , സെലിബ്രിറ്റി അല്ലാത്തതു കൊണ്ട് പേരു പറഞ്ഞാൽ നിങ്ങൾക്കറിയില്ല , അത് കൊണ്ട് ഞാൻ പേരു പറയുന്നില്ല ... !! 😝😝

Utopian:
എനിക്ക് നാൻ മഹാൻ അല്ല  സിൽമയിലെ  "ഇരഗൈപോലേ " പാട്ട്.. 🥰😍🥰🥰

Sari Chechi:

30 എനിക്ക് ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യാൻ പറഞ്ഞാൽ ഏത് പാട്ട് ഡെഡിക്കേറ്റും @⁨Shaheem Ayikar⁩

".മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ ...ആർപ്പോ , ഗിർറോആർപ്പോ ഇർ റോ
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 
ആർപ്പോ ഇർ റോ
കൈകൊട്ടിപ്പാടാം  വരവേറ്റീടാം വരവെതീരേറ്റീടാം...

....

വക്കീലന്മാരല്ലേ ഞങ്ങൾ
വക്കാലത്തേകൂല്ലേ പിന്നെ
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ.... "😝😝😃

Sari Chechi:
31. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്ററുകളിൽ ഒരാളെ വെച്ച് സഖാവ് ഈശോപ്പൻ ന്റെ പടം എടുക്കണം .. ആരെ സജസ്റ്റ് ചെയ്യും?

ഈശോപ്പൻ ആരാണെന്നു പിടികിട്ടിയില്ല ... എനിക്കിലും , നല്ല പടം ആണെങ്കിൽ സൂപ്പർ സ്റ്ററുകളിൽ മമ്മൂട്ടിക്ക് അവസരം കൊടുത്തോളു ... ഇല്ലേൽ , ഇക്ക ഏതേലും ചവറു പടത്തിൽ കൊണ്ട് തലയിടും !!😃

ജീസസ് ക്രൈസ്റ്റ്

ഓ !! ഈശോ മിഷിയായ്ക്കു സ്തുതി ആയിരിക്കട്ടെ ~~~

KD:
ജീസസ് ക്രൈസ്റ്റിനെ കണ്ടാൽ യേശുവേട്ടൻ എന്ന് വിളിക്കുന്ന ടീമാ മലയാളികളെന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞത് മറന്നു ല്ലേ?!

ഓ !! എന്റെ ഭാഗത്തും തെറ്റുണ്ട് കെ.ഡി ... ഞാൻ ആ ഭാഗം വന്നപ്പോൾ അന്ന് തിയേറ്ററിൽ നിന്നും പുറത്തേക്കു popcorn വാങ്ങാൻ പോയിരുന്നു എന്ന് തോന്നുന്നു !!! 😝

Utopian:
"യേശൂട്ടൻ.. " തൃശൂർ സ്ലാങ്

Sari Chechi:
32.സിൽക്ക് സ്മിത യെ മിസ്സാകുന്ന തലമുറയാണ്  ഞാനൊക്കെ.. അവറെ ഇഷ്ടമാണോ?

ഇഷ്ട്ടമാണോന്നോ !!! തട്ടത്തിന്മറയത്തിൽ നിവിൻ പറയുന്ന പോലെയാണ് ...... "എന്റെ സാറേ ..... " !!!! 😝😃

KD:
2. ഡൊണാൾഡ് ട്രമ്പിൽ നിന്നും പുതുതലമുറ ഉൾക്കൊള്ളേണ്ട മൂന്നു ഗുണഗണങ്ങൾ ഏതൊക്കെയാണ്?

1. ബുദ്ധി ജീവിത വിജയത്തിന് ഒരു തടസ്സമല്ല 
2. ആരെ വെറുപ്പിച്ചാലും  പറഞ്ഞാലും , ഭൂരിപക്ഷത്തെ സുഖിപ്പിച്ചാൽ   ഭരണത്തിലെത്താം 
3. മണ്ടത്തരം പറയുന്നുണ്ടോ എന്നല്ല ; അതെത്ര കോണിഫിഡൻസിൽ പറയുന്നു എന്നതിലാണ് കാര്യം 😃

Sari Chechi:
33.പൊടുന്നനെ താങ്കൾക്ക് കൊറോണ വൈറസിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  പറ്റിയാൽ എന്തൊക്കെ ചെയ്യും?


KD:
3. കേരളത്തിലെ സദാചാരഗുണ്ടകളോട് കൊടുക്കാനുള്ള ഉപദേശം എന്താണ്?

"അനിയാ ,,,, ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലുണ്ടാകും ... ചുമ്മാതെ ഇങ്ങനെ നാട്ടുകാരെ നന്നാക്കാൻ നടക്കാതെ , പോയി സ്വയം നന്നാവാൻ നോക്കെടാ ..."😃


Shaheem:
അങ്ങനെ ചോദ്യോത്തര പരിപാടി സമയം ( 12 .01 am to 12.01 pm ) കഴിഞ്ഞെന്നു തോന്നുന്നു .... എല്ലാ ചോദ്യങ്ങൾക്കും മനസ്സിൽ വന്ന മറുപടി നൽകാൻ ഞാൻ  ശ്രമിച്ചിട്ടുണ്ട് .... എല്ലാവർക്കും വളരെ നന്ദി ...👍😜😀😀< The End >

6 comments:

 1. വായിക്കാൻ നല്ല രസം...
  എല്ലാ ഉത്തരങ്ങളിലും നല്ല ഷഹീം ടച്ച്..
  ഇഷ്ടപ്പെട്ട്

  ReplyDelete
  Replies
  1. ശാരി ചേച്ചി … താങ്കളുടെ ചോദ്യങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം !! ആ ചോദ്യങ്ങൾ ആയിരുന്നു ഈ പരിപാടിയുടെ ആത്മാവ് … വളരെ വളരെ നന്ദി ... :)

   Delete
 2. This comment has been removed by a blog administrator.

  ReplyDelete
 3. ഷഹീമിന്റെ ഇന്റർവ്യൂ വിൽ ചിരിക്കാനുള്ള വക ഇഷ്ടം പോലെ ഉണ്ടായിരുന്നു.
  കോളേജിൽ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു.
  ജഗതി എന്ന് കേട്ടാൽ തന്നെ അവൾക്കു ചിരി വരും....
  അതുപോലെ ഷഹീം എന്ന് കേട്ടാലേ എനിക്കിപ്പോൾ ചിരി വരും.... u r blessed!!!

  ReplyDelete
 4. ഈ ഐഡിയ കൊള്ളാം ...

  വാട്ട്സാപ്പിൽ നിന്നും തേഞ്ഞുമാഞ്ഞുപോയാലും ഇത്തരം ഉരുളക്കുപ്പേരി പോലുള്ള സംഗതികൾ ബ്ലോഗിനുള്ളിൽ എന്നും ഇതെല്ലം സുരക്ഷിതമായി സൂക്ഷിച്ചു വെക്കാം അല്ലെ

  ReplyDelete
 5. ആ ചോദ്യോത്തര സമയത്ത് ഇല്ലാതായി എന്നൊരു സങ്കടം മനസ്സിലുണ്ടായിരുന്നു..... അത് മാറി...
  ഒരുപാട് വായിച്ചു ചിരിച്ചു സഹോ...

  ഉരുളക്ക് ചിക്കൻ സിക്സ്റ്റീ ഫൈവ് പോലെ പൊളിച്ചടുക്കി.... ട്രോളുകൾ ഹമ്പോ.... വമ്പൻ തന്നെ.. സ്പെഷ്യലായി എന്താടോ നന്നാവാത്തത്
  എന്നാലും ആ ട്രോള് സ്വയം ഡെഡിക്കേറ്റ് ചെയ്ത ധൈര്യം ഞാൻ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളൂ....
  ഗംഭീരം..... ഹൃദയം തുറന്ന് ചിരിച്ചു.... മനസ്സ് കൊണ്ട് പുകഴ്ത്തുന്നു... വാക്കുകൾ കൊണ്ട് കയ്യടിക്കുന്നു👏👏👏👏👏👏👏👏👏

  ReplyDelete