Wednesday, January 10, 2018

... ഒരു ചായ ഫിലോസഫി ...

ഈയിടെ IT ജീവിതം മടുത്തു , മാനേജർ മാത്തപ്പനും സഹായി സഹദേവനും കൂടി , കോവളത്തൊരു ചായക്കട തുടങ്ങി...

അതാകുമ്പോൾ , അവരുടെ ജീവിത ലക്ഷ്യമായ " വിദേശികൾക്ക് ദിവസവും ഉത്തമ കസ്റ്റമർ സർവീസ്" എന്ന ലക്‌ഷ്യം തുടരുകയും ചെയ്യാം; ജോലിയില്ലാതെ ആയാൽ പട്ടിണി കിടന്നു വിശന്നു ചാകാതെ സ്വയം ചായ ഉണ്ടാക്കി കുടിച്ചെങ്കിലും ജീവിച്ചു പോവുകയും ചെയ്യാം ..!

ഒരു ദിവസം , ചായക്കടയിൽ നാല് സായിപ്പന്മാർ വന്നു , നാല് ചൂട് ചായ ഓർഡർ ചെയ്തു. അവർക്കു നാല് ടൈപ്പ് കപ്പുകളിൽ ചായ സെർവ് ചെയ്തത് കണ്ടു , അവർ ഓരോരുത്തരും മറ്റുള്ളവരുടെ കപ്പുകൾ നോക്കി പരിഭവിച്ചു, ഹോട്ടൽ മുതലാളി മാത്തപ്പനോട് ചൂടായി ...

" ഇതെന്താണ് , നാല് പേർക്ക് നാല് ടൈപ്പ് കപ്പുകൾ ! എല്ലാർക്കും ഒരേ പോലെ നിങ്ങള്ക്ക് ചായ തന്നൂടെ ?!!! "

അവരെ നോക്കി പുഞ്ചിരിച്ചു, മുതലാളി മാത്തപ്പൻ, പഴയ IT ശീലം വെച്ച് , ശാന്തമായി കസ്റ്റമേരോട് മൊഴിഞ്ഞു ;

" നോക്കൂ .... നമ്മുടെയൊക്കെ ജീവിതം ഇത് പോലെയാണ് .... ഓരോരുത്തരും അവർക്കു കിട്ടിയ കപ്പുകൾ ( മെറ്റീരിയൽ തിങ്ങ്സ് ) നോക്കി , അതിനെ മറ്റുള്ളവരുടെ കപ്പുകളുമായി താരതമ്യം ചെയ്തു , പരിഭവിച്ചു കൊണ്ട് ; എല്ലാവരുടെയും കപ്പിലും നിറഞ്ഞിരിക്കുന്നതു ഒരേ സൃഷ്ട്ടാവ് ഉണ്ടാക്കിയ , ഒരേ രുചിയും മണവും ഉള്ള ചായയാണ് എന്ന സത്യം തിരിച്ചറിയാതെ ; അത് കുടിക്കുന്നത് ആസ്വദിക്കാതെ , ബാഹ്യമായ കപ്പുകളെ കുറിച്ചോർത്തു , വിലപ്പെട്ട സമയം പാഴാക്കുകയാണ്‌... " !!

ആ ഫിലോസഫി കേട്ട്, മനസ്സും കണ്ണും നിറഞ്ഞു , കസ്റ്റമേഴ്സ് മുതലാളിയോട് തങ്ങളുടെ അറിവില്ലായ്മയ്ക്കു മാപ്പു ചോദിക്കുകയും , ചായ സന്തോഷത്തോടെ കുടിച്ചു , കാശും കൊടുത്തു , നാളെയും വരാമെന്നു പറഞ്ഞു തിരിച്ചു പോവുകയും ചെയ്തു ...

അവരെ സ്നേഹത്തിൽ ടാറ്റാ പറഞ്ഞു യാത്രയാക്കി , മുതലാളി അടുക്കളയിൽ നിന്നും ചായ സൃഷ്ട്ടാവായ സഹദേവനെ അടുത്തേക്ക് നീട്ടി വിളിക്കുകയും , അവന്റെ ചെവിയിൽ , കടുത്ത ഫിലോസഫികൾ , മറ്റു കസ്റ്റമേഴ്സ് കേൾക്കാതെ പറയുകയും; IT ഫീൽഡ് പോലെ എപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞു കസ്റ്റമെറിന്റെ അടുത്ത് രക്ഷപ്പെട്ടു പോകാൻ പറ്റില്ലെന്നും, ചായക്കടയിൽ നല്ലോണം പണിയെടുത്തു ജീവിക്കണമെന്നും ഉപദേശിച്ചു .

< The End >

8 comments:

  1. ആ ഫിലോസഫി കേട്ട്, മനസ്സും കണ്ണും നിറഞ്ഞു ,
    കസ്റ്റമേഴ്സ് മുതലാളിയോട് തങ്ങളുടെ അറിവില്ലായ്മയ്ക്കു മാപ്പു
    ചോദിക്കുകയും , ചായ സന്തോഷത്തോടെ കുടിച്ചു , കാശും
    കൊടുത്തു , നാളെയും വരാമെന്നു പറഞ്ഞു തിരിച്ചു പോവുകയും ചെയ്തു ...

    ReplyDelete
  2. ഹഹഹ.. വളരെ നന്നായിരിക്കുന്നു..

    ReplyDelete
  3. മുതലാളി അടുക്കളയിൽ നിന്നും ചായ സൃഷ്ട്ടാവായ സഹദേവനെ അടുത്തേക്ക് നീട്ടി വിളിക്കുകയും , അവന്റെ ചെവിയിൽ , കടുത്ത ഫിലോസഫികൾ , മറ്റു കസ്റ്റമേഴ്സ് കേൾക്കാതെ പറയുകയും; IT ഫീൽഡ് പോലെ എപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞു കസ്റ്റമെറിന്റെ അടുത്ത് രക്ഷപ്പെട്ടു പോകാൻ പറ്റില്ലെന്നും, ചായക്കടയിൽ നല്ലോണം പണിയെടുത്തു ജീവിക്കണമെന്നും ഉപദേശിച്ചു..

    ഞാനും ഇതൊക്കെ കേട്ടുമടുത്തു ഭായി .. പണിയെടുക്കാതെ ശമ്പളം കിട്ടില്ലല്ലോ ..രസിച്ചു ആശംസകൾ

    ReplyDelete
  4. ഒരു ഗമണ്ടൻ ഫിലോസഫി ചെറിയ ഉദാഹരണത്തിലൂടെ അങ്ങടിച്ചു കേറ്റി സായിപ്പന്മാർ കോൾമയിർ കൊള്ളിച്ചുവല്ലേ? ഇനിയെന്തായാലും 'ഇൻക്രെഡിബിൾ ഇന്ത്യ' കാണാൻ അവരെ ഇടക്കിടക്ക് പ്രതീക്ഷിക്കാം.. ചായേം കുടിക്കാം.. വിവരവും കൂട്ടാം....;-)

    ReplyDelete